ഓണത്തിന്റെ ഒത്തൊരുമയും കേരളത്തിന്റെ പാരമ്പര്യവും ആഘോഷമാക്കി സൗത്ത് ഇന്ത്യൻ ബാങ്ക് ‘ഓണം ഒരുമയുടെ ഓളം’ എന്ന പുതിയ ക്യാംപയിൻ അവതരിപ്പിച്ചു. ഓണത്തിന്റെ പാരമ്പര്യവും ബന്ധങ്ങളും കൂട്ടായ്മയും ആഘോഷിക്കുന്നതിനൊപ്പം കേരളവുമായുള്ള സൗത്ത് ഇന്ത്യൻ ബാങ്കിന്റെ ദീര്‍ഘകാല ബന്ധം കൂടുതല്‍ ശക്തമാക്കുകയാണ് ഈ ക്യാംപയിന്റെ ലക്ഷ്യം. ഇതോടൊപ്പം ഹോം, കാർ, പേഴ്‌സണൽ ലോൺ ഓഫറുകളും ഹൈപ്പർ ലോക്കൽ ഡെബിറ്റ് കാർഡ് ഡിസ്കൗണ്ടുകളും ബാങ്ക് പ്രഖ്യാപിച്ചിട്ടുണ്ട്.
ഓണത്തിന്റെ ഒത്തൊരുമയും കേരളത്തിന്റെ പാരമ്പര്യവും ആഘോഷമാക്കി സൗത്ത് ഇന്ത്യന്‍ ബാങ്ക് 'ഓണം ഒരുമയുടെ ഓളം' എന്ന പുതിയ ഓണം ക്യാംപയിൻ അവതരിപ്പിച്ചു. ഉത്സവാഘോഷങ്ങളുടെ ഭാഗമായി പ്രത്യേക റീട്ടെയിൽ ലോൺ ഓഫറുകളും ഹൈപ്പര്‍ലോക്കല്‍ ഡെബിറ്റ് കാര്‍ഡ് ഓഫറുകളും ബാങ്ക് പ്രഖ്യാപിച്ചിട്ടുണ്ട്.
90 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള ക്യാംപയിന്‍ പരസ്യചിത്രമാണ് ഇതിന്റെ പ്രധാന ആകർഷണം. സാമ്പത്തിക പ്രതിസന്ധി മൂലം ഉപേക്ഷിക്കപ്പെട്ട ഒരു ചുണ്ടൻ വള്ളം ക്രൗഡ് ഫണ്ടിംഗിലൂടെ വീണ്ടെടുക്കാൻ ഒരു കൂട്ടം യുവാക്കൾ മുന്നോട്ടുവരുന്നതും തുടർന്ന് പഴയകാല തുഴച്ചിൽക്കാർ കായലോളങ്ങളിലേക്ക് തിരിച്ചെത്തുന്നതുമാണ് ചിത്രത്തിന്റെ പ്രമേയം.
ആലപ്പുഴയുടെ പശ്ചാത്തലത്തിൽ ഒരുക്കിയ ഈ പരസ്യചിത്രം, തലമുറകളെ കൂട്ടിയിണക്കുന്ന കൂട്ടായ പരിശ്രമത്തിലൂടെ വള്ളംകളി പാരമ്പര്യത്തെ പുനരുജ്ജീവിപ്പിക്കുന്നതിന്റെ സന്ദേശമാണ് നല്‍കുന്നത്. ചിത്രത്തില്‍ അവതരിപ്പിക്കുന്ന ചുണ്ടന്‍വള്ളം ക്യാംപയിന്റെ ഭാഗമായി പുനരുദ്ധരിക്കുകയും ചെയ്തു. പ്രശസ്ത സംവിധായകന്‍ മാര്‍ട്ടിന്‍ പ്രക്കാട്ട് സംവിധാനം ചെയ്ത ചിത്രത്തിന് ശരത് പ്രകാശ് ആണ് തിരക്കഥയൊരുക്കിയത്. നടന്‍ കിരണ്‍ പീതാംബരന്‍ പ്രധാന വേഷത്തിലെത്തുന്നു.
ഓണത്തിന്റെ പാരമ്പര്യവും ബന്ധങ്ങളും കൂട്ടായ്മയും ആഘോഷിക്കുന്നതിനൊപ്പം കേരളവുമായുള്ള സൗത്ത് ഇന്ത്യൻ ബാങ്കിന്റെ ദീര്‍ഘകാല ബന്ധം കൂടുതല്‍ ശക്തമാക്കുകയാണ് ഈ ക്യാംപയിന്റെ ലക്ഷ്യം. സംസ്ഥാനത്തിന്റെ സാംസ്‌കാരിക പൈതൃകത്തെയും സാമൂഹിക കൂട്ടായ്മയെയും ആദരിക്കുന്നതാണ് 'ഓണം ഒരുമയുടെ ഓളം' ക്യാംപയിനെന്ന് സൗത്ത് ഇന്ത്യന്‍ ബാങ്ക് മാനേജിംഗ് ഡയറക്ടറും ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുമായ പി.ആര്‍. ശേഷാദ്രി വ്യക്തമാക്കി.
ഓണം ക്യാംപയിന്റെ ഭാഗമായി ഹോം ലോണ്‍, കാര്‍ ലോണ്‍, റീട്ടെയില്‍ പേഴ്‌സണല്‍ ലോണ്‍ എന്നിവയിൽ പ്രത്യേക ഉത്സവകാല ഓഫറുകൾ സൗത്ത് ഇന്ത്യൻ ബാങ്ക് നൽകുന്നുണ്ട്. കൂടാതെ, ബാങ്കിന്റെ ഹൈപ്പര്‍ലോക്കല്‍ പദ്ധതിയുടെ ഭാഗമായി കേരളത്തിലെ 40-ലേറെ ബ്രാന്‍ഡുകളുടെ 250-ലധികം ഔട്ട്‌ലെറ്റുകളിൽ ഡെബിറ്റ് കാര്‍ഡ് ഉപഭോക്താക്കൾക്ക് പ്രത്യേക ഡിസ്കൗണ്ടുകളും ലഭ്യമാക്കിയിട്ടുണ്ട്.
പരസ്യചിത്രത്തിന്റെ പ്രീ-സ്ക്രീനിങ്ങിനോടനുബന്ധിച്ച് നടന്ന വാർത്താസമ്മേളനത്തിൽ പി. ആർ. ശേഷാദ്രിയെ കൂടാതെ സൗത്ത് ഇന്ത്യൻ ബാങ്കിന്റെ ചീഫ് ജനറൽ മാനേജറും ചീഫ് ഇൻഫർമേഷൻ ഓഫീസറുമായ സോണി എ., ഡെപ്യൂട്ടി ജനറൽ മാനേജറും മാർക്കറ്റിംഗ് വിഭാഗം മേധാവിയുമായ ഡോ. രമേഷ് കെ. പി., നടൻ കിരൺ പീതാംബരൻ, തിരക്കഥാകൃത്ത് ശരത് പ്രകാശ് തുടങ്ങിയവരും സംബന്ധിച്ചു.
Read DhanamOnline in English
Subscribe to Dhanam Magazine