സംസ്ഥാനത്ത് മൂന്ന് ജില്ലകളില്‍ എയര്‍ സ്ട്രിപ്പ് സ്ഥാപിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഇടുക്കി, വയനാട്, കാസര്‍കോട് ജില്ലകളിലായിരിക്കും എയര്‍ സ്ട്രിപ്പ് വരുന്നത്. സംസ്ഥാനത്ത് വ്യോമഗതാഗത സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുന്നതിനുള്ള വിവിധ നടപടികള്‍ സര്‍ക്കാര്‍ സ്വീകരിച്ചുവരുന്നുണ്ടെന്നും പ്രതിവാര ടെലിവിഷന്‍ സംവാദ പരിപാടിയില്‍ മുഖ്യമന്ത്രി അറിയിച്ചു.
സംസ്ഥാനത്ത് നിലവിലുള്ള വിമാനത്താവളങ്ങളെ പരസ്പരം ബന്ധിപ്പിക്കുന്ന കൂടുതല്‍ സര്‍വീസുകള്‍ തുടങ്ങുന്നതിന് കേന്ദ്ര സിവില്‍ ഏവിയേഷന്‍ വകുപ്പുമായി ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. നിര്‍ദിഷ്ട ശബരിമല വിമാനത്താവളം തീര്‍ഥാടകര്‍ക്ക് മാത്രമല്ല ചെങ്ങന്നൂര്‍, തിരുവല്ല എന്നിവിടങ്ങളിലുള്ളവര്‍ക്കു പൊതുവേ പ്രയോജനം ചെയ്യുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
കൊച്ചി വാട്ടര്‍മെട്രോയുടെ നിര്‍മാണം രാജ്യാന്തര നിലവാരത്തില്‍ നടത്തും. കോവളം-ബേക്കല്‍ ദേശീയജലപാതയിലൂടെ ബോട്ട് സര്‍വീസ് അടുത്ത വര്‍ഷം ആരംഭിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.കാസര്‍കോട്-തിരുവനന്തപുരം ഹൈസ്പീഡ് റെയില്‍പാതയുടെ നിര്‍മാണത്തിന് പണം തടസമാകില്ല. 66000 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന പദ്ധതിക്കുള്ള പണം സര്‍ക്കാര്‍ നല്‍കും. തലശേരി-മൈസൂരു പാത യാഥാര്‍ഥ്യമാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
മഴക്കാലത്ത് താമരശേരി ചുരത്തില്‍ മണ്ണിടിച്ചില്‍ മൂലം ഗതാഗതം തടസപ്പെടുന്നതിന് പരിഹാരമായി വയനാട്ടിലേക്ക് തുരങ്കപാത നിര്‍മിക്കും. കണ്ണരില്‍ നിന്ന് വയനാട്ടിലേക്ക് മറ്റൊരു പാതയുടെ നിര്‍മാണവും പരിഗണനയിലുണ്ട്. തീരദേശ-മലയോര ഹൈവേകളുടെ നിര്‍മാണം അടുത്ത വര്‍ഷം പൂര്‍ത്തിയാക്കും. ഡിസംബര്‍-മെയ് കാലയളവില്‍ സംസ്ഥാനത്തെ എല്ലാ റോഡുകളുടെയും അറ്റകുറ്റപ്പണി പൂര്‍ത്തിയാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline
Read DhanamOnline in English
Subscribe to Dhanam Magazine