തൃശൂരിലെ പ്രൈം പ്രൊമനെയ്ഡ് Image: Special Arrangement
Business Kerala

പ്രൈം പ്രൊമനേഡ്: ഷോപ്പിങ്ങിനപ്പുറം ലൈഫ്‌സ്റ്റൈൽ അനുഭവങ്ങൾ; തൃശൂരിൽ വേറിട്ട ഡെസ്റ്റിനേഷൻ

വേറിട്ടൊരു ലൈഫ്‌സ്‌റ്റൈല്‍ എക്‌സ്പീരിയന്‍സുമായി പ്രൈം ഗ്രൂപ്പിന്റെ പ്രൈം പ്രൊമനെയ്ഡ്

Dhanam News Desk

തൃശൂരിലെ പ്രൈം പ്രൊമനേഡ്, ഷോപ്പിങ്ങിനപ്പുറം ലൈഫ്‌സ്റ്റൈൽ അനുഭവങ്ങൾ നൽകുന്ന വേറിട്ട ഡെസ്റ്റിനേഷനാണ്. പ്രൈവറ്റ് സ്വിമിങ് പൂൾ, വെൽനസ് സെന്റർ, അത്യാധുനിക ജിം, ഇറ്റാലിയൻ ഭക്ഷണങ്ങൾ, സ്പോർട്സ് അരീന എന്നിവയിലൂടെ കുടുംബങ്ങൾക്കും ബിസിനസുകാർക്കും അവിസ്മരണീയമായ അനുഭവങ്ങൾ നൽകുന്നു.

'ഷോപ്പിങ് മാള്‍.' ഈ വാക്ക് കേള്‍ക്കുമ്പോള്‍ എല്ലാവരുടെയും ഉള്ളില്‍ കണ്ടുപരിചയിച്ച മാളുകള്‍ നിറഞ്ഞുവരും. എന്നാല്‍ ഓരോ കൂടിക്കാഴ്ചയും അവിസ്മരണീയമാക്കുന്ന, ഓരോ ചെറു ആഘോഷങ്ങളും മനസില്‍ മായാതെ വരച്ചിടുന്ന ഒരു എക്സ്പീരിയന്‍സ് സെന്റര്‍ ചിന്തിക്കാന്‍ സാധിക്കുമോ? അതാണ് തൃശൂര്‍ പുഴയ്ക്കലുള്ള പ്രൈം പ്രൊമനെയ്ഡ്.

പ്രീ എന്‍ജിനീയേര്‍ഡ് ബില്‍ഡിങ് രംഗത്തെ പ്രമുഖരായ പ്രൈം ഗ്രൂപ്പില്‍ നിന്നുള്ള വേറിട്ടൊരു സംരംഭം. ഒരു ലൈഫ്സ്‌റ്റൈല്‍ ഡെസ്റ്റിനേഷന്‍. പ്രൈവറ്റ് സ്വിമിങ് പൂള്‍ മുതല്‍ വെല്‍നസ് സെന്റര്‍ തുടങ്ങി അത്യാധുനിക ജിമ്മും ഇവന്റുകള്‍ നടത്തുന്നതിനായി കോണ്‍ഫറന്‍സ് ഹാളുകള്‍ വരെയുള്ള വേറിട്ടൊരു എക്സ്പീരിയന്‍സ് സെന്റര്‍. ബിസിനസുകാര്‍ക്ക് നെറ്റ്‌വര്‍ക്കിങ്ങിനും ബ്രാന്‍ഡുകള്‍ക്ക് തികച്ചും വ്യത്യസ്ത അനുഭവം നല്‍കുന്ന റീറ്റെയ്ല്‍ എക്സ്പീരിയന്‍സ് നല്‍കുന്നതിനുമായി അണിയിച്ചൊരുക്കിയ ഒരിടം!

ഗ്ലോബലാണ് ചിന്ത

പ്രീ എന്‍ജിനീയേര്‍ഡ് ബില്‍ഡിങ് രംഗത്ത് രണ്ട് പതിറ്റാണ്ടിലേറെക്കാലമായുണ്ട് പ്രൈം ഗ്രൂപ്പ്. സ്റ്റീല്‍ വ്യവസായത്തില്‍, പ്രത്യേകിച്ച് പിഇബി രംഗത്ത് മൂന്ന് പതിറ്റാണ്ടിന്റെ അനുഭവസമ്പത്തുണ്ട് ചെയര്‍മാന്‍ Er. ജോസഫ് മാത്യുവിന്. ആഗോളതലത്തിലെ പ്രമുഖ കോര്‍പറേറ്റുകളില്‍ ചീഫ് എക്സിക്യൂട്ടിവ് പദവികള്‍ വഹിച്ചിരുന്ന ജോസഫ് മാത്യു തൃശൂരില്‍ സ്വന്തമായി സംരംഭം തുടങ്ങിയത് 2006ലാണ്. കോര്‍പറേറ്റ് സ്ഥാപനങ്ങളില്‍ പ്രവര്‍ത്തിച്ച് അനുഭവസമ്പത്തുള്ള, ചിത്രകാരി കൂടിയായ ഭാര്യ ബിന്ദു ജോസഫും ബിസിനസില്‍ പങ്കാളിയായി നിന്ന് പ്രൈമിനെ വളര്‍ത്തുകയായിരുന്നു.

തൃശൂരില്‍ തുടക്കമിട്ട പ്രൈം ഇന്ന് രാജ്യത്തെ ഇതര സംസ്ഥാനങ്ങളിലും ലോകത്തെ 18-ലേറെ രാജ്യങ്ങളിലും ശക്തമായ സാന്നിധ്യമായിക്കഴിഞ്ഞു വെന്ന് ജോസഫ് മാത്യു പറയുന്നു. കേരളത്തിലെയും മിഡില്‍ ഈസ്റ്റിലെയും വ്യാവസായിക ആവശ്യത്തിനുള്ള കെട്ടിടങ്ങള്‍, ആശുപത്രികള്‍, റെസിഡന്‍ഷ്യല്‍ പദ്ധതികള്‍ തുടങ്ങിയവയുടെയെല്ലാം സ്ട്രക്ചറല്‍ എന്‍ജിനീയറിങ് സൊല്യൂഷന്‍ പ്രൊവൈഡര്‍ എന്ന നിലയില്‍ കമ്പനി ശ്രദ്ധേയമാണ്.

''വിദേശ രാജ്യങ്ങളില്‍ പലയിടത്തും നാം ലൈഫ്സ്‌റ്റൈല്‍ എക്സ്പീരിയന്‍സ് ഡെസ്റ്റിനേഷനുകള്‍ കണ്ടിട്ടുണ്ട്. അതുപോലൊന്ന് നമ്മുടെ നാട്ടിലും ഒരുക്കണമെന്ന ചിന്തയാണ് പ്രൈം പ്രൊമനെയ്ഡിലൂടെ സാക്ഷാത്ക്കരിച്ചിരിക്കുന്നത്. ജോസഫ് മാത്യുവിന്റെലോകാനുഭവങ്ങളുടെയും പ്രൊഫഷണല്‍ പരിചയസമ്പത്തിന്റെയും ആകെത്തുകയാണ് ഈ പ്രോജക്‌റ്റെന്ന് പറയാം,'' പ്രൈം ഗ്രൂപ്പ് മാനേജിങ് ഡയറക്റ്റര്‍ ബിന്ദുജോസഫ് പറയുന്നു.

മൂന്ന് നിലകളിലായാണ് പ്രൈംപ്രൊമനെയ്ഡ് പടുത്തുയര്‍ത്തിയിരിക്കുന്നത്. പൂര്‍ണമായും സ്റ്റീല്‍ സ്ട്രക്ചറില്‍ ഗ്രീന്‍ ബില്‍ഡിങ് സര്‍ട്ടിഫിക്കേഷനോടുകൂടി കാര്‍ബണ്‍ സീറോ കണ്‍സെപ്റ്റിലാണ് നിര്‍മാണം. സമൂഹത്തിലെ എല്ലാ വിഭാഗക്കാരെയും ആകര്‍ഷിക്കാന്‍ പാകത്തിലാണ് പ്രൈം പ്രൊമനെയ്ഡില്‍ സ്പേസുകള്‍ ഒരുക്കിയിരിക്കുന്നത്. ലൈഫ്സ്‌റ്റൈല്‍, വെല്‍നസ്, പ്രൈം ഫാര്‍മ, എഡ്യുക്കേഷന്‍ സംവിധാനമൊരുക്കി സ്റ്റീല്‍ ടെക് എന്നിവയെല്ലാം ഇവിടെ സജ്ജീകരിച്ചിട്ടുണ്ട്.

മാത്യു ജോസഫ്, ബിന്ദു ജോസഫ്, ജോസഫ് മാത്യു, മേരി ആൻ

ലൈഫ്‌സ്‌റ്റൈല്‍

ഇറ്റാലിയന്‍ ഭക്ഷണങ്ങള്‍ തനിമയോടെ രുചിക്കാന്‍ അവസരമൊരുക്കുന്ന റെസ്‌റ്റൊറന്റാണ് ലൈഫ്സ്‌റ്റൈല്‍ ഡെസ്റ്റിനേഷനിലെ ഒരു പ്രധാന ആകര്‍ഷണം. ഇവന്റുകള്‍ക്കായി അത്യാധുനിക സജ്ജീകരണങ്ങളോടെയുള്ള കോണ്‍ഫറന്‍സ് ഹാളും സജ്ജമാണ്. ഒപ്പം ലൈഫ്സ്‌റ്റൈല്‍ ബ്രാന്‍ഡുകള്‍ക്ക് വേറിട്ടൊരു റീറ്റെയ്ല്‍ അനുഭവം പകരാന്‍ സഹായകരമാകുന്ന വിധമുള്ള മള്‍ട്ടി ബ്രാന്‍ഡ് സ്പേസും ഇവിടെയുണ്ട്.

വെല്‍നസ്

ഹൈഡ് എവേ സ്വിമ്മിങ് പൂളാണ് വെല്‍നസ് ഏരിയയിലെ മുഖ്യ ആകര്‍ഷണം. ജാക്കൂസി ഉള്‍പ്പെടെയുള്ള അത്യാധുനിക സജ്ജീകരണങ്ങളും ഇവിടെയുണ്ട്. ഇതുകൂടാതെ സ്പാ & സലൂണും അത്യാധുനിക ജിം വെല്‍നസ് വിഭാഗത്തിന്റെ ഭാഗമായുണ്ട്.

പ്രൈം ഫാര്‍മാസ്

വിദേശ രാജ്യങ്ങളിലെ ഷോപ്പിങ് മാളുകളിലെ ആശയങ്ങളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് രൂപകല്‍പന ചെയ്തിരിക്കുന്ന വിഭാഗമാണിത്. ഫാര്‍മസി, ഡയറ്റ് & ഡയബറ്റിക് സെന്റര്‍ എന്നിവയെല്ലാമാണ് ഇവിടെയുള്ളത്. 24 മണിക്കൂറും മരുന്നുകള്‍ ലഭ്യമാണ്. ഹോം സര്‍വീസും ഒരുക്കിയിട്ടുണ്ട്. ഇത് കൂടാതെ ഡയബറ്റീഷ്യന്റെ പൂര്‍ണസമയ സേവനവും ഒരുക്കിയിട്ടുണ്ട്.

പ്രൈം പ്രൊമനെയ്ഡ്

സ്റ്റീല്‍ടെക്

സ്റ്റീല്‍ ബില്‍ഡിങ് കണ്‍സ്ട്രക്ഷന്‍ രംഗത്തെ തന്റെ പതിറ്റാണ്ടുകള്‍ നീണ്ട അനുഭവസമ്പത്ത് പുതുതലമുറക്ക് പകര്‍ന്നേകാനാണ് ജോസഫ് മാത്യു പ്രൈം പ്രൊമനെയ്ഡില്‍ സ്റ്റീല്‍ടെക് എന്നൊരു ആശയം കൊണ്ടുവന്നിരിക്കുന്നത്. സ്റ്റാഡ്, മാട്രിക്സ് എന്നീ സോഫ്റ്റ്‌വെയറുകളില്‍ പരിശീലനം നല്‍കുന്ന സ്റ്റഡി സെന്ററും ടെക്ക്‌ല ത്രീഡി മോഡലിങ്ങിലുള്ള പരിശീലനവും രണ്ട് വിഭാഗങ്ങളിലായി ഇവിടെ ലഭ്യമാക്കും. പ്രമുഖരായ സ്ട്രക്ചറല്‍ എന്‍ജിനീയര്‍മാരും വിദേശത്ത് ജോലി ചെയ്ത് അനുഭവസമ്പത്ത് ആര്‍ജിച്ചവരുമാണ് ഇവിടെ ക്ലാസുകള്‍ നയിക്കുക.

സ്‌പോര്‍ട്‌സ് അരീന

15,000 ചതുരശ്രയടി വിസ്തീര്‍ണത്തില്‍ 13 വയസിന് മുകളിലുള്ളവര്‍ക്ക് മുതല്‍ ഉപയോഗിക്കാവുന്ന വിധത്തിലാണ് സ്പോര്‍ട്സ് അരീന പ്രൈം പ്രൊമനെയ്ഡില്‍ സജ്ജമാക്കിയിരിക്കുന്നത്. രാജ്യാന്തര നിലവാരമുള്ള ബൗളിങ് ആലി, ഷൂട്ടിങ് റേഞ്ച്, ഫ്ളൈറ്റ് സിമുലേറ്റര്‍, റേസ് ഗ്രിഡ് എഫ് വണ്‍ സിമുലേറ്റര്‍, പിഎസ്5 ലോഞ്ച് എന്നിവയെല്ലാം ഇവിടെയുണ്ട്.

''ബിസിനസുകാര്‍ക്ക് നെറ്റ്‌വര്‍ക്കിങ് നടത്താനും ബ്രാന്‍ഡുകള്‍ക്ക് ബിസിനസ് വളര്‍ത്താനും കുടുംബത്തോടൊപ്പമുള്ള ആഘോഷങ്ങള്‍ അവിസ്മരണീയമാക്കി മാറ്റാനും ഒഴിവുവേളകള്‍ ആനന്ദകരമാക്കാനും വെല്‍നസിലേക്കുള്ള നിങ്ങളുടെ യാത്രയെ പ്രോത്സാഹിപ്പിക്കാനുമുള്ളതെല്ലാം ഇവിടെയുണ്ട്,'' ജോസഫ് മാത്യുവും ബിന്ദു ജോസഫും പറയുന്നു.

ഇവരുടെ മക്കളായ മേരി ആനും മാത്യു ജോസഫും ഈ പദ്ധതിയുടെ ആശയ, ആവിഷ്‌കാരത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ഓസ്ട്രേലിയയില്‍ പിഎച്ച്ഡി ചെയ്യുകയാണ് മേരി ആന്‍. അവിടെ ബിരുദ പഠനത്തിലാണ് മാത്യു ജോസഫ്.

Prime Group has developed Prime Promenade in Puzhakkal, Thrissur, bringing lifestyle, wellness, sports, retail and professional training facilities together under one roof.

(ധനം മാ​ഗസിന്റെ സെപ്റ്റംബർ 30 ലക്കത്തിൽ പ്രസി​ദ്ധീകരിച്ചത്)

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT