canva
Business Kerala

കേരളത്തില്‍ ജുവലറി പാര്‍ക്കിന് ജീവന്‍ വയ്ക്കുന്നു, ₹2,000 കോടിയുടെ നിക്ഷേപം, 24,000 പേർക്ക് തൊഴിൽ

30 ഏക്കറിൽ എല്ലാ സൗകര്യങ്ങളും ഒരൊറ്റ കുടക്കീഴിൽ; വിശദമായ പദ്ധതി റിപ്പോർട്ട് (DPR) മുഖ്യമന്ത്രിക്ക് സമർപ്പിച്ച് കെ.ജി.എസ്.എം.എ

Dhanam News Desk

കേരളത്തിലെ സ്വര്‍ണാഭരണ മേഖലയെ ആധുനിക വ്യവസായ കേന്ദ്രമാക്കി മാറ്റാന്‍ ലക്ഷ്യമിട്ട് കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ (KGSMA) വിഭാവനം ചെയ്യുന്ന ജുവലറി പാര്‍ക്കിന്റെ വിശദമായ പദ്ധതി റിപ്പോര്‍ട്ട് (DPR) മുഖ്യമന്ത്രി വി.ഡി സതീശന് സമര്‍പ്പിച്ചു. KGSMA സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്‍, സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. എസ്. അബ്ദുല്‍ നാസര്‍ എന്നിവര്‍ ചേര്‍ന്നാണ് റിപ്പോര്‍ട്ട് കൈമാറിയത്.

വി.ഡി സതീശന്‍ സര്‍ക്കാരിന്റെ കന്നി ബജറ്റില്‍ പ്രഖ്യാപിച്ച പദ്ധതിയാണ് ജുവലറി പാര്‍ക്ക്. പദ്ധതി ഈ വര്‍ഷം തന്നെ തുടങ്ങുമെന്നും എറണാകളും മുതല്‍ തൃശൂര്‍ വരെയുള്ള പ്രദേശത്തെ ഗോള്‍ഡ് ഹബാക്കി മാറ്റുമെന്നും മുഖ്യമന്ത്രി വി.ഡി സതീശന്‍ കഴിഞ്ഞ ജൂലൈയില്‍ വ്യക്തമാക്കിയിരുന്നു.

ഏകദേശം 2,000 കോടിയിലേറെ രൂപയുടെ നിക്ഷേപ പ്രതീക്ഷയുള്ള പദ്ധതിക്കായി 30 ഏക്കര്‍ സ്ഥലമാണ് ആവശ്യപ്പെടുന്നത്. പദ്ധതി യാഥാര്‍ഥ്യമാകുന്നതോടെ 24,000 പേര്‍ക്ക് നേരിട്ട് തൊഴില്‍ ലഭ്യമാകും. ഇതിന് പുറമെ വലിയ തോതിലുള്ള പരോക്ഷ തൊഴിലവസരങ്ങളും സൃഷ്ടിക്കപ്പെടുമെന്നാണ് കണക്കാക്കുന്നത്.

നിര്‍മ്മാണം മുതല്‍ കയറ്റുമതി വരെ ഒരൊറ്റ കുടക്കീഴില്‍

സ്വര്‍ണാഭരണ നിര്‍മ്മാണ മേഖലയുമായി ബന്ധപ്പെട്ട എല്ലാ ഘടകങ്ങളും ഏകോപിപ്പിച്ചാണ് പാര്‍ക്കിന്റെ പ്രവര്‍ത്തനം ആസൂത്രണം ചെയ്തിരിക്കുന്നത്. ആഭരണ നിര്‍മ്മാണ യൂണിറ്റുകള്‍, ആധുനിക ഡിസൈനിംഗ് സെന്ററുകള്‍, ഗുണനിലവാര പരിശോധനാ കേന്ദ്രങ്ങള്‍, ഹാള്‍മാര്‍ക്കിംഗ് സൗകര്യങ്ങള്‍, ഗോള്‍ഡ് റിഫൈനിംഗ്-റീസൈക്ലിംഗ് സംവിധാനങ്ങള്‍, വെയര്‍ഹൗസിംഗ്, ലോജിസ്റ്റിക്‌സ്, കയറ്റുമതി സൗകര്യങ്ങള്‍ എന്നിവയെല്ലാം ഒരു കുടക്കീഴില്‍ അണിനിരത്തും.

കേരളത്തിന്റെ പരമ്പരാഗത ആഭരണ നിര്‍മ്മാണ വൈദഗ്ധ്യത്തെ ആധുനിക സാങ്കേതികവിദ്യയുമായി കൂട്ടിയോജിപ്പിക്കാനും, ചെറുകിട-ഇടത്തരം സംരംഭകര്‍ക്ക് പങ്കുവെക്കാവുന്ന പൊതു അടിസ്ഥാന സൗകര്യങ്ങള്‍ ലഭ്യമാക്കാനും പദ്ധതി വഴി സാധിക്കും.

സംസ്ഥാന സംസ്ഥാന സമ്പദ്‌വ്യവസ്ഥയ്ക്ക്‌ വന്‍ കുതിപ്പ്

ദേശീയ-അന്തര്‍ദേശീയ വിപണികളില്‍ കേരളത്തിലെ സ്വര്‍ണാഭരണ വ്യവസായത്തിന് മികച്ച മത്സരക്ഷമത നേടാനും കയറ്റുമതിയില്‍ വലിയ വര്‍ധന കൈവരിക്കാനും പദ്ധതി സഹായിക്കും. ആഭരണ നിര്‍മ്മാണവും മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങളുടെ കയറ്റുമതിയും ഏകോപിപ്പിക്കുന്നതിലൂടെ രാജ്യത്തെ പ്രധാന ജ്വല്ലറി ഹബ്ബുകളിലൊന്നായി കേരളത്തെ മാറ്റാന്‍ കഴിയും.

പദ്ധതിക്കാവശ്യമായ ഭൂമി ലഭ്യമാക്കുന്നതുള്‍പ്പെടെയുള്ള സര്‍ക്കാര്‍ പിന്തുണ സംബന്ധിച്ച് ഭാരവാഹികള്‍ മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തി. സര്‍ക്കാര്‍ തലത്തില്‍ വിശദമായ പരിശോധന പൂര്‍ത്തിയാക്കി തുടര്‍നടപടികള്‍ വേഗത്തിലാക്കുമെന്നാണ് വ്യാപാരികളുടെ പ്രതീക്ഷ.

Kerala Gold and Silver Merchants Association has submitted a Detailed Project Report to the Chief Minister for a 30-acre integrated Jewellery Park aiming to attract ₹2,000 crore in investments and generate 24,000 direct jobs.

SCROLL FOR NEXT