മലയാളിയുടെ മാതൃഭാഷയല്ല ഇംഗ്ലീഷ്. പക്ഷേ ആ ആഗോള ഭാഷ ഒരു താക്കോലാണ്. ഇംഗ്ലീഷ് ഭാഷ വൈദഗ്ധ്യമുള്ളവര്‍ക്ക് മുന്നില്‍ അവസരങ്ങളുടെ വാതില്‍ തുറന്നുവരും. ഇംഗ്ലീഷ് എഴുതാനും വായിക്കാനും അറിയാമെങ്കില്‍ പോലും ആ ഭാഷയില്‍ വൈദഗ്ധ്യം പലര്‍ക്കും ഉണ്ടാവണമെന്നില്ല. ആ സ്‌കില്‍വളര്‍ത്താന്‍ കൂടെ നില്‍ക്കുകയാണ് ദി അണ്‍പിന്‍ അക്കാദമി. സ്പോക്കണ്‍ ഇംഗ്ലീഷില്‍ നിന്ന് വ്യത്യസ്തമാണ് ദി അണ്‍പിന്‍ അക്കാദമിയുടെ കരിക്കുലം. ബിസിനസുകാര്‍ക്ക് നിത്യേന കൈകാര്യം ചെയ്യേണ്ട ബിസിനസ് ഇംഗ്ലീഷ്, സേവന മേഖലകളായ ഏവിയേഷന്‍, ഹോസ്പിറ്റാലിറ്റി തുടങ്ങിയ രംഗങ്ങളിലെ പ്രൊഫഷണലുകള്‍ക്ക് ആവശ്യമായ ഇംഗ്ലീഷ് വൈദഗ്ധ്യം എന്നിവയിലാണ് ദി അണ്‍പിന്‍ അക്കാദമി പരിശീലിപ്പിക്കുന്നത്. ഓരോ വ്യക്തിയുടെയും ആവശ്യങ്ങളറിഞ്ഞ് തികച്ചും പേഴ്സണലൈസ്ഡായ പരിശീലനമാണ് ദി അണ്‍പിന്‍ അക്കാദമിയുടെ സവിശേഷത.
പ്രൊഫഷണലുകളുടെയും ബിസിനസുകാരുടെയുമെല്ലാം തിരക്കും സമയക്കുറവും പരിഗണിച്ച് ഓണ്‍ലൈന്‍ ക്ലാസുകളാണ് ദി അണ്‍പിന്‍ അക്കാദമി നടത്തുന്നത്. ഇതിനായി സുസജ്ജമായ പ്ലാറ്റ്ഫോമും ഇവര്‍ ഒരുക്കിയിരിക്കുന്നു. ഇത് കൂടാതെ കൊച്ചി, പള്ളുരുത്തിയില്‍ ഓഫ്ലൈന്‍ സെന്ററും പ്രവര്‍ത്തിക്കുന്നു.
കേരളത്തിന് പുറത്ത് ജനിച്ചുവളര്‍ന്ന ഉന്നത അക്കാദമിക് യോഗ്യതയും പ്രൊഫഷണലിസവും കൈമുതലാക്കിയ രണ്ട് സഹോദരിമാരാണ് ദി അണ്‍പിന്‍ അക്കാദമിയുടെ അമരത്തുള്ളത്. കെമിസ്ട്രിയില്‍ പിഎച്ച്ഡിയും TESOL/TEFL സര്‍ട്ടിഫൈഡ് ട്രെയ്നറും മൈക്രോസോഫ്റ്റ് സര്‍ട്ടിഫൈഡ് എഡ്യൂക്കേറ്ററുമായ ഡോ. ബിന്ദു ശാന്തകുമാറും കാല്‍ നൂറ്റാണ്ടോളം സീനിയര്‍ അഡ്മിഷന്‍ ഓഫീസറായി പ്രവര്‍ത്തിച്ച് അനുഭവസമ്പത്തുള്ള എംഎ ഇക്കണോമിക്സ് ബിരുദധാരിയായ സഹോദരി സുമ ശ്രീധരനുമാണ് പുതിയ പ്ലാറ്റ്ഫോം ഒരുക്കി വ്യത്യസ്തത സൃഷ്ടിച്ചിരിക്കുന്നത്.
''ഇന്നത്തെ കാലത്ത് കരിയറില്‍ മുന്നേറാനുള്ള സ്‌കില്ലാണ് ഇംഗ്ലീഷ് ഭാഷയിലെ പ്രാവീണ്യം. അത് വളര്‍ത്തിയെടുക്കുകയാണ് ദി അണ്‍പിന്‍ അക്കാദമി ചെയ്യുന്നത്,'' ഡോ. ബിന്ദു പറയുന്നു.
ഓരോരുത്തരുടെയും ആവശ്യമറിഞ്ഞുള്ള കോഴ്സ് കരിക്കുലമാണ് തങ്ങളുടെ പ്രത്യേകതയെന്ന് സാരഥികള്‍ ചൂണ്ടിക്കാട്ടുന്നു. ''ഓരോരുത്തര്‍ക്കും വേണ്ട പദസമ്പത്തും പ്രയോഗവുമാണ് ഞങ്ങള്‍ പഠിപ്പിക്കുന്നത്. കാരണം ഒരു ഷെഫ് ആശയവിനിമയം നടത്തുന്നത് പോലെയാവില്ല ഏവിയേഷന്‍ രംഗത്തുള്ള ഒരു വ്യക്തി ചെയ്യുന്നത്. ഒരു ടീച്ചര്‍ സംസാരിക്കേണ്ടത് വേറെ വിധത്തിലാവും. ഒരു യുവ സംരംഭകന് ബിസിനസ് ചര്‍ച്ചകളില്‍ തിളങ്ങാന്‍ വേണ്ടത് മറ്റു കാര്യങ്ങളാണ്. ഇതെല്ലാം മനസിലാക്കിയുള്ള പഠനരീതിയാണ് ഞങ്ങളുടെ സവിശേഷത,'' ഡോ. ബിന്ദുവും സുമയും അഭിപ്രായപ്പെടുന്നു.
ഇംഗ്ലീഷ് പ്രൊഫിഷ്യന്‍സി എക്സാം പരിശീലനത്തിന് പുറമെ Everyday English, Business English എന്നിങ്ങനെ സവിശേഷമായൊരു കോഴ്സും ഇവര്‍ രൂപകല്‍പന ചെയ്തിട്ടുണ്ട്. ''ഇംഗ്ലീഷ് മാതൃഭാഷ ആയവരുടെ സംസാരശൈലി അതിവേഗം മനസിലാക്കി, ആശയവിനിമയം നടത്താനുള്ള പരിശീലനമാണ് ഇതിലൂടെ നല്‍കുന്നത്. റീഡിങ്, റൈറ്റിങ്, ലിസണിങ്, സ്പീക്കിങ് എന്നീ നാല് കാര്യങ്ങളും ഞങ്ങള്‍ ചെയ്യിക്കും. അതും വീഡിയോ ഓണ്‍ ചെയ്ത് വെച്ചുകൊണ്ടുതന്നെ. ഒരു മണിക്കൂറാണ് ഒരു ക്ലാസിന്റെ ദൈര്‍ഘ്യമെങ്കിലും പഠിതാവിന്റെ സംശയനിവാരണവും മാര്‍ഗനിര്‍ദേശം നല്‍കലുമെല്ലാമാവുമ്പോള്‍ സമയപരിധി പരിഗണിക്കാറുപോലുമില്ല,'' ഡോ. ബിന്ദു ചൂണ്ടിക്കാട്ടുന്നു.
ട്രെയ്‌നര്‍മാരായ ഇരുവരും ചേര്‍ന്നാണ് ഓരോ പഠിതാവിനും ആവശ്യമായ കരിക്കുലവും കോഴ്സ് മെറ്റീരിയലുകളും തയാറാക്കുന്നത്. ഇവരെ കൂടാതെ ദി അണ്‍പിന്‍ അക്കാദമിയുടെ ടെക്നോളജി, മാര്‍ക്കറ്റിങ് രംഗത്ത് യുവ പ്രൊഫഷണലുകളുമുണ്ട്. വിദ്യ പകര്‍ന്നുനല്‍കുക. ഓരോ വ്യക്തിയെയും അവരുടെ മേഖലയില്‍ കൂടുതല്‍ ഉയരങ്ങളിലേക്ക് പോകാനുള്ള ഭാഷ പരിജ്ഞാനം നല്‍കുക എന്നിവയാണ് തങ്ങളുടെ ഏറ്റവും വലിയ ലക്ഷ്യമെന്ന് പറയുന്നു ഈ സഹോദരിമാര്‍.
കൂടുതല്‍ വിവരങ്ങള്‍ക്ക്: 99958 32754, 73061 08018, വെബ്സൈറ്റ്: www.theunpynacademy.com
(Originally published in Dhanam Magazine March 31, 2026 issue.)
Read DhanamOnline in English
Subscribe to Dhanam Magazine