ബാങ്കിംഗ്, ഫിനാന്‍സ്, നിക്ഷേപ, ഇന്‍ഷുറന്‍സ് (BFSI) മേഖലകളിലെ ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ സംഗമമായ 'ധനം ബിഎഫ്എസ്‌ഐ സമിറ്റ് & അവാര്‍ഡ് നൈറ്റ് 2026' നവംബര്‍ 25ന് കൊച്ചിയില്‍. ധനം ബിസിനസ് മീഡിയയുടെ ആഭിമുഖ്യത്തില്‍ ലെ മെറിഡിയന്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ രാവിലെ 9.30 മുതല്‍ രാത്രി 9.30 വരെയാണ് സമിറ്റ് നടക്കുക.
ഇന്ത്യന്‍ ഓഹരി വിപണിയുടെ നിയന്ത്രണ ഏജന്‍സിയായ സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യയുടെ (സെബി) സാരഥി തുഹിന്‍ കാന്ത പാണ്ഡെയുടെ സാന്നിധ്യമാണ് ഇത്തവണത്തെ സമിറ്റിന്റെ ഏറ്റവും വലിയ ആകര്‍ഷണം. രാവിലെ നടക്കുന്ന ഉദ്ഘാടന ചടങ്ങില്‍ അദ്ദേഹം മുഖ്യാതിഥിയായി പങ്കെടുക്കും.1987 ബാച്ച് ഒഡിഷ കേഡര്‍ ഐഎഎസ് ഉദ്യോഗസ്ഥനായ തുഹിന്‍ കാന്ത പാണ്ഡെ 2025 മാര്‍ച്ച് ഒന്നിനാണ് സെബി ചെയര്‍മാനായി ചുമതലയേറ്റത്.
ഇന്റര്‍നാഷണല്‍ ഓര്‍ഗനൈസേഷന്‍ ഓഫ് സെക്യൂരിറ്റീസ് കമ്മിഷന്‍സിന്റെ (IOSCO) ഏഷ്യ പസഫിക് റീജിയണല്‍ കമ്മിറ്റി വൈസ് ചെയര്‍, നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സെക്യൂരിറ്റീസ് മാര്‍ക്കറ്റ്‌സ് (NISM) ബോര്‍ഡ് ചെയര്‍മാന്‍ എന്നീ പദവികളും ഇദ്ദേഹം വഹിക്കുന്നുണ്ട്. കേന്ദ്ര ഫിനാന്‍സ് സെക്രട്ടറി, റവന്യു സെക്രട്ടറി, ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഇന്‍വെസ്റ്റ്‌മെന്റ് & പബ്ലിക് അസറ്റ് മാനേജ്‌മെന്റ് (DIPAM) സെക്രട്ടറി, ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് പബ്ലിക് എന്റര്‍പ്രൈസസ് സെക്രട്ടറി തുടങ്ങി സാമ്പത്തിക-ഭരണ രംഗത്തെ സുപ്രധാന പദവികളില്‍ മൂന്ന് പതിറ്റാണ്ടിലേറെക്കാലത്തെ പ്രവര്‍ത്തന പരിചയമുള്ള വ്യക്തിത്വമാണ് തുഹിന്‍ കാന്ത പാണ്ഡെ.
500-ലധികം പ്രതിനിധികളും 20-ലേറെ പ്രമുഖ പ്രഭാഷകരും പങ്കെടുക്കുന്ന സമിറ്റ് നിക്ഷേപകര്‍ക്കും സംരംഭകര്‍ക്കും പുത്തന്‍ ബിസിനസ് അവസരങ്ങള്‍ തുറന്നുനല്‍കുന്ന വേദിയായിരിക്കും.
എഡല്‍വെയ്‌സ് മ്യൂച്വല്‍ ഫണ്ട് എംഡിയും സിഇഒയുമായ രാധിക ഗുപ്ത, മുത്തൂറ്റ് ഗ്രൂപ്പ് എക്‌സിക്യൂട്ടീവ് വൈസ് ചെയര്‍മാന്‍ ജോര്‍ജ് അലക്‌സാണ്ടര്‍ മുത്തൂറ്റ്, മണപ്പുറം ഫിനാന്‍സ് ചെയര്‍മാനും എംഡിയുമായ വി.പി. നന്ദകുമാര്‍, സൗത്ത് ഇന്ത്യന്‍ ബാങ്ക് എംഡിയും സിഇഒയുമായ മഹേഷ് മുരളീധര്‍ പൈ, ഇസാഫ് സ്‌മോള്‍ ഫിനാന്‍സ് ബാങ്ക് എംഡിയും സിഇഒയുമായ ഡോ. കെ. പോള്‍ തോമസ്, ധനലക്ഷ്മി ബാങ്ക് എംഡിയും സിഇഒയുമായ അജിത് കുമാര്‍ കെ.കെ., കേരള ഗ്രാമീണ്‍ ബാങ്ക് ചെയര്‍പേഴ്‌സണ്‍ വിമല വിജയഭാസ്‌കര്‍ തുടങ്ങിയ പ്രമുഖര്‍ ഇത്തവണത്തെ പ്രഭാഷക നിരയിലുണ്ട്.
ഇസാഫ് സ്‌മോള്‍ ഫിനാന്‍സ് ബാങ്ക് നോണ്‍-എക്‌സിക്യൂട്ടീവ് ഡയറക്റ്റര്‍ പി.ആര്‍. രവി മോഹന്‍, മണപ്പുറം ഫിനാന്‍സ് എക്‌സിക്യൂട്ടീവ് ഡയറക്റ്ററും വൈസ് ചെയര്‍പേഴ്‌സണുമായ ഡോ. സുമിത നന്ദന്‍, മുത്തൂറ്റ് ഫിനാന്‍സ് സിഇഒ കെ.ആര്‍. ബിജിമോന്‍, മുത്തൂറ്റ് ഫിന്‍കോര്‍പ്പ് സിഇഒ ഷാജി വര്‍ഗീസ്, സുപ്രാ പസഫിക് ഫിനാന്‍ഷ്യല്‍ സര്‍വീസസ് സിഇഒ മനോജ് രവി, ഫെഡറല്‍ ബാങ്ക് സിടിഒ ജോണ്‍സണ്‍ കെ. ജോസ്, സൗത്ത് ഇന്ത്യന്‍ ബാങ്ക് സിഐഒ സോണി എ., ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വീസസ് ഇഡിയും സിഐഒയുമായ ജയകൃഷ്ണന്‍ ശശിധരന്‍, ഇക്വിറസ് ചീഫ് ഗ്രോത്ത് ഓഫീസര്‍ സന്ദീപ് വാലുഞ്ച് എന്നിവരും സംഗമത്തില്‍ പങ്കെടുക്കും.
ഫ്രാങ്ക്ലിന്‍ ടെംപിള്‍ട്ടണ്‍ ഇന്ത്യ ഡയറക്റ്റര്‍ - സെയില്‍സ് എനേബിള്‍മെന്റ് ജുസെര്‍ തംബാവല്ല, മണിപാല്‍സിഗ്ന ഹെല്‍ത്ത് ഇന്‍ഷുറന്‍സ് ചീഫ് മാര്‍ക്കറ്റിംഗ് ഓഫീസര്‍ സപ്ന ദേശായി, സൗത്ത് ഇന്ത്യന്‍ ബാങ്ക് ഹെഡ് ഓഫ് മാര്‍ക്കറ്റിംഗ് ഡോ. രമേഷ് കെ.പി., ഹൈലൈറ്റ് ഗ്രൂപ്പ് സിഇഒ അജില്‍ മുഹമ്മദ്, വര്‍മ്മ & വര്‍മ്മ ചാര്‍ട്ടേഡ് അക്കൗണ്ടന്റ്‌സ് സീനിയര്‍ പാര്‍ട്ണര്‍ വിവേക് കൃഷ്ണ ഗോവിന്ദ്, ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വീസസ് അസോസിയേറ്റ് ഡയറക്റ്റര്‍ ഡോ. രഞ്ജിത്ത് ആര്‍.ജി., ഇന്‍ഡെല്‍ മണി ഡയറക്റ്ററും ചെയര്‍മാന്‍ ഓഫ് ഫിനാന്‍സ് & എഎല്‍സിഒയുമായ സിഎ അനന്തരാമന്‍ ടി.ആര്‍., ബിസിനസ് നെക്സ്റ്റ് ഹെഡ് എപിഎസി & എംഇഎ ഹിതേഷ് സഹിജ്‌വാല, ലുലു ഐടി പാര്‍ക്ക്‌സ് ഡയറക്റ്ററും സിഒഒയുമായ അബ്ദുള്‍ റഹ്മാന്‍, കെഎല്‍എം അക്‌സിവ ഫിന്‍വെസ്റ്റ് ഡയറക്റ്റര്‍ എറിന്‍ ലിസ്ബത്ത് ഷിബു, കൊളിഗോ സ്ഥാപകനും സിഇഒയുമായ നവല്‍ ഡിറ്റോ, ഓവര്‍സീ വെല്‍ത്ത് സ്ഥാപകനും സിഇഒയുമായ സഖില്‍ സുരേഷ് എന്നിവരും സമിറ്റിന്റെ ഭാഗമാകും.
സമിറ്റിനോടനുബന്ധിച്ച് വൈകീട്ട് നടക്കുന്ന അവാര്‍ഡ് നിശയില്‍ 'ധനം ബിഎഫ്എസ്‌ഐ എക്‌സലന്‍സ് അവാര്‍ഡുകള്‍' വിതരണം ചെയ്യും. ബാങ്ക് ഓഫ് ഇന്ത്യ നോണ്‍-എക്‌സിക്യൂട്ടീവ് ചെയര്‍മാനും എല്‍ഐസി മുന്‍ ചെയര്‍മാനുമായ എം.ആര്‍. കുമാറാണ് അവാര്‍ഡ് നിശയിലെ മുഖ്യാതിഥി.
ബാങ്കിംഗ്, ഫിനാന്‍സ്, നിക്ഷേപ മേഖലകളിലെ പ്രമുഖരടങ്ങിയ സ്വതന്ത്ര ജൂറിയാണ് പുരസ്‌കാര ജേതാക്കളെ തിരഞ്ഞെടുക്കുന്നത്.
ഇതോടൊപ്പം നടക്കുന്ന ബിസിനസ് എക്‌സ്‌പോയില്‍ ധനകാര്യ, നിക്ഷേപ, ഇന്‍ഷുറന്‍സ് സേവന സ്ഥാപനങ്ങള്‍ക്കും അനുബന്ധ കമ്പനികള്‍ക്കും ഉല്‍പ്പന്നങ്ങളും സേവനങ്ങളും അവതരിപ്പിക്കുന്നതിനായി സ്റ്റാളുകള്‍ സജ്ജീകരിക്കാന്‍ അവസരമുണ്ട്. പരിമിതമായ സ്റ്റാളുകള്‍ മാത്രമാണ് ലഭ്യമായിട്ടുള്ളത്.
രജിസ്‌ട്രേഷന്‍ വിവരങ്ങള്‍:
തിയതി & സമയം: 2026 നവംബര്‍ 25 (രാവിലെ 9.30 മുതല്‍ രാത്രി 9.30 വരെ)
സ്ഥലം: ലെ മെറിഡിയന്‍ കണ്‍വെന്‍ഷന്‍ സെന്റര്‍, കൊച്ചി
ഡെലിഗേറ്റ് ഫീസ്: ഒരാള്‍ക്ക് ജിഎസ്ടി ഉള്‍പ്പെടെ 6,490 രൂപ.
കൂടുതല്‍ വിവരങ്ങള്‍ക്കും രജിസ്‌ട്രേഷനും: അനൂപ് ഏബ്രഹാം - 90725 70065 | ഇ-മെയില്‍: anoop@dhanam.in
Read DhanamOnline in English
Subscribe to Dhanam Magazine