രാജ്യത്തെ പ്രമുഖ റിയല്‍ എസ്റ്റേറ്റ് ഡെവലപ്പര്‍മാരിലൊന്നായ സൗപര്‍ണിക പ്രൊജക്റ്റ്സ് കോഴിക്കോട് കുന്നമംഗലത്ത് സൗപര്‍ണിക ഫ്‌ളോാറെന്‍സ എന്ന പ്രീമിയം അപ്പാര്‍ട്‌മെന്റ് പദ്ധതിക്ക് തുടക്കം കുറിച്ചു. മൊത്തം 60 കോടി രൂപ മതിക്കുന്ന ഈ പുതിയ പദ്ധതിയിലൂടെ സംസ്ഥാനത്തെ സാന്നിധ്യം ശക്തമാക്കുകയാണ് കമ്പനിയെന്ന് പ്രൊമോട്ടര്‍മാര്‍ പറഞ്ഞു. കേരളത്തിലെ പാര്‍പ്പിട വിപണി മികച്ച വളര്‍ച്ച കാണിക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് പുതിയ പദ്ധതി നിര്‍മാണമാരംഭിക്കുന്നത്.
ദേശീയപാത 766 നു സമീപം കോഴിക്കോട് നഗരത്തിലേയ്ക്കും വിമാനത്താവളത്തിലേയ്ക്കും മറ്റ് സൗകര്യങ്ങളിലേയ്ക്കും എളുപ്പം ചെന്നെത്താവുന്ന ലൊക്കേഷനിലാണ് സൗപര്‍ണ്ണിക ഫ്ളോറന്‍സ നിര്‍മാണമാരംഭിച്ചിരിക്കുന്നത്. നഗരത്തില്‍ കമ്പനിയുടെ രണ്ടാമത് പദ്ധതിയാണ് ഫ്‌ളോറെന്‍സ. ഐഐഎം കോഴിക്കോട്, എന്‍ഐടി കാലിക്കറ്റ് തുടങ്ങിയ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, പ്രമുഖ ആശുപത്രികള്‍, മറ്റ് അടിസ്ഥാന സൗകര്യങ്ങള്‍ എന്നിവയുടെ സാമീപ്യവും ഫ്‌ളോറെന്‍സയുടെ ആകര്‍ഷണങ്ങളാണ്.
കേരളം തങ്ങള്‍ക്ക് ഒരു പ്രധാന വിപണിയാണെന്നും സംസ്ഥാനത്ത് ഗുണനിലവാരമുള്ള പാര്‍പ്പിടങ്ങള്‍ക്ക് സ്ഥിരമായി മികച്ച ഡിമാന്‍ഡുണ്ടെന്നും സൗപര്‍ണിക പ്രൊജക്റ്റ്‌സ് മാനേജിംഗ് ഡയറക്ടര്‍ രാംജി സുബ്രഹ്‌മണ്യം പറഞ്ഞു. അടിസ്ഥാനസൗകര്യങ്ങളുടെ പിന്തുണയും ബിസിനസ്-തൊഴില്‍ സൗകര്യങ്ങളും ശക്തമായ പ്രാദേശിക സമ്പദ് വ്യവസ്ഥയുമുള്ള കോഴിക്കോട് വിശേഷിച്ചും വലിയ വളര്‍ച്ചാസാധ്യതയാണുള്ളതെന്നും അദ്ദേഹം പറഞ്ഞു. കോഴിക്കോടിന്റെ ദീര്‍ഘകാല സാധ്യതകള്‍ കണക്കിലെടുത്താണ് നഗരത്തില്‍ കമ്പനിയുടെ രണ്ടാമത് പദ്ധതിയായ ഫ്‌ളോറെന്‍സ്സയ്ക്ക് തുടക്കം കുറിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
44 ലക്ഷം രൂപ മുതല്‍ ആരംഭിക്കുന്ന 88 പ്രീമിയം അപ്പാര്‍ട്‌മെന്റുകളാണ് (1.5, 2, 3 ബിഎച്ച്‌കെ) ഫ്‌ളോറെന്‍സ്സയിലുണ്ടാവുക. കുറഞ്ഞ ജനസാന്ദ്രതയുള്ള ഒരു കമ്മ്യൂണിറ്റിയായി വിഭാവനം ചെയ്തിരിക്കുന്ന പദ്ധതി ആധുനികജീവിത സൗകര്യങ്ങള്‍ക്കൊപ്പം, സ്വകാര്യത, സ്ഥലത്തിന്റെ കാര്യക്ഷമമായ ഉപയോഗം എന്നിവയ്ക്കും മുന്‍ഗണന നല്‍കുന്നു.
ആര്‍ക്കിടെക്ചര്‍, എന്‍ജിനീയറിംഗ്, നിര്‍മാണം, ഇന്റീരിയേഴ്‌സ്, മറ്റ് സേവനങ്ങള്‍ എന്നിവയ്ക്ക് ഇന്‍-ഹൗസ് സംവിധാനങ്ങളുണ്ടെന്നതാണ് സൗപര്‍ണികയുടെ മികവ്. മികച്ച ഗുണനിലവാരത്തില്‍ കൃത്യസമയത്ത് പദ്ധതികള്‍ പൂര്‍ത്തിയാക്കി കൈമാറുന്നതിന് ഇവ സഹായിക്കുന്നു. ഉന്നത ഗുണനിലവാരമുള്ള ബില്‍ഡിംഗ് മെറ്റീരിയല്‍സ് മാത്രം ഉപയോഗിക്കുന്നതിലൂടെ ഉയര്‍ന്ന മൂല്യവും ഈടുനില്‍പ്പും പ്രവര്‍ത്തനക്ഷമതയും ഉറപ്പുവരുത്തുന്നു.
മള്‍ട്ടി-പര്‍പ്പസ് ഹാള്‍ ഉള്ള ക്ലബ്ബ് ഹൗസ്, അത്യാധുനിക സൗകര്യങ്ങളുള്ള ജിംനേഷ്യം, നീന്തല്‍ക്കുളം, പൂന്തോട്ടങ്ങള്‍, കുട്ടികള്‍ക്കുള്ള കളിസ്ഥലം, തുറസ്സായ വര്‍ക്ക്-ഔട്ട് സ്ഥലങ്ങള്‍ തുടങ്ങി ഒട്ടനവധി ആധുനിക സൗകര്യങ്ങള്‍ പുതിയ പദ്ധതിയുടെ ഭാഗമാകും.
സുസ്ഥിര ജീവിതശൈലിയിലുള്ള വര്‍ദ്ധിച്ചുവരുന്ന താല്‍പ്പര്യം കണക്കിലെടുത്ത്, പൊതുസ്ഥലങ്ങളില്‍ സൗരോര്‍ജ്ജത്തില്‍ പ്രവര്‍ത്തിക്കുന്ന ലൈറ്റിംഗ് സംവിധാനം, അള്‍ട്രാ-ഫില്‍ട്രേഷന്‍ സാങ്കേതികവിദ്യയിലുള്ള മലിനജല സംസ്‌കരണ പ്ലാന്റ്, ഭക്ഷണാവശിഷ്ടങ്ങള്‍ കൈകാര്യം ചെയ്യുന്നതിനുള്ള സംവിധാനം എന്നിവയും ഫ്‌ളോറെന്‍സ്സയില്‍ ഒരുക്കും. താമസക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന സുരക്ഷാ സംവിധാനവും പൊതുസ്ഥലങ്ങളില്‍ സിസിടിവി നിരീക്ഷണവും സ്ഥാപിക്കും.
ദക്ഷിണേന്ത്യയിലെ പ്രമുഖ സ്ഥലങ്ങളില്‍ കമ്പനി ഇതുവരെ 70 പദ്ധതികള്‍ നിര്‍മാണം പൂര്‍ത്തിയാക്കി ഉടമകള്‍ക്ക് കൈമാറി. 2003ല്‍ ബംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തനമാരംഭിച്ച കമ്പനിക്ക് കര്‍ണാടക, കേരളം, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങളില്‍ വിപുലമായ സാന്നിധ്യമുണ്ട്.
For more information, please visit:https://sowparnika.com/
Souparnika Projects strengthens its footprint in Kerala with the launch of its second premium residential project in Kozhikode, valued at Rs 60 crore.
Read DhanamOnline in English
Subscribe to Dhanam Magazine