Business Kerala

സ്‌പേസ്‌വണ്‍ കൊച്ചിയില്‍ സാന്നിധ്യം ശക്തമാക്കുന്നു; തിരക്കേറിയ നഗരഭാഗങ്ങളില്‍ പുതിയ സെന്ററുകള്‍

ഈ സാമ്പത്തികവര്‍ഷം ചെന്നൈ, ഹൈദരാബാദ് വിപണികളിലേക്കും പ്രവര്‍ത്തനം വ്യാപിപ്പിക്കും

Dhanam News Desk

ദക്ഷിണേന്ത്യയിലെ പ്രമുഖ മാനേജ്ഡ് ഓഫീസ് സ്പേസ് ദാതാക്കളായ സ്‌പേസ് വണ്‍ (SpazeOne) കൊച്ചിയില്‍ പ്രവര്‍ത്തനം വിപുലീകരിക്കുന്നു. കൊച്ചി നഗരത്തിന്റെ വിവിധ ഭാഗങ്ങളിലായി മൂന്ന് പുതിയ സെന്ററുകള്‍ കൂടി കമ്പനി പ്രഖ്യാപിച്ചു. ഇതോടെ കൊച്ചിയില്‍ മാത്രം ഒരു ലക്ഷം ചതുരശ്ര അടി വിസ്തീര്‍ണ്ണത്തില്‍ 1,700 സീറ്റുകള്‍ അധികമായി ലഭ്യമാകും.

അനുദിനം വികസിച്ചു കൊണ്ടിരിക്കുന്ന കൊച്ചിയുടെ സാധ്യതകള്‍ പരമാവധി പ്രയോജനപ്പെടുത്തുന്നതിന്റെ ഭാഗമായാണ് പുതിയ വികസനപദ്ധതികളെന്ന് സ്‌പേസ് വണ്‍ സ്ഥാപകരായ ജെയിംസ് തോമസും സിജോ ജോസും പറഞ്ഞു.

സ്‌പേസ്‌വണ്‍ സ്ഥാപകരായ സിജോ ജോസ്, ജെയിംസ് തോമസ്‌

എല്ലാവിധ സൗകര്യങ്ങളും

നഗരത്തിലെ പ്രധാന ബിസിനസ് ഇടങ്ങളായ എം.ജി. റോഡ്, കാക്കനാട് ഇന്‍ഫോപാര്‍ക്ക് ഫേസ്-2, എന്‍.എച്ച് ബൈപ്പാസിലെ എ.എം.വി പാര്‍ക്ക് എന്നിവിടങ്ങളിലാണ് പുതിയ സെന്ററുകള്‍ സജ്ജമാകുന്നത്. വന്‍കിട കമ്പനികള്‍ക്കും ചെറുകിട-ഇടത്തരം സംരംഭങ്ങള്‍ക്കും ഒരുപോലെ പ്രയോജനപ്പെടുന്ന രീതിയിലാണ് ഇവ വിഭാവനം ചെയ്തിരിക്കുന്നത്.

മൂന്ന് മുതല്‍ 500 വരെ സീറ്റുകള്‍ ലഭ്യമാകുന്ന ഫ്‌ലെക്‌സിബിള്‍ ഓഫീസ് സംവിധാനങ്ങളാണ് ഇവിടെ ഒരുക്കിയിട്ടുള്ളത്. മീറ്റിംഗ് റൂമുകള്‍, കോണ്‍ഫറന്‍സ് ഹാളുകള്‍, കൊളാബൊറേഷന്‍ ഏരിയകള്‍, സിക് റൂമുകള്‍ തുടങ്ങി അത്യാധുനിക സൗകര്യങ്ങള്‍ എല്ലാ സെന്ററുകളിലും ലഭ്യമാണ്. ഉപഭോക്താക്കളുടെ ആവശ്യാനുസരണം മാറ്റങ്ങള്‍ വരുത്താവുന്ന 'കസ്റ്റം ബില്‍റ്റ്' തൊഴിലിടങ്ങളും സ്‌പേസ് വണ്‍ വാഗ്ദാനം ചെയ്യുന്നു.

കൊച്ചിയിലെ വിവിധ വിപണികളില്‍ നിന്നുള്ള വര്‍ദ്ധിച്ചുവരുന്ന ആവശ്യം പരിഗണിച്ചാണ് പുതിയ സെന്ററുകള്‍ ആരംഭിക്കുന്നത്. ഓരോ തൊഴിലിടവും തന്ത്രപ്രധാനമായ ലൊക്കേഷനുകളിലാണ് തിരഞ്ഞെടുത്തിരിക്കുന്നതെന്ന് സ്‌പേസ് വണ്‍ സഹസ്ഥാപകന്‍ സിജോ ജോസ് പറഞ്ഞു.

നിലവില്‍ കേരളം, തമിഴ്‌നാട്, കര്‍ണാടക സംസ്ഥാനങ്ങളിലായി 24 കേന്ദ്രങ്ങളിലായി 5.5 ലക്ഷം ചതുരശ്ര അടി വിസ്തീര്‍ണ്ണത്തില്‍ സ്‌പേസ് വണ്‍ പ്രവര്‍ത്തിക്കുന്നുണ്ട്. 100 കോടി രൂപയിലധികം നിക്ഷേപമാണ് കമ്പനി ഇതുവരെ നടത്തിയിട്ടുള്ളത്. ഈ വര്‍ഷം ചെന്നൈ, ഹൈദരാബാദ് വിപണികളിലേക്കും പ്രവര്‍ത്തനം വ്യാപിപ്പിക്കാന്‍ കമ്പനിക്ക് പദ്ധതിയുണ്ട്.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT