കേരളത്തിലെ പ്രമുഖ ഹോം അപ്ലയൻസസ് ശൃംഖലയായ പിട്ടാപ്പിള്ളിൽ ഏജൻസീസ് 36-ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി വമ്പിച്ച ഷോപ്പിംഗ് മേള സംഘടിപ്പിക്കുന്നു. ‘പിട്ടാപ്പിള്ളിൽ ലെഗസി ഫെസ്റ്റ് ‘എന്ന് പേരിട്ടിരിക്കുന്ന ഈ വിപണന മേള ജനുവരി 24-ന് ആരംഭിക്കും.
സ്ഥാപകദിനത്തോടനുബന്ധിച്ച് ഇനി മുതൽ എല്ലാ വർഷവും ജനുവരി അവസാന വാരം ഇത്തരത്തിൽ ഷോപ്പിംഗ് ഫെസ്റ്റിവൽ സംഘടിപ്പിക്കുമെന്ന് മാനേജിങ് ഡയറക്ടർ പീറ്റർ പോൾ പിട്ടാപ്പിള്ളിൽ അറിയിച്ചു. 36 വർഷങ്ങളായി പിട്ടാപ്പിള്ളിയോട് സഹകരിച്ച ഉപഭോക്താക്കൾക്ക്, ലാഭേച്ഛയില്ലാതെ മികച്ച ഉൽപ്പന്നങ്ങളും ഇതുവരെ ലഭിക്കാത്ത തരത്തിലുള്ള ആകർഷക ഓഫറുകളും ഫെസ്റ്റിന്റെ ഭാഗമായി ഒരുക്കിയിട്ടുണ്ട്.
പ്രമുഖ ബ്രാൻഡുകളുടെ ഉൽപ്പന്നങ്ങൾക്ക് 60% വരെ ഡിസ്കൗണ്ട് നേടാം.
എസ്ബിഐ ക്രെഡിറ്റ് കാർഡ് ഉപയോക്താക്കൾക്ക് പിട്ടാപ്പിള്ളിൽ എക്സ്ക്ലൂസീവ് ഓഫറിൽ 9,000 രൂപ വരെ ഇൻസ്റ്റന്റ് ഡിസ്കൗണ്ട് ലഭിക്കും.
പലിശരഹിത തവണ വ്യവസ്ഥയിൽ (നോ കോസ്റ്റ് ഇഎംഐ) ഒരു രൂപ പോലും അധികം ചിലവില്ലാതെ ഉൽപ്പന്നങ്ങൾ സ്വന്തമാക്കാം.
21,000 രൂപ വരെയുള്ള ക്യാഷ്ബാക്ക് ഓഫറുകളും, ഏത് ഉത്പന്നവും മറ്റൊന്നുമായി എക്സ്ചേഞ്ച് ചെയ്യാനുള്ള സൗകര്യവും ലഭ്യമാണ്.
ഓരോ പർച്ചേസിനും ഉറപ്പായ സമ്മാനങ്ങൾക്ക് പുറമെ ഷോറൂം സന്ദർശിക്കുന്നവർക്ക് സമ്മാനങ്ങൾ നേടാൻ അവസരവും.
ലെഗസി ഫെസ്റ്റിന്റെ ഭാഗമായി പിട്ടാപ്പിള്ളിൽ ഏജൻസീസ് ഉപഭോക്താക്കൾക്കായി കോസ്റ്റ്-ടു-കോസ്റ്റ് വിലയിലും ഉൽപ്പന്നങ്ങൾ ഒരുക്കിയിട്ടുണ്ട് . എല്ലാ പർച്ചേസിനും ഉൽപ്പന്ന മൂല്യത്തിന് അനുസരിച്ചുള്ള ഉറപ്പായ സമ്മാനങ്ങളും, ഏത് ഉത്പന്നവും മറ്റെന്തിനോടും എക്സ്ചേഞ്ച് ചെയ്യുമ്പോൾ പരമാവധി മൂല്യം കൈമാറുന്നതും ഈ ഫെസ്റ്റിന്റെ പ്രധാന ആകർഷണങ്ങളാണ്.
7,000 രൂപ മുതൽ 20,000 രൂപ വരെ വിലയുള്ള അടുക്കള ഉപകരണങ്ങളും മറ്റ് ഉൽപ്പന്നങ്ങളും ഉൾപ്പെടുത്തി ബണ്ടിൽ ഓഫറുകളിൽ 6, 8, 9 മാസ തുല്യ തവണകളായി വാങ്ങാനുള്ള പ്രത്യേക സ്കീമും പിട്ടാപ്പിള്ളിൽ ഏജൻസീസ് അവതരിപ്പിച്ചിട്ടുണ്ട്. ഒരു രൂപ പോലും മുൻകൂർ ചെലവില്ലാതെ മൊബൈൽ ഫോണുകൾ വാങ്ങുന്നതിനുള്ള സൗകര്യം, മൊബൈൽ ഫോണുകൾക്ക് സ്പെഷ്യൽ ഡിസ്കൗണ്ടുകളും ഫ്രീ ഗിഫ്റ്റുകളും ലെഗസി ഫെസ്റ്റിന്റെ ഭാഗമായി ലഭ്യമാകും.
ലെഗസി ഫെസ്റ്റിൽ എയർ കണ്ടീഷണറുകൾക്ക് 8,000 രൂപ വരെ, ഫ്രിഡ്ജുകൾക്ക് 5,000 രൂപ വരെ, വാഷിംഗ് മെഷീനുകൾക്ക് 3,000 രൂപ വരെ, എൽഇഡി ടിവികൾക്ക് 4,000 രൂപ വരെ, മിക്സികൾക്ക് 1,500 രൂപ വരെ എക്സ്ചേഞ്ച് മൂല്യം ലഭിക്കും. കൂടാതെ നോ കോസ്റ്റ് ഇഎംഐ സംവിധാനത്തിലൂടെ ഗൃഹോപകരണങ്ങളും അടുക്കള ഉപകരണങ്ങളും പലിശയും ഡൗൺ പേയ്മെന്റും പ്രോസസ്സിംഗ് ചാർജുമില്ലാതെ വാങ്ങാനുള്ള അവസരവും ഒരുക്കിയിട്ടുണ്ട്.
മൊബൈൽ ഫോണുകൾ ഒരു രൂപ പോലും മുൻകൂർ ചെലവില്ലാതെ പർച്ചേസ് ചെയ്യാനുള്ള സൗകര്യം, സ്പെഷ്യൽ ഡിസ്കൗണ്ടുകളും ഫ്രീ ഗിഫ്റ്റുകളും ഒരുക്കിയിട്ടുണ്ട്. ജനുവരി 24 മുതൽ 31 വരെ നടക്കുന്ന ലെഗസി ഫെസ്റ്റിന്റെ ദിവസങ്ങളിൽ ഷോറൂം സന്ദർശിക്കുന്നവർക്കായി ‘വിസിറ്റ് ആൻഡ് വിൻ’ ഓഫറിലൂടെ സമ്മാനങ്ങൾ നേടാനുള്ള അവസരവും ലഭ്യമാണ്. ഓൺലൈൻ പർച്ചേസുകൾക്ക് www.pittappillilonline.com-ൽ പ്രത്യേക ലെഗസി ഫെസ്റ്റ് ഓഫറുകളും ലഭ്യമാണ്.
ചുരുങ്ങിയ കാലം കൊണ്ട് മൊബൈൽ ഫോൺ വിപണിയിൽ സാന്നിധ്യം ഉറപ്പിച്ച പിട്ടാപ്പിള്ളിൽ ഏജൻസീസിൽ, എല്ലാ പ്രമുഖ ബ്രാൻഡുകളുടെയും മൊബൈൽ ഫോണുകൾ, ലാപ്ടോപ്പുകൾ, ഡിജിറ്റൽ ഗാഡ്ജറ്റുകൾ, ആക്‌സസറികൾ എന്നിവ ഈസി ഇഎംഐ ഓപ്ഷനുകളിലും ആകർഷകമായ ഡിസ്കൗണ്ടുകളോടെയും ലഭ്യമാണ്. പിട്ടാപ്പിള്ളിൽ വി-കെയർ പ്രോഗ്രാം വഴി ഉൽപ്പന്നങ്ങൾക്ക് അധിക വാറന്റി സൗകര്യവും ലഭ്യമാക്കിയിട്ടുണ്ട്.
എൽജി, സോണി, സാംസങ്, വേൾപൂൾ, ഗോദ്‍റേജ്, ലോയ്ഡ്, പാനസോണിക്, ബോഷ്, കാരിയർ, ഡെയ്ക്കിൻ, ഹായർ, ബ്ലൂസ്റ്റാർ, ഒപ്പോ, വിവോ, ആപ്പിൾ, റിയൽമി, വൺപ്ലസ് തുടങ്ങിയ മുൻനിര ബ്രാൻഡുകളുടെ ഉൽപ്പന്നങ്ങൾക്ക് ആകർഷകമായ ഇഎംഐ, കാഷ്ബാക്ക് ഓഫറുകൾ പിട്ടാപ്പിള്ളിൽ ഏജൻസീസിന്റെ എല്ലാ ബ്രാഞ്ചുകളിലും ലഭ്യമാണ്. ലാപ്ടോപ്പുകൾക്കും പ്രത്യേക ഓഫറുകളാണ് ഒരുക്കിയിരിക്കുന്നത്.
മികച്ച വിൽപ്പനാനന്തര സേവനത്തിനായി ഓരോ ഷോറൂമിലും പ്രത്യേകം പരിശീലനം നേടിയ ടീമും സജ്ജമാണ്. മൊബൈൽ ഫോണുകൾ, ലാപ്ടോപ്പുകൾ, എൽഇഡി ടിവികൾ, വാഷിംഗ് മെഷീനുകൾ, ഫ്രിഡ്ജുകൾ തുടങ്ങിയ ഉൽപ്പന്നങ്ങൾ പ്രത്യേക ഇഎംഐ സ്കീമുകളിൽ വാങ്ങുന്നതിനും കാഷ്ബാക്ക് നേടുന്നതിനും ഉപഭോക്താക്കൾക്ക് അവസരമുണ്ട്.
കൂടാതെ ചിമ്മിനി, കുക്ക്ടോപ്പ്, മിക്സർ ഗ്രൈൻഡർ, മൈക്രോവേവ് ഓവൻ, എയർ ഫ്രയർ, വാക്വം ക്ലീനർ, അടുക്കള ഉപകരണങ്ങൾ, കുക്ക്‌വെയർ, സെർവ്‌വെയർ തുടങ്ങി ചെറുതും വലുതുമായ എല്ലാ ഗൃഹോപകരണങ്ങൾക്കും ലെഗസി ഫെസ്റ്റിന്റെ ഭാഗമായി പ്രത്യേക ഓഫറുകൾ പിട്ടാപ്പിള്ളിൽ ഏജൻസീസ് ഒരുക്കിയിട്ടുണ്ട്.
ലെഗസി ഫെസ്റ്റിന്റെ ഭാഗമായി സംഘടിപ്പിച്ച പ്രത്യേക ചടങ്ങിൽ മീരാൻ ഗ്രൂപ്പ് ചെയർമാൻ ശ്രീ നവാസ് മീരാൻ, ലെഗസി ഫെസ്റ്റ് ലോഗോയുടെ ഔദ്യോഗിക അനാച്ഛാദനം നിർവഹിച്ചു. ചടങ്ങിൽ പിട്ടാപ്പിള്ളിൽ ഏജൻസീസ് മാനേജിംഗ് ഡയറക്ടർ ശ്രീ പീറ്റർ പോൾ പിട്ടാപ്പിള്ളിൽ, സി.ഇ.ഒ. കിരൺ വർഗ്ഗീസ്, ഡയറക്ടർമാരായ ഫ്രാൻസിസ് പിട്ടാപ്പിള്ളിൽ, മരിയ പോൾ, അജോ തോമസ് തുടങ്ങിയവർ പങ്കെടുത്തു.
ചടങ്ങിന്റെ ഭാഗമായി മികച്ച പ്രകടനം കാഴ്ചവെച്ച സ്റ്റാഫ് അംഗങ്ങൾക്ക് അവാർഡുകൾ വിതരണം ചെയ്യുകയും, ദീർഘകാല സേവനത്തിന് മുതിർന്ന ജീവനക്കാരെ ആദരിക്കുകയും ചെയ്തു.
Read DhanamOnline in English
Subscribe to Dhanam Magazine