മാലിന്യ സംസ്‌കരണത്തിന് ഗെയിം സ്വഭാവം കൊണ്ടുവരുന്ന പദ്ധതി അവതരിപ്പിച്ച് യുവസംരംഭക അവാര്‍ഡിന് അര്‍ഹനായ മുഹമ്മദ് സിനാനുള്ള സീഡ് ഫണ്ടിങ് റാക്ക് ചെയര്‍മാനും ഫൗണ്ടറുമായ ഷിബിലി റഹ്‌മാന്‍, നമിത പ്രമോദ്, അല്‍ഹിന്ദ് വി.പി റോഷന്‍ കക്കാട്ട്, കല്ലു, മാത്തുക്കുട്ടി, സ്റ്റാര്‍ട്ടപ്പ് മിഷന്‍ കോഡിനേറ്റര്‍ റൂണി തുടങ്ങിയവര്‍ ചേര്‍ന്ന് കൈമാറുന്നു. സില്‍വാന്‍ മുസ്തഫ, സ്റ്റെം കേഡറ്റ്സ് സിഇഒ വിപിന്‍, നൂര്‍ ജലീല, സജ്ലി സലീം തുടങ്ങിയവര്‍ സമീപം.  
Business Kerala

യുവ സംരംഭകര്‍ക്ക് റാക്ക് ഗ്രൂപ്പിന്റെ പിന്തുണ; സ്റ്റാര്‍ട്ടപ്പുകള്‍ക്ക് 300 കോടിയുടെ ഫണ്ടിംഗ്

സീഡ് ഫണ്ടിംഗിനൊപ്പം സംരംഭകര്‍ക്ക് ബ്രാന്‍ഡിംഗ്, പൊസിഷനിംഗ്, മാര്‍ക്കറ്റിംഗ് തുടങ്ങിയ മേഖലകളില്‍ പരിശീലനവും തുടര്‍പിന്തുണയും ഉറപ്പാക്കുന്നതാണ് പദ്ധതിയെന്ന് റാക്ക് ഗ്രൂപ്പ് ചെയര്‍മാന്‍ ഷിബിലി റഹ്‌മാന്‍

Dhanam News Desk

ദക്ഷിണേന്ത്യയിലെ പത്തിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന റാക്ക് ഗ്രൂപ്പ് (RAC Group) സ്റ്റാര്‍ട്ടപ്പുകളെയും യുവസംരംഭകരെയും പ്രോത്സാഹിപ്പിക്കുന്നതിനു ലക്ഷ്യമിട്ട് 300 കോടി രൂപയുടെ പദ്ധതി പ്രഖ്യാപിച്ചു. കോഴിക്കോട് റാവിസ് കടവ് റിസോര്‍ട്ടില്‍ നടന്ന അലൂവിയ റോയല്‍ കണക്ട് പരിപാടിയില്‍ പദ്ധതിയുടെ ആദ്യഘട്ട ഗുണഭോക്താക്കളെ റാക്ക് ഗ്രൂപ്പ് സിഇഒയും ചെയര്‍മാനുമായ ഷിബിലി റഹ്‌മാന്‍ പ്രഖ്യാപിച്ചു. പുതിയ ബ്രാന്‍ഡ് ഐഡന്റിറ്റിയും പത്തുവര്‍ഷത്തേക്കുള്ള പദ്ധതിയും ചടങ്ങില്‍ വിശദീകരിച്ചു.

ആദ്യ ഫണ്ടിംഗ് ഫഹീം ഷാഹിദിനും മുഹമ്മദ് സിനാനും

ഏര്‍ണിക്കോ മലയാളത്തിന്റെ സ്ഥാപകന്‍ കെ.സി ഫഹീം ഷാഹിദ്, യുവസംരംഭക അവാര്‍ഡിന് അര്‍ഹനായ കെ.കെ മുഹമ്മദ് സിനാന്‍ എന്നിവര്‍ക്കാണ് ആദ്യഘട്ട സീഡ് ഫണ്ടിംഗ് പിന്തുണ ലഭിച്ചത്. മാലിന്യ സംസ്‌കരണത്തിന് ഗെയിം സ്വഭാവം കൊണ്ടുവരുന്ന പദ്ധതിക്കാണ് സിനാന്‍ വിജയിയായത്.

സിനിമാതാരവും യുവസംരംഭകയുമായ നമിത പ്രമോദ്, ടിവി, വിനോദമേഖലകളിലൂടെ കുടുംബ പ്രേക്ഷകര്‍ക്ക് സുപരിചിതരായ കല്ലു (രാജ് കാലേഷ്), മാത്തു (അരുണ്‍ മാത്തുക്കുട്ടി മാത്യൂ), ഗായികയും ഡിസൈനറുമായ സജിനി സലീം, അല്‍ഹിന്ദ് വി.പി റോഷന്‍ കക്കാട്ട്, ജെസിഐ കോഴിക്കോട് ചാപ്റ്റര്‍ പ്രസിഡന്റ് ജമീല്‍ സേട്ട്, സില്‍വാന്‍ മുസ്തഫ, നൂര്‍ ജലീല, സ്റ്റാര്‍ട്ടപ്പ് മിഷന്‍ കോഡിനേറ്റര്‍ റൂണി, സ്റ്റെംകേഡറ്റസ് സിഇഒ വിപിന്‍ തുടങ്ങിയവര്‍ പങ്കെടുത്തു. സീഡ് ഫണ്ടിംഗിനൊപ്പം അവ സ്വീകരിക്കുന്ന സംരംഭകര്‍ക്ക് ബ്രാന്‍ഡിംഗ്, പൊസിഷനിംഗ്, മാര്‍ക്കറ്റിംഗ് തുടങ്ങിയ മേഖലകളില്‍ പരിശീലനവും തുടര്‍പിന്തുണയും ഉറപ്പാക്കുന്നതാണ് പദ്ധതിയെന്നും ഷിബിലി റഹ്‌മാന്‍ പറഞ്ഞു. പിന്തുമ തേടുന്ന യുവസംരംഭകര്‍ക്ക് www.racpartners.in എന്ന വെബ് വിലാസത്തില്‍ ബന്ധപ്പെടാം.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT