പ്രാദേശികമായി ധാരാളം ലഭിക്കുന്ന പ്രകൃതിദത്ത റബര്‍ പ്രയോജനപ്പെടുത്തി നാട്ടുകാര്‍ക്കും ഉപകാരപ്രദമാകുന്ന ഒരു സംരംഭം എങ്ങനെ തുടങ്ങാമെന്ന ചിന്തയില്‍ നിന്നാണ് കോട്ടയത്തെ പി.കെ തോമസ് എന്ന സംരംഭകന്‍ തോംസണ്‍ റബേഴ്‌സിന് 1988ല്‍ തുടക്കമിട്ടത്. പിന്നീട് ടിജെപി റബര്‍ ഇന്‍ഡസ്ട്രീസ് എന്ന് പേര് സ്വീകരിച്ച സ്ഥാപനം, ഇന്ന് മൂന്നാം തലമുറയില്‍ എത്തിനില്‍ക്കുന്നു. മകന്‍ ജോര്‍ജ്. പി. തോമസ് മാനേജിങ് ഡയറക്റ്ററായും അമേരിക്കയിലെ DREXEL യുണിവേഴ്‌സിറ്റിയില്‍ നിന്നും എംബിഎ പഠനം പൂര്‍ത്തിയാക്കിയ ശേഷം ചെറുമകന്‍ ഷോണ്‍ തോമസ് ജോര്‍ജ് ചീഫ് ഓപറേറ്റിങ് ഓഫീസറായും ചുമതലകള്‍ നിര്‍വഹിക്കുന്നു.
വിവിധ തരത്തിലുള്ള റബര്‍ മാറ്റുകളാണ് ടിജെപി റബര്‍ ഇന്‍ഡസ്ട്രീസ് വിപണിയില്‍ എത്തിക്കുന്നത്. പ്രധാനമായും കുതിരകള്‍ക്കുള്ള Stable mats, പശുക്കള്‍ക്കുള്ള Cow mats എന്നിവ കൂടാതെ റെസ്റ്റൊറന്റുകള്‍ക്ക് വേണ്ടിയുള്ള വിവിധ മാറ്റുകളും ഉല്‍പാദിപ്പിക്കുന്നു. ഉല്‍പന്നങ്ങളുടെ ഗുണമേന്മ ഉറപ്പാക്കുന്നതിനായി മികച്ച അസംസ്‌കൃത വസ്തുക്കളും ആധുനിക യന്ത്രങ്ങളുമാണ് കമ്പനി ഉപയോഗിക്കുന്നതെന്ന് ജോര്‍ജ്. പി. തോമസ് പറയുന്നു. പരിശീലനം നേടിയ വിദഗ്ധ തൊഴിലാളികളാണ് ഇവിടെയുള്ളത്.
ദേശീയ വിപണി കൂടാതെ യൂറോപ്, യുഎസ്, ആഫ്രിക്ക, മിഡില്‍ ഈസ്റ്റ് രാജ്യങ്ങളില്‍ വിവിധങ്ങളായുള്ള റബര്‍ മാറ്റ് ഉല്‍പന്നങ്ങള്‍ കയറ്റുമതി ചെയ്യുന്നുണ്ട്. നിലവില്‍ CAPEXIL, മിനിസ്ട്രി ഓഫ് കൊമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രീസ്, ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ എക്‌സ്‌പോര്‍ട്ട് ഓര്‍ഗനൈസേഷന്‍ തുടങ്ങിയവയില്‍ കമ്പനിക്ക് അംഗത്വമുണ്ട്.
കയറ്റുമതി മേഖല വിപുലീകരിക്കുന്നതിന്റെ ഭാഗമായി കേരള റബര്‍ ലിമിറ്റഡിന്റെ പിറവം റബര്‍ ഇന്‍ഡസ്ട്രിയല്‍ പാര്‍ക്കില്‍ പുതിയ യൂണിറ്റുകള്‍ ആരംഭിക്കുന്ന നടപടികള്‍ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. റബര്‍ കര്‍ഷകരെ പിന്തുണക്കുന്നതിനോടൊപ്പം പ്രദേശത്തിന്റെ വ്യവസായ വളര്‍ച്ചക്കും തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കുന്നതിലും ടിജെപി റബര്‍ ഇന്‍ഡസ്ട്രീസ് നിര്‍ണായക പങ്ക് വഹിക്കുന്നുണ്ട്.
TJP Rubber Industries from Kottayam is expanding globally with high-quality rubber mats while supporting local farmers and industrial growth.
Read DhanamOnline in English
Subscribe to Dhanam Magazine