ധനം ഹെല്‍ത്ത്‌കെയര്‍ സമ്മിറ്റില്‍ മെഡിക്കല്‍ട്രസ്റ്റ് ഹോസ്പിറ്റല്‍ കണ്‍സള്‍ട്ടന്റും-ഗ്യാസ്‌ട്രോ എന്‍ട്രോളജിസ്റ്റുമായ ഡോ.സുനില്‍ കെ.മത്തായി സംസാരിക്കുന്നു  
Business Kerala

ആരോഗ്യ രംഗത്തിന്റെ ഭാവി ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, മനുഷ്യസഹജമായ തെറ്റുകള്‍ ഇല്ലാതാകും

ധനം ഹെല്‍ത്ത്‌കെയര്‍ സമ്മിറ്റില്‍ മെഡിക്കല്‍ ട്രസ്റ്റ് ഹോസ്പിറ്റല്‍ കണ്‍സള്‍ട്ടന്റും-ഗ്യാസ്‌ട്രോ എന്‍ട്രോളജിസ്റ്റുമായ ഡോ.സുനില്‍ കെ.മത്തായി

Dhanam News Desk

ഹെൽത്ത് കെയർ രംഗത്ത് വലിയ മാറ്റങ്ങൾക്ക് ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് വഴിയൊരുക്കുമെന്ന് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജജന്‍സിന്റെ ഉള്‍ച്ചേര്‍ക്കല്‍ വഴിയൊരുക്കുമെന്ന് മെഡിക്കല്‍ട്രസ്റ്റ് ഹോസ്പിറ്റല്‍ കണ്‍സള്‍ട്ടന്റും-ഗ്യാസ്‌ട്രോ എന്‍ട്രോളജിസ്റ്റുമായ ഡോ.സുനില്‍ കെ.മത്തായി. ധനം ഹെല്‍ത്ത്‌കെയര്‍ സമ്മിറ്റ് 2025ല്‍ വിഷയാവതരണം നടത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം.

ആരോഗ്യരംഗത്ത് എ.ഐ ഉള്‍ച്ചേര്‍ക്കുന്നതു വഴി ഡോക്യുമെന്റേഷന്‍, രോഗി നിരീക്ഷണം, വെര്‍ച്വല്‍ നഴ്‌സിംഗ് സഹായം തുടങ്ങി പലതും എളുപ്പമാകും. കൊച്ചിയില്‍ ഒരു ഐ.സി.യു മുഴുവന്‍ എ.ഐ നിയന്ത്രിതമായി പ്രവര്‍ത്തിക്കുന്നവെന്നത് ഇതിനെ സാധൂകരിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ക്യാമറകളിലൂടെ രോഗികളെ നിരീക്ഷിച്ച് അകലത്തിലിരുന്നുപോലും രോഗസ്ഥിതി നിയന്ത്രിക്കാന്‍ സാധിക്കുന്നു.

സാധാരണ രോഗികള്‍ക്ക് എ.ഐ ടെക്‌നോളജി പ്രാപ്യമാക്കാന്‍ ഇന്‍ഷുറന്‍സിന്റെ സഹായം പ്രയോജനപ്പെടുത്തേണ്ടതിൻ്റെ ആവശ്യകതയെ കുറിച്ചും അദ്ദേഹം ചൂണ്ടിക്കാട്ടി. സർക്കാർ പ്രാഥമിക ചികിത്സയിൽ കേന്ദ്രീകരിക്കുമ്പോള്‍ കോര്‍പ്പറേറ്റ് മേഖലയും ഇന്‍ഷുറന്‍സ് മേഖലയും ചേര്‍ന്നാണ് മികച്ച ചികിത്സകള്‍ക്ക് കളമൊരുക്കേണ്ടത്.

നിലവിലെ ഇൻഷുറൻസ് പരിരക്ഷ വളരെ പരിമിതമാണ്. 50,000 രൂപയുടെ ഇന്‍ഷുറന്‍സ് പരിരക്ഷയുള്ള ഒരാള്‍ക്ക് ചെറിയ അസുഖങ്ങള്‍ക്ക് മാത്രമേ പ്രയോജനപ്പെടുത്താനാവൂ. വലിയ ശസ്ത്രക്രിയകള്‍, ഹൃദയ സംബന്ധമായ അടിയന്തര ചികിത്സകള്‍, കാന്‍സര്‍ ചികിത്സ തുടങ്ങിയവയ്ക്ക് മികച്ച ഇന്‍ഷുറന്‍സ് പോളിസികള്‍ വേണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

വയോജനങ്ങള്‍ കൂടുതലുള്ള കേരളത്തില്‍ വീടുകളിലേക്ക് വീടുകളിലേക്ക് ആരോഗ്യ സേവനം എത്തിക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ചും അദ്ദേഹം സൂചിപ്പിച്ചു.

ഹെല്‍ത്ത്‌കെയര്‍ മേഖലയില്‍ വ്യക്തിമുദ്ര പതിപ്പിച്ച സംസ്ഥാന-ദേശീയ തലത്തിലുള്ള പ്രഗത്ഭരാണ് ധനം ഹെല്‍ത്ത്‌കെയര്‍ സമ്മിറ്റ് 2025ല്‍ പങ്കെടുക്കുന്നത്.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT