വിദേശ പഠനവും മികച്ച ജോലിയുമാണ് ഇന്ന് എല്ലാ യുവാക്കളുടെയും സ്വപ്‌നം. അതിനായി സമ്പാദ്യം ചെലവഴിക്കാന്‍ മാതാപിതാക്കളും തയാറാണ്. പക്ഷേ പഠനത്തിനായി ഏതെങ്കിലുമൊരു രാജ്യമോ, യൂണിവേഴ്‌സിറ്റിയോ, കോഴ്‌സോ തിരഞ്ഞെടുത്തത് കൊണ്ട് കാര്യമില്ല. ഇതില്‍ നിങ്ങളുടെ തീരുമാനം പാളിയാല്‍ സ്വപ്നം തകരും. തെറ്റായ മാര്‍ഗനിര്‍ദേശങ്ങള്‍ ലഭിച്ച്, ഭാഷയറിയാത്ത രാജ്യത്ത് അംഗീകാരമില്ലാത്ത യൂണിവേഴ്സിറ്റിയും കോഴ്സും തിരഞ്ഞെടുക്കുന്നവരുടെ എണ്ണം കൂടിവരുന്നുണ്ടെന്നാണ് മൂന്ന് പതിറ്റാണ്ടിലേറെ ഈ രംഗത്ത് പ്രവര്‍ത്തിച്ചുവരുന്ന ഗ്ലോബല്‍ എഡ്യുക്കേഷണല്‍ കണ്‍സള്‍ട്ടന്റ്സ് സ്ഥാപകനും ചീഫ് എക്സിക്യൂട്ടിവ് ഓഫീസറുമായ മനോജ് പുത്തന്‍പീടികയില്‍ പറയുന്നത്. വിദേശ പഠനം എല്ലാവര്‍ക്കും അനുയോജ്യമെല്ലന്നും സൂപ്പര്‍മാര്‍ക്കറ്റില്‍ നിന്ന് സാധനങ്ങള്‍ വാങ്ങുന്ന ലാഘവത്തോടെ കോഴ്സുകള്‍ തിരഞ്ഞെടുക്കുന്നതാണ് പ്രധാന പ്രശ്നമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു.
ഇന്റര്‍നെറ്റില്‍ ഏത് വിവരവും ലഭ്യമാണെന്നിരിക്കെ, യൂണിവേഴ്സിറ്റിയെ കുറിച്ചും കോഴ്സുകളെ കുറിച്ചും വ്യക്തമായി അറിയാന്‍ ശ്രമിക്കുക. ശേഷം കൃത്യമായി പഠിച്ച് അവ തിരഞ്ഞെടുക്കുക.
പക്വതയും ഉത്തരവാദിത്തബോധവും ഉള്ളവരായി വേണം വിദേശത്തേക്ക് പോകാന്‍.
ഐഐടി, ഐഐഎം പോലുള്ള സ്ഥാപനങ്ങളില്‍ പ്രവേശനം ലഭിക്കാവുന്നവര്‍ വിദേശത്തേക്ക് പോകേണ്ട ആവശ്യമില്ല.
കോഴ്സുകള്‍ തിരഞ്ഞെടുക്കുമ്പോള്‍ ട്രെന്‍ഡിന് പിന്നാലെ പോകാതെ, അഭി രുചി മനസിലാക്കി തിരഞ്ഞെടുക്കുക.
സ്വകാര്യ യൂണിവേഴ്സിറ്റികള്‍ ഒഴിവാക്കുന്നതാണ് കൂടുതലും നല്ലത്.
യൂണിവേഴ്സിറ്റി തിരഞ്ഞെടുക്കുമ്പോള്‍ ആഗോളതലത്തില്‍ ആയിരത്തില്‍ താഴെ റാങ്കില്‍ പെടുന്നവ തന്നെ തിരഞ്ഞെടുക്കണം.
കോഴ്സിന് ആഗോളതലത്തില്‍ അംഗീകാരവും സ്വീകാര്യതയുമുണ്ടോ എന്ന് പരിശോധിക്കണം.
കൊച്ചി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഗ്ലോബല്‍ എഡ്യുക്കേഷണല്‍ കണ്‍സള്‍ട്ടന്‍സി ഇക്കാര്യങ്ങളെല്ലാം പരിഗണിച്ചാണ് വിദ്യാര്‍ത്ഥികളെ വിദേശ പഠനത്തിന് അയക്കുന്നതെന്ന് മനോജ് പറയുന്നു. അതുകൊണ്ടാണ് 32 വര്‍ഷത്തിലേറെ നീണ്ട പ്രവര്‍ത്തന കാലയളവിനുള്ളില്‍ 10000ത്തിലേറെ വിദ്യാര്‍ത്ഥികളെ മാത്രം വിദേശപഠനത്തിനായി അയച്ചത്. പാര്‍ട്ട് ടൈം ജോലി സാധ്യത ഏറെയുള്ള, ഇംഗ്ലീഷ് സംസാരിക്കുന്ന രാജ്യങ്ങള്‍ മാത്രമാണ് ഗ്ലോബല്‍ തിരഞ്ഞെടുക്കുന്നത്. പ്രാദേശിക ഭാഷയറിഞ്ഞില്ലെങ്കില്‍ എവിടെയും ജോലി ലഭിക്കില്ല എന്നതുകൊണ്ടാണ് ഇംഗ്ലീഷ് സംസാരിക്കുന്ന രാജ്യങ്ങളെ ഗ്ലോബല്‍ ലക്ഷ്യംവെക്കുന്നത്. യുഎസ്, ഓസ്ട്രേലിയ, യുകെ, കാനഡ, അയര്‍ലന്‍ഡ്, ന്യൂസിലന്‍ഡ് എന്നിവിടങ്ങളിലെ പബ്ലിക് യൂണിവേഴ്സിറ്റികളാണ് ഗ്ലോബലിന്റെ പട്ടികയിലുള്ളത്.
ഈ രാജ്യങ്ങളിലാവട്ടെ നിശ്ചിത കാലത്തേക്ക് പോസ്റ്റ് സ്റ്റഡി വര്‍ക്ക് വിസ ലഭിക്കുമെന്നതും ആകര്‍ഷകമാണ്.
വിദ്യാഭ്യാസ വായ്പ തിരിച്ചടക്കാന്‍ ഇത് ഉപകരിക്കും. ഇവക്ക് പുറമെ ദുബായ്, സിംഗപ്പൂര്‍ എന്നിവിടങ്ങളിലും പഠിക്കാനുള്ള അവസരം വിദ്യാര്‍ത്ഥികള്‍ക്ക് ഒരുക്കി നല്‍കുന്നുണ്ട്. ആക്ച്വറിയല്‍ സയന്‍സ്, ജിയോഫിസിക്സ്, ഒക്യുപേഷണല്‍ തെറാപ്പി തുടങ്ങിയ താരതമ്യേന പുതിയ ജെനറേഷന്‍ കോഴ്സുകള്‍ തിരഞ്ഞെടുക്കാനുള്ള അവസരവും ഇവര്‍ നല്‍കുന്നു.അതിനായി സൈക്കോമെട്രിക് ആപ്റ്റിറ്റിയൂഡ് അസസ്‌മെന്റ് ടെസ്റ്റ് സൗജന്യമായി നല്‍കുന്നുമുണ്ട്.
(Originally published in Dhanam Magazine June 30, 2026 issue.)
Read DhanamOnline in English
Subscribe to Dhanam Magazine