Business Kerala

പുതിയ ബിസിനസ് ആശയങ്ങൾക്ക് അവസരങ്ങളുടെ വാതിലുകൾ, ടൈകോൺ 2025 സംരംഭക കൺവെൻഷൻ നവംബറിൽ

നിർമ്മിത ബുദ്ധി, കാലാവസ്ഥാ സാങ്കേതികവിദ്യ, ആരോഗ്യ സംരക്ഷണം തുടങ്ങിയ മേഖലകളിൽ പ്രവർത്തിക്കുന്ന സംരംഭകരെ ഈ വർഷത്തെ ടൈക്കോൺ പ്രത്യേകം ലക്ഷ്യമിടുന്നു

Dhanam News Desk

സംസ്ഥാനത്തെ ഏറ്റവും വലിയ സംരംഭക സമ്മേളനമായ ടൈകോൺ കേരള 2025 നവംബർ 21, 22 തീയതികളിൽ കുമരകം ദി സൂരിയിൽ നടക്കും. ‘സെലിബ്രേറ്റിംഗ് എന്റർപ്രണർഷിപ്പ്’ എന്ന പ്രമേയത്തിൽ രാജ്യത്തെ നിരവധി പ്രമുഖ വ്യവസായികൾ, മാനേജ്മൻ്റ് വിദഗ്ധർ, നിക്ഷേപകർ, മെന്റർമാർ, ഇന്നൊവേറ്റർമാർ, സർക്കാർ പ്രതിനിധികൾ എന്നിവർ സമ്മേളനത്തിൽ പങ്കെടുക്കും. സംരംഭകർ, സ്റ്റാർട്ടപ്പുകൾ, പ്രൊഫഷനലുകൾ, സാങ്കേതിക, മാനേജ്മൻ്റ് വിദ്യാർത്ഥികൾ എന്നിവർക്ക് പുതിയ ബിസിനസ് ആശയങ്ങൾ, അവസരങ്ങൾ, നെറ്റ്‌വർക്കിങ്ങ് എന്നിവക്ക് സമ്മേളനം വേദിയൊരുക്കും.

ഡിജിറ്റൽ സമ്പദ്‌വ്യവസ്ഥ തുറക്കുന്ന പുതിയ അവസരങ്ങൾ ഉപയോഗപ്പെടുത്താൻ സ്റ്റാർട്ടപ്പുകളെയും ബിസിനസുകളെയും സഹായിക്കാനും ടൈകോൺ കേരള 2025 ലക്ഷ്യമിടുന്നുണ്ടെന്ന് ടൈകോൺ കേരള പ്രസിഡന്റ് വിവേക് കൃഷ്ണ ഗോവിന്ദ് പറഞ്ഞു. നിർമ്മിത ബുദ്ധി (AI), കാലാവസ്ഥാ സാങ്കേതികവിദ്യ, ആരോഗ്യ സംരക്ഷണം, നിർമ്മാണം, മൊബിലിറ്റി തുടങ്ങിയ മേഖലകളിൽ പ്രവർത്തിക്കുന്ന സംരംഭകരെ ഈ വർഷത്തെ ടൈക്കോൺ പ്രത്യേകം ലക്ഷ്യമിടുന്നതായി ടൈ കേരള വൈസ് പ്രസിഡൻ്റും ടൈകോൺ കേരള 2025 ചെയറുമായ ഡോ. ജീമോൻ കോര പറഞ്ഞു.

ആശയങ്ങൾ അവതരിപ്പിക്കാം

പിച്ച്ബേയാണ് സംരംഭക സമ്മേളനത്തിന്റെ പ്രധാന ആകർഷണം. വി.കെ. മാത്യൂസ് (ഐബിഎസ് ഗ്രൂപ്പ്സ്ഥാപകനും എക്സിക്യൂട്ടീവ് ചെയർമാനും), അജു ജേക്കബ് (മാനേജിംഗ് ഡയറക്ടർ, സിന്തൈറ്റ്), നവാസ് എം. മീരാൻ (ചെയർമാൻ, സിഇഒ, ഗ്രൂപ്പ് മീരാൻ), അജിത് മൂപ്പൻ (ചെയർമാൻ, എം.എൻ ഹോൾഡിംഗ്സ്), നസ്നീൻ ജഹാംഗീർ (സിഇഒ, എക്സിക്യൂട്ടീവ് ഡയറക്ടർ,നെസ്റ്റ് ഡിജിറ്റൽ) എന്നിവരുടെ നേതൃത്വത്തിലുള്ള വിദഗ്ദ്ധ ജൂറിക്ക് മുന്നിൽ പുതിയ സംരംഭകർക്ക് അവരുടെ നൂതന ബിസിനസ്സ് ആശയങ്ങൾ അവതരിപ്പിക്കാം.

TiEcon Kerala 2025 to be held in November at Kumarakom, fostering innovation and entrepreneurship across multiple sectors.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT