റീഗൽ ജുവല്ലേഴ്‌സിന്റെ കൊച്ചി എൻ എച്ച് ബൈപാസിലെ പുതിയ ഫ്ളാഗ്ഷിപ്പ് ഷോറും ചലച്ചിത്ര താരവും ബ്രാൻഡ് അംബാസഡറുമായ മഞ്ജു വാര്യർ ഉദ്ഘാടനം ചെയ്യുന്നു. 
Business Kerala

റീഗൽ ജുവല്ലേഴ്സിന്റെ ഫ്ലാഗ്ഷിപ്പ് ഷോറൂം ഇടപ്പള്ളിയിൽ; മഞ്ജു വാര്യർ ഉദ്ഘാടനം ചെയ്തു

ഉപഭോക്താക്കൾക്കായി അത്യാധുനികമായ ഷോപ്പിംഗ് അനുഭവം വാഗ്ദാനം ചെയ്യുന്ന ഷോറൂമിൽ വൈവിധ്യമാർന്ന ആഭരണ ശേഖരങ്ങള്‍

Dhanam News Desk

കേരളത്തിലെ ഏറ്റവും വലിയ ജുവല്ലറി മാനുഫാക്ചററും ഹോൾസെയിലറുമായ റീഗൽ ജുവല്ലേഴ്സിന്റെ (Regal Jewellers) പുതിയ ഫ്ലാഗ്ഷിപ്പ് ഷോറൂം കൊച്ചി എൻ.എച്ച് ബൈപാസിൽ പ്രവർത്തനമാരംഭിച്ചു. പ്രശസ്ത ചലച്ചിത്ര താരവും ബ്രാൻഡ് അംബാസഡറുമായ മഞ്ജു വാര്യരാണ് ഷോറൂമിന്റെ ഉദ്ഘാടനം നിർവ്വഹിച്ചത്. കൊച്ചിയുടെ ഷോപ്പിംഗ് ഭൂപടത്തിൽ ഇടപ്പള്ളിയെ ഒരു പ്രധാന ജൂവല്ലറി ഡെസ്റ്റിനേഷനായി ഉയർത്തുക എന്ന ലക്ഷ്യത്തോടെയാണ് അന്താരാഷ്ട്ര നിലവാരത്തിലുള്ള ഷോറൂം സജ്ജീകരിച്ചിരിക്കുന്നത്.

പ്രത്യേകതകളും ശേഖരങ്ങളും

ഉപഭോക്താക്കൾക്കായി അത്യാധുനികമായ ഷോപ്പിംഗ് അനുഭവം വാഗ്ദാനം ചെയ്യുന്ന ഷോറൂമിൽ വൈവിധ്യമാർന്ന ആഭരണ ശേഖരങ്ങളാണ് ഒരുക്കിയിട്ടുള്ളത്. ലൈറ്റ്‌വെയ്റ്റ് വെഡ്ഡിംഗ് കളക്ഷനുകൾ, പരമ്പരാഗത കേരളീയ ആഭരണങ്ങൾ, ബോംബെ-കൊൽക്കത്ത ഡിസൈനുകൾ, ചെട്ടിനാട്, നഗാസ്, ആന്റിക്, പോൾക്കി കളക്ഷനുകൾ എന്നിവയുടെ വിപുലമായ നിര ഇവിടെ ലഭ്യമാണ്. കൂടാതെ ഇന്റർനാഷണൽ സർട്ടിഫൈഡ് ഡയമണ്ട്സ്, അൺകട്ട് ഡയമണ്ട്സ്, പ്രീമിയം പ്ലാറ്റിനം, 18K & 14K ആഭരണങ്ങൾ എന്നിവയും റീഗൽ ജൂവല്ലേഴ്സ് അവതരിപ്പിക്കുന്നു.

ബ്രൈഡൽ ഫെസ്റ്റും ഓഫറുകളും

ഇതോടൊപ്പം തന്നെ റീഗലിന്റെ എല്ലാ ഷോറൂമുകളിലും 'ന്യൂ ഏജ് ബ്രൈഡൽ ഫെസ്റ്റ്' ആരംഭിച്ചു. പരമ്പരാഗത ഡിസൈനുകളുടെ ഭംഗിയും ആധുനിക ട്രെൻഡുകളും സമന്വയിപ്പിച്ച ബ്രൈഡൽ കളക്ഷനുകൾ കുറഞ്ഞ പണിക്കൂലിയിൽ സ്വന്തമാക്കാം. ഡയമണ്ട് ആഭരണങ്ങൾക്ക് പണിക്കൂലിയിൽ ഫ്ളാറ്റ് 50 ശതമാനം കിഴിവും ഏത് ജുവല്ലറിയിൽനിന്നും വാങ്ങിയ സ്വർണ്ണാഭരണങ്ങൾ എക്സ് ചേഞ്ച് ചെയ്യുമ്പോൾ 0% കിഴിവും പ്രത്യേക ഓഫറുകളായി ഉണ്ടായിരിക്കും.

ഉദ്ഘാടന ചടങ്ങിൽ ഉമാ തോമസ് എം.എൽ.എ, കൊച്ചി കോർപ്പറേഷൻ മേയർ അഡ്വ. മിനിമോൾ, റീഗൽ ജുവല്ലേഴ്സ് ചെയർമാൻ ടി.കെ ശിവദാസ്, എംഡി ആന്‍ഡ് സിഇഒ വിബിൻ ശിവദാസ്, മാനേജിംഗ് ഡയറക്ടര്‍ പല്ലവി നാംദേവ് തുടങ്ങിയവർ പങ്കെടുത്തു. എല്ലാവർക്കും താങ്ങാനാവുന്ന വിലയിൽ മികച്ച ഗുണമേന്മയുള്ള സ്വർണം ലഭ്യമാക്കുക എന്നതാണ് തങ്ങളുടെ ലക്ഷ്യമെന്ന് ഷോറൂം അധികൃതർ വ്യക്തമാക്കി.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT