സംസ്ഥാനത്തെ പ്രമുഖ ഡിജിറ്റൽ റിയൽ എസ്റ്റേറ്റ് പ്ലാറ്റ്‌ഫോമായ തിത്തിത്താര ഡോട്ട് കോമിന്റെ (Thithithara.com) നവീകരിച്ച വെബ്‌സൈറ്റ്, കേരള സ്റ്റാർട്ടപ്പ് മിഷൻ സംഘടിപ്പിച്ച 'ഹഡിൽ ഗ്ലോബൽ 2026'-ൽ പ്രകാശനം ചെയ്തു. കമ്പനിയുടെ എക്‌സ്‌പോ സ്റ്റാളിൽ നടന്ന ചടങ്ങിൽ വ്യവസായ-ഐടി-എഐ വകുപ്പ് മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടിയാണ് വെബ്‌സൈറ്റിന്റെ ഉദ്ഘാടനം നിർവഹിച്ചത്.
പതിനായിരത്തിലധികം പ്രോപ്പർട്ടി ലിസ്റ്റിങ്ങുകളുള്ള തിത്തിത്താര പ്ലാറ്റ്‌ഫോമിന്റെ പ്രവർത്തനങ്ങൾ വിപുലീകരിക്കുന്നതിന്റെ ഭാഗമായാണ് വെബ്‌സൈറ്റ് നവീകരിച്ചത്. പ്രോപ്പർട്ടികൾ സെർച്ച് ചെയ്യുന്നതിനും വിൽപ്പനയ്ക്കായി ലിസ്റ്റ് ചെയ്യുന്നതിനുമുള്ള നടപടിക്രമങ്ങൾ കൂടുതൽ ലളിതമാക്കുന്ന പുതിയ സംവിധാനം, ഉപയോക്താക്കൾക്കും വ്യക്തിഗത വിൽപ്പനക്കാർക്കും ഏജന്റുമാർക്കും ബിൽഡർമാർക്കും മെച്ചപ്പെട്ട ബ്രൗസിംഗ് സൗകര്യം രൂപകൽപ്പന ചെയ്തിരിക്കുന്നത്.
പ്രോപ്പർട്ടി ഇടപാടുകൾക്കായുള്ള ഓൺലൈൻ പ്ലാറ്റ്‌ഫോം എന്നതിലുപരിയായി റിയൽ എസ്റ്റേറ്റ് മേഖലയിലെ വിവിധ ആവശ്യങ്ങൾക്കുള്ള ഡിജിറ്റൽ സേവനങ്ങളും തിത്തിത്താര നൽകുന്നുണ്ട്. വാട്‌സ്ആപ്പ് വഴി പ്രോപ്പർട്ടികൾ കണ്ടെത്താൻ സഹായിക്കുന്ന 'താരാബോട്ട്' (TharaBot), വാട്‌സ്ആപ്പ് ഓട്ടോമേഷൻ എപിഐ (API), കസ്റ്റമർ റിലേഷൻഷിപ്പ് മാനേജ്‌മെന്റ് (സിആർഎം) സംവിധാനങ്ങൾ ഉൾക്കൊള്ളുന്ന 'എഐതാര' (AiThara), ഡിജിറ്റൽ മാർക്കറ്റിങ്, പ്രോജക്ട് ഷോകേസ് സേവനങ്ങളും കമ്പനി നൽകുന്നുണ്ട്.
അബ്ദുൽ ഹർഷദും അദ്‌നാൻ കോട്ടയും സ്ഥാപിച്ച ഫെറിടെക് ഇന്റർമെഷ് പ്രൈവറ്റ് ലിമിറ്റഡിന് കീഴിൽ മലപ്പുറം കാക്കഞ്ചേരിയിലെ കിൻഫ്ര ടെക് പാർക്ക് ആസ്ഥാനമായാണ് തിത്തിത്താര ഡോട്ട് കോം പ്രവർത്തിക്കുന്നത്. 2024-ൽ റിയൽറ്റിഎൻഎക്സ്ടി തിരഞ്ഞെടുത്ത മികച്ച 40 പ്രോപ്പർട്ടി ടെക്‌നോളജി സ്റ്റാർട്ടപ്പുകളുടെ പട്ടികയിലും കമ്പനി ഇടം നേടിയിരുന്നു.
Kerala-based real estate platform Thithithara.com has launched its redesigned website at Huddle Global 2026, aiming to simplify property searches and listings while expanding its AI-enabled digital services.
Read DhanamOnline in English
Subscribe to Dhanam Magazine