2026-ലെ 'ഗ്രേറ്റ് പ്ലേസ് ടു വർക്ക്' പട്ടികയിൽ റിഫ്ളക്ഷന്‍സ് ഇന്‍ഫോ സിസ്റ്റംസ് ഇന്ത്യയിലെ മികച്ച 10 വനിതാസൗഹൃദ തൊഴിലിടങ്ങളിൽ ഇടം നേടി. 60% വനിതാ ജീവനക്കാരുള്ള ഈ കമ്പനി, ജോലിയും ജീവിതവും സമന്വയിപ്പിക്കാൻ സഹായിക്കുന്ന പിന്തുണ നൽകുന്നു. 2024-ൽ 'വനിതകൾക്കായുള്ള ഇന്ത്യയിലെ മികച്ച തൊഴിൽദാതാവ്' പുരസ്കാരവും റിഫ്ളക്ഷന്‍സിന് ലഭിച്ചിരുന്നു.
തിരുവനന്തപുരം ടെക്നോപാർക്കിലെ പ്രമുഖ ഇന്നൊവേഷൻ ടെക്നോളജി സേവനദാതാക്കളായ റിഫ്ളക്ഷന്‍സ് ഇന്‍ഫോ സിസ്റ്റംസിനെ (Reflections Info Systems) 2026-ലെ സ്ത്രീകളുടെ ഇന്ത്യയിലെ മികച്ച 10 ജോലിസ്ഥലങ്ങളിൽ (മിഡ്-സൈസ്) ഒന്നായി 'ഗ്രേറ്റ് പ്ലേസ് ടു വർക്ക് ഇന്ത്യ' (GPTW) തിരഞ്ഞെടുത്തു. തൊഴിലിടങ്ങളിൽ ലിംഗസമത്വം പ്രോത്സാഹിപ്പിക്കുന്നതിലെ മികവാണ് ഈ അംഗീകാരത്തിന് അർഹമാക്കിയത്.
തുടർച്ചയായി മൂന്നാം വർഷമാണ് റിഫ്ളക്ഷന്‍സ് ഇന്‍ഫോ സിസ്റ്റംസ്, ജി.പി.ടി.ഡബ്ല്യു സർട്ടിഫിക്കേഷൻ നേടുന്നത്. 2025-ലെ മികച്ച 50 സ്ഥാപനങ്ങളുടെ പട്ടികയിൽ നിന്ന് ഇത്തവണ മികച്ച 10-ലേക്ക് സ്ഥാനം മെച്ചപ്പെടുത്താൻ കമ്പനിക്ക് സാധിച്ചു. കൂടാതെ, ഇന്ത്യയിലെ മികച്ച 50 ഇടത്തരം തൊഴിലിടങ്ങളുടെ പൊതു പട്ടികയിൽ 24-ാം സ്ഥാനവും റിഫ്ളക്ഷന്‍സ് ഇന്‍ഫോ സിസ്റ്റംസ് കരസ്ഥമാക്കി (കഴിഞ്ഞ വർഷം 39-ാം സ്ഥാനത്തായിരുന്നു).
എല്ലാവരെയും ഉൾക്കൊള്ളുന്നതും അഭിപ്രായങ്ങൾ കേൾക്കുന്നതുമായ ഒരിടം സൃഷ്ടിക്കുന്നതിലാണ് റിഫ്ളക്ഷൻസ് ഊന്നുന്നതെന്ന് പീപ്പിൾ ആൻഡ് കൾച്ചർ വിഭാഗം മേധാവി ജിതിൻ ചക്കാലക്കൽ പറഞ്ഞു. വനിതാ ജീവനക്കാരിൽ 60 ശതമാനവും കുട്ടികൾ ഉള്ളവരാണ്. ജോലിയും ജീവിതവും ഒരുമിച്ചു കൊണ്ടുപോകാൻ സഹായിക്കുന്ന പിന്തുണ നൽകുകയെന്നത് പ്രധാനമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വനിതാ ജീവനക്കാർക്കിടയിൽ നടത്തിയ അഭിപ്രായ സർവേയെ (ട്രസ്റ്റ് ഇൻഡക്സ് സ്കോർ) അടിസ്ഥാനമാക്കിയാണ് ഈ ബഹുമതി. സർവേയിൽ ജീവനക്കാരിൽ നിന്ന് കുറഞ്ഞത് 70 ശതമാനം പോസിറ്റീവ് ഫീഡ്ബാക്ക് ലഭിച്ചിരുന്നു.
ഡിജിറ്റൽ ട്രാൻസ്ഫോർമേഷൻ, നിർമ്മിതബുദ്ധി തുടങ്ങിയ മേഖലകളിൽ പ്രവർത്തിക്കുന്ന റിഫ്ളക്ഷൻസിന്, 2024-ൽ അസോചെമ്മിന്റെ (ASSOCHAM) 'വനിതകൾക്കായുള്ള ഇന്ത്യയിലെ ഏറ്റവും മികച്ച തൊഴിൽദാതാവ്' പുരസ്കാരവും ലഭിച്ചിട്ടുണ്ട്. ആഗോളതലത്തിൽ വിശ്വാസ്യതയുള്ള ജി.പി.ടി.ഡബ്ല്യു സർട്ടിഫിക്കേഷൻ തൊഴിലിടങ്ങളിലെ മികച്ച സംസ്കാരത്തിനുള്ള അംഗീകാരമാണ്.
Reflections Info Systems has been named among India’s Top 10 Best Workplaces for Women 2026 in the mid-size category by Great Place to Work India.
Read DhanamOnline in English
Subscribe to Dhanam Magazine