നെസ്റ്റ് ഗ്രൂപ്പിന്റെ ഭാഗമായ ക്യൂ ലൈഫ് കൺസ്യൂമർ പ്രോഡക്റ്റിന്റെ പുതിയ ഉൽപ്പന്നങ്ങളായ ആൽക്കലൈൻ വാട്ടർ, എൻജൂസ് മാംഗോ, ഉപ്സോ എന്നിവ കൊച്ചിയിൽ ക്യൂ ലൈഫ് ജനറൽ മാനേജർ പ്രദീപ് എം, നെസ്റ്റ് ഗ്രൂപ്പ് സീനിയർ കോർപ്പറേറ്റ് ജനറൽ മാനേജർ തോമസ് എബ്രഹാം എന്നിവർ ചേർന്ന് പുറത്തിറക്കുന്നു. 
Business Kerala

പ്രമുഖ പാക്കേജ്ഡ് കുടിവെള്ള കമ്പനി ക്യൂ ലൈഫ് രജത ജൂബിലി നിറവിൽ; മൂന്ന് പുതിയ ഉൽപ്പന്നങ്ങൾ പുറത്തിറക്കി

ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലേക്കും മിഡിൽ ഈസ്റ്റിലേക്കും കമ്പനി പ്രവർത്തനങ്ങൾ വ്യാപിപ്പിക്കുന്നു

Dhanam News Desk

പ്രമുഖ പാക്കേജ്ഡ് കുടിവെള്ള കമ്പനിയായ ക്യൂ ലൈഫ് കൺസ്യൂമർ പ്രോഡക്ട്സ് തങ്ങളുടെ 25ാം വാര്‍ഷിക ആഘോഷങ്ങളുടെ ഭാഗമായി മൂന്ന് പുതിയ ഉൽപ്പന്നങ്ങൾ പുറത്തിറക്കി. പരിസ്ഥിതി സൗഹൃദമായ ആൽക്കലൈൻ വാട്ടർ 500 മില്ലി ഗ്ലാസ് ബോട്ടിൽ, എൻജൂസ് മാംഗോ (NJUZE Mango) ടെട്രാ പാക്കറ്റ്, ഉപ്പിട്ട നാരങ്ങ കാർബണേറ്റഡ് പാനീയമായ 'ഉപ്‌സോ' (UPSO) എന്നീ ഉൽപ്പന്നങ്ങളാണ് പുതുതായി ക്യൂ ലൈഫ് വിപണിയിലെത്തിച്ചിരിക്കുന്നത്.

25 വർഷങ്ങൾ പൂർത്തിയാക്കുന്നതിന്റെ ഭാഗമായി എല്ലാ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലേക്കും മിഡിൽ ഈസ്റ്റിലേക്കും തങ്ങളുടെ പ്രവർത്തനങ്ങൾ ഈ വർഷം വ്യാപിപ്പിക്കുമെന്ന് നെസ്റ്റ് ഗ്രൂപ്പ് എക്സിക്യൂട്ടീവ് ഡയറക്ടറും സിഇഒ യുമായ അൽത്താഫ് ജഹാംഗീർ പറഞ്ഞു. കേരളത്തിലും തമിഴ്നാട്ടിലും ക്യൂ ലൈഫിന് മികച്ച സാന്നിധ്യമുണ്ട്.

പഞ്ചസാര രഹിതമായ ആരോഗ്യ പാനീയങ്ങളും കൂടുതല്‍ പള്‍പ്പ് കണ്ടെന്റുളള ജ്യൂസുകളും അടക്കമുളള ഉല്‍പ്പന്നങ്ങള്‍ കമ്പനി ഉടന്‍ വിപണിയിലെത്തിക്കാനുളള തയാറെടുപ്പിലാണ്. കൊച്ചയിലെ പ്ലാന്റില്‍ നിന്ന് മറ്റ് ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലേക്ക് ഉല്‍പ്പന്നങ്ങള്‍ എത്തിക്കുന്നത് വെല്ലുവിളിയുളള പ്രക്രിയയാണെന്ന് ജനറൽ മാനേജർ പ്രദീപ് എം. വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ഇതിന് പരിഹാരം കണ്ടെത്താന്‍ ആ സംസ്ഥാനങ്ങളിലുളള കമ്പനികളുമായി സഹകരിച്ച് ഉല്‍പ്പന്നങ്ങള്‍ വിതരണം ചെയ്യാനാണ് ശ്രമിക്കുന്നത്. ഇത്തരത്തില്‍ തമിഴ്നാട്ടില്‍ ഇതിനോടകം ഉല്‍പ്പന്നങ്ങള്‍ വിതരണം ചെയ്യാന്‍ ആരംഭിച്ചതായും പ്രദീപ് പറഞ്ഞു.

വരും വര്‍ഷങ്ങളില്‍ ആരോഗ്യപരമായ പാനീയങ്ങൾ വിപണിയില്‍ എത്തിക്കുന്നതിന് മുന്‍തൂക്കം നല്‍കുമെന്ന് നെസ്റ്റ് ഗ്രൂപ്പ് സീനിയർ കോർപ്പറേറ്റ് ജനറൽ മാനേജർ തോമസ് എബ്രഹാം പറഞ്ഞു. 'ഗോൾഡൻ വാലി' 'എൻജൂസ് (NJUZE)' ബ്രാൻഡുകൾ 25 വർഷമായി പാക്കേജു ചെയ്ത പാനീയ വ്യവസായത്തില്‍ ഗുണനിലവാരത്തിന്റെ മികച്ച ഉദാഹരണമായി പ്രവര്‍ത്തിക്കുന്നു. 2024 ൽ ബിഐഎസ് സർട്ടിഫിക്കറ്റ് ഓഫ് അപ്രീസിയേഷൻ ക്യു ലൈഫ് കൺസ്യൂമർ പ്രോഡക്ട്സ് നേടിയിട്ടുണ്ട്.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT