കെപിഐടി സ്പാര്‍ക്കിള്‍. കെപിഐടി ടെക്നോളജീസ് ദേശീയതലത്തില്‍ സംഘടിപ്പിക്കുന്ന പ്രശസ്ത ദേശീയ ഇന്നൊവേഷന്‍ മത്സരമാണിത്. കെപിഐടി സ്പാര്‍ക്കിള്‍ 2026ല്‍ രാജ്യത്തെ മുന്‍നിര സ്ഥാപനമായ ഐഐടി മദ്രാസിനെ പോലും പിന്തള്ളി കേരളത്തില്‍ നിന്നുള്ള ഒരു എന്‍ജിനീയറിങ് കോളെജ് ടീം ഒന്നാം സ്ഥാനം നേടി- സെന്റ്ഗിറ്റ്സ് ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിറ്റ്യൂഷനില്‍ നിന്നുള്ളവര്‍.
സംസാര - കേള്‍വി പരിമിതിയുള്ളവര്‍ക്ക് സാധാരണക്കാരുമായി ആശയവിനിമയം നടത്താന്‍ സഹായിക്കുന്ന സൈന്‍ വെസര്‍ (Sign Visor) എന്ന സ്മാര്‍ട്ട് ഗ്ലാസ് ഇന്റര്‍ഫേസ് വികസിപ്പിച്ച സെന്റ്ഗിറ്റ്സ് ടീമിന് പ്രൈസ് മണിയായി ലഭിച്ചത് പത്ത് ലക്ഷം രൂപയും. സമൂഹത്തിലെ സാധാരണക്കാരുടെ പ്രശ്നത്തിനാണ് ഇവര്‍ പരിഹാരം കണ്ടത്.
ഇന്നൊവേഷന്‍ അവതരിപ്പിക്കുന്നതില്‍ സെന്റ്ഗിറ്റ്സിന്റെ ചരിത്രം ഇതിലൊന്നില്‍ ഒതുങ്ങുന്നില്ല. കേരളത്തിലെ ആദ്യത്തെ കോണ്‍ക്രീറ്റ് വള്ളം, ആദ്യത്തെ ഇലക്ട്രിക് ഓള്‍-ടെറെയ്ന്‍ വാഹനം, ഓട്ടോണമസ് ഓള്‍-ടെറെയ്ന്‍ വാഹനം എന്നിവയെല്ലാം വികസിപ്പിച്ചത് ഇവിടുത്തെ വിദ്യാര്‍ത്ഥികളാണ്.
അഭിമാനകരമായ എസ്എഇ ബാജ (SAE Baja) അവാര്‍ഡ് നേടുന്ന കേരളത്തില്‍ നിന്നുള്ള ആദ്യ ടീമും സെന്റ്ഗിറ്റ്സില്‍ നിന്നായിരുന്നു.
സമൂഹത്തിലെ പ്രശ്നങ്ങള്‍ക്ക് പ്രായോഗികമായ പരിഹാരം ക്യാംപസില്‍ നിന്ന് വേണമെന്നതാണ് സെന്റ്ഗിറ്റ്സ് ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിറ്റ്യൂഷന്‍സിന്റെ ഫിലോസഫി. അതുകൊണ്ട് ഇവിടുത്തെ വിദ്യാര്‍ത്ഥികളുടെ പ്രോജക്റ്റുകള്‍ പാഴ്‌വേലകളല്ല. മറിച്ച് മനുഷ്യരാശിയുടെ പുരോഗതിക്ക് ഉപകരിക്കുന്നവയാണ്.
വിദ്യാര്‍ത്ഥികളെ നാളെയുടെ വെല്ലുവിളികള്‍ നേരിടാന്‍ പ്രാപ്തമാക്കുകയാണ് കോട്ടയം പാത്താമുട്ടത്തെ സെന്റ്ഗിറ്റ്സ് ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിറ്റ്യൂഷന്‍സ്. വിവിധ വിഷയങ്ങള്‍ കോര്‍ത്തിണക്കിയുള്ള ഇന്റര്‍ ഡിസിപ്ലിനറി ലേണിങ്,സ്വന്തമായി കണ്ടുപിടുത്തങ്ങള്‍ നടത്താന്‍ പ്രേരിപ്പിക്കുന്ന ലേണിങ് ബൈ ഡൂയിങ് തുടങ്ങിയ രീതികള്‍ സമന്വയിപ്പിച്ചുള്ളതാണ് ഇവിടത്തെ പഠനരീതി. അതുകൊണ്ട് തന്നെ കുട്ടികള്‍ക്ക് ലഭിക്കുന്നത് പ്രായോഗിക പരിശീലനമാണ്. നൂതനമായ ആശയങ്ങളില്‍ നിന്ന് സമൂഹത്തിന് ഉപകാരപ്രദമായ കണ്ടുപിടുത്തങ്ങള്‍ നടത്താനുള്ള കേന്ദ്രമായി സെന്റ്ഗിറ്റ്സ് തലയുയര്‍ത്തി നില്‍ക്കുന്നതിന്റെ കാരണവും ഇതാണ്. നൂതന കോഴ്സുകളും അത്യാധുനിക സൗകര്യങ്ങളുമാണ് സെന്റ്ഗിറ്റ്സിന്റെ പ്രധാന സവിശേഷത. ബി.ടെക് സിവില്‍ എന്‍ജിനീയറിങ് പഠനരംഗത്ത് വലിയ മാറ്റങ്ങളാണ് സെന്റ്ഗിറ്റ്സ് കൊണ്ടുവന്നിരിക്കുന്നത്. കേരളത്തിലെ ആദ്യത്തെ കോണ്‍ക്രീറ്റ് ത്രീഡി പ്രിന്റിങ് ലാബ് സിവില്‍ വിഭാഗത്തിന് സ്വന്തമാണ്. ഇതിനുപുറമെ, സിവില്‍ വിദ്യാര്‍ത്ഥികള്‍ക്ക് ആഗോളതലത്തില്‍ തിളങ്ങാന്‍ അമേരിക്കന്‍ സൊസൈറ്റി ഓഫ് സിവില്‍ എന്‍ജിനീയേഴ്സുമായി (ASCE) ചേര്‍ന്ന് അമേരിക്കയിലെ രാജ്യാന്തര മത്സരങ്ങളില്‍ പങ്കെടുക്കാനും പ്രൊഫഷണല്‍ ബന്ധങ്ങള്‍ വളര്‍ത്താനും അവസരമുണ്ട്. സാങ്കേതികവിദ്യയുടെ വളര്‍ച്ച മുന്നില്‍ക്കണ്ട് ആരംഭിച്ച ബി.ടെക് സിവില്‍ എന്‍ജിനീയറിങ് വിത്ത് കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ് എന്ന പ്രോഗ്രാമും ഇവിടുത്തെ ആകര്‍ഷണമാണ്. ബി.ടെക് ഇലക്ട്രോണിക്സ് (വിഎല്‍എസ്ഐ ഡിസൈന്‍ ആന്‍ഡ് ടെക്നോളജി) പ്രോഗ്രാമും സവിശേഷമാണ്. കേഡന്‍സ് സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ചുള്ള പ്രായോഗിക പരിശീലനം ഈ കോഴ്സിനെ കൂടുതല്‍ മികവുറ്റതാക്കുന്നു.
പരമ്പരാഗത എന്‍ജിനീയറിങ് കോഴ്സുകള്‍ക്ക് പുറമെ, സര്‍ഗാത്മകതക്ക് വളരെയധികം പ്രാധാന്യം നല്‍കുന്ന ബാച്ചിലര്‍ ഓഫ് ഡിസൈന്‍ (B.Des), ബാച്ചിലര്‍ ഓഫ് ഫൈന്‍ ആര്‍ട്ട്സ് ഓണേഴ്സ് (BFA Honours) എന്നിവയും ഇവിടെയുണ്ട്. സെന്റ്ഗിറ്റ്സ് ഡിസൈന്‍ സ്‌കൂളിന് കീഴില്‍ ലഭ്യമായ ബി.ഡെസ് പ്രോഗ്രാം കമ്മ്യൂണിക്കേഷന്‍ ഡിസൈന്‍, ഇന്ററാക്ഷന്‍ ഡിസൈന്‍, പ്രോഡക്റ്റ് ഡിസൈന്‍ എന്നീ മേഖലകളില്‍ പ്രാവീണ്യം നേടാന്‍ സഹായിക്കുമ്പോള്‍, കോളെജ് ഓഫ് അപ്ലൈഡ് സയന്‍സസ് വിഭാഗത്തിലെ ബി.എഫ്എ ഓണേഴ്സ് സര്‍ഗാത്മകതയെ ഒരു മികച്ച കരിയറാക്കി മാറ്റാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അനുയോജ്യമാണ്.
പുതിയ കാലത്തെ വിദ്യാര്‍ത്ഥികളുടെ സമയവും അധ്വാനവും ലാഭിക്കുന്നതിനായി അവതരിപ്പിച്ചിട്ടുള്ള ഇന്റഗ്രേറ്റഡ് കോഴ്സുകളാണ് ഈ കലാലയത്തിന്റെ മറ്റൊരു പ്രധാന ആകര്‍ഷണം. പ്ലസ് ടുവിന് ശേഷം നേരിട്ട് ചേരാവുന്ന ഇന്റഗ്രേറ്റഡ് എംസിഎ, ഇന്റഗ്രേറ്റഡ് എംബിഎ പ്രോഗ്രാമുകള്‍ അക്കാദമിക് മികവിനൊപ്പം തന്നെ വിദ്യാര്‍ത്ഥികളെ വേഗത്തില്‍ മികച്ച പ്രൊഫഷണലുകളാക്കി മാറ്റാന്‍ സഹായിക്കുന്നു.
കൊമേഴ്‌സ് പഠനരംഗത്ത് വലിയ കുതിച്ചുചാട്ടമാണ് കോളെജ് ഓഫ് അപ്ലൈഡ് സയന്‍സസ് നല്‍കുന്നത്. ആഗോള തൊഴിലവസരങ്ങള്‍ തുറന്നിടുന്ന എസിസിഎ അംഗീകാരമുള്ള ബി.കോം പ്രോഗ്രാമുകള്‍ അക്കാദമിക് മികവും പ്രൊഫഷണല്‍ സര്‍ട്ടിഫിക്കേഷനുകളും സമന്വയിപ്പിച്ച് വിദ്യാര്‍ത്ഥികള്‍ക്ക് മികച്ച തൊഴിലവസരങ്ങള്‍ ഉറപ്പാക്കുന്നു. ബി.എസ്‌സി (ഓണേഴ്സ്) സൈക്കോളജി, എം.എസ്‌സി സൈക്കോളജി കോഴ്സുകളും അപ്ലൈഡ് സയന്‍സസ് വിഭാഗത്തിലുണ്ട്.
വിവിധ വിഷയങ്ങളില്‍ ഡോക്ടറേറ്റുള്ള 108 അധ്യാപകര്‍ ഇവിടെയുണ്ട്. വിദ്യാര്‍ത്ഥികളുടെ അഭിരുചികള്‍ക്കനുസരിച്ച് തിരഞ്ഞെടുക്കാന്‍ കഴിയുന്ന പതിനായിരത്തിലധികം കോഴ്സുകള്‍ ലഭ്യമാക്കുന്ന കോഴ്സിറയുടെ (Coursera) സേവനം ക്യാമ്പസിലെ മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും എപ്പോള്‍ വേണമെങ്കിലും പ്രയോജനപ്പെടുത്താം. ഓരോ വിദ്യാര്‍ത്ഥിക്കും സവിശേഷ ശ്രദ്ധ ലഭിക്കുന്ന തരത്തില്‍ 13:1 എന്ന മികച്ച അധ്യാപക-വിദ്യാര്‍ത്ഥി അനുപാതമാണ് ഇവിടെയുള്ളത്.
പത്ത് പ്രോഗ്രാമുകള്‍ക്ക് എന്‍ബിഎ (NBA) അക്രഡിറ്റേഷന്‍ ലഭിച്ച കേരളത്തിലെ ഏക അണ്‍എയ്ഡഡ് എന്‍ജിനീയറിങ് കോളെജാണ് സെന്റ്ഗിറ്റ്സ്. ഇതില്‍ ആറ് ബിരുദ പ്രോഗ്രാമുകള്‍ക്ക് എന്‍ബിഎയുടെ ഏറ്റവും മികച്ച ടിയര്‍-1 അംഗീകാരവുമുണ്ട്. കേരളത്തിലെ ആദ്യത്തെ മൂന്ന് സ്വയംഭരണ (Autonomous) എന്‍ജിനീയറിങ് കോളെജുകളില്‍ ഒന്നാണിത്. അമേരിക്കയിലെ മസാച്യുസെറ്റ്സ് സര്‍വകലാശാലയുമായി (UMass Lowell) എഐസിടിഇ അംഗീകാരമുള്ള വിദേശ സഹകരണ പ്രോഗ്രാമുകള്‍ ഇന്ത്യയില്‍ തന്നെ ലഭ്യമാക്കുന്ന വളരെ ചുരുക്കം സ്ഥാപനങ്ങളില്‍ സെന്റ്ഗിറ്റ്‌സും ഉണ്ട്. നാഷണല്‍ ചുങ് ചെങ് യൂണിവേഴ്സിറ്റിയുമായി ചേര്‍ന്നുള്ള ഇന്തോ-തായ്‌വാന്‍ ജോയിന്റ് റിസര്‍ച്ച് സെന്റര്‍ ഓണ്‍ എഐ ആന്‍ഡ് എംഎല്‍ (AI & ML) ആഗോളതലത്തിലുള്ള ഈ സ്ഥാപനത്തിന്റെ സ്വാധീനം വ്യക്തമാക്കുന്നു. വിദ്യാര്‍ത്ഥികള്‍ക്ക് ഇന്റേണ്‍ഷിപ്പുകള്‍ക്കും തൊഴിലവസരങ്ങള്‍ക്കുമായി കേരളത്തിലെആദ്യത്തെ തായ്‌വാന്‍ എജ്യുക്കേഷന്‍ സെന്ററും സെന്റ്ഗിറ്റ്സില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇതിനെല്ലാം പുറമെ, കേരളത്തിലാദ്യമായി ജപ്പാന്‍ എജ്യുക്കേഷന്‍ സെന്റര്‍ ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ (JECI) ആരംഭിച്ചതും ഈ ക്യാമ്പസിലാണ്.
(ധനം മാഗസീന്‍ 2026 മെയ് 31 ലക്കത്തില്‍ പ്രസിദ്ധീകരിച്ചത്)
Kottayam-based Saintgits Group of Institutions clinches the prestigious KPIT Sparkle national innovation award, beating top institutes like IIT Madras with their breakthrough Smart Glass interface.
Read DhanamOnline in English
Subscribe to Dhanam Magazine