ഐപിഒ പ്രഖ്യാപിച്ചതിന് ശേഷം മാത്രമാണോ ഒരു കമ്പനിയില്‍ നിക്ഷേപാവസരമുള്ളതും അതിനെക്കുറിച്ച് ചിന്തിക്കേണ്ടതും? അല്ലെന്ന് പറയുകയാണ് കൊച്ചി ആസ്ഥാനമായ കാപ്റ്റിഗ്‌നസ് സിന്‍ഡിക്കേറ്റിന്റെ സാരഥികളായ സജേഷ് ഗോപാലകൃഷ്ണനും ജിന്റോ കുഞ്ഞുമോനും.
പൊതുവിപണിയില്‍ ഒരു കമ്പനിയുടെ ഓഹരികള്‍ ലിസ്റ്റ് ചെയ്യപ്പെടുന്നതിന് മുമ്പുള്ള നിക്ഷേപ സാധ്യതകളാണ് ലിസ്റ്റ് ചെയ്യാത്ത ഓഹരികളും ഐപിഒക്ക് മുമ്പുള്ള നിക്ഷേപങ്ങളും വഴി ലഭിക്കുന്നത്. വളര്‍ച്ചയുടെ വിവിധ ഘട്ടങ്ങളിലുള്ള കമ്പനികളെക്കുറിച്ച് മനസിലാക്കാനും അവയുടെ ഭാവി സാധ്യതകള്‍ വിലയിരുത്താനും നിക്ഷേപകര്‍ക്ക് കഴിഞ്ഞാല്‍ നേട്ടമുണ്ടാക്കാവുന്ന മേഖലയാണിത്.
പല കമ്പനികളും ഐപിഒയിലൂടെ നിക്ഷേപകരുടെ ശ്രദ്ധ നേടുന്നതിന് മുമ്പുതന്നെ ബിസിനസ് വളര്‍ച്ചയുടെ നിര്‍ണായക ഘട്ടങ്ങളിലൂടെ കടന്നുപോകുന്നുണ്ട്. ഈ ഘട്ടത്തില്‍ കമ്പനിയുടെ ബിസിനസ് മാതൃക, സാമ്പത്തിക പ്രകടനം, വിപണിസ്ഥാനം, വളര്‍ച്ചാസാധ്യത, മൂല്യനിര്‍ണയം, ഭാവി പദ്ധതികള്‍, അപകടസാധ്യതകള്‍, നിക്ഷേപത്തില്‍ നിന്ന് പിന്മാറാനുള്ള സാധ്യതകള്‍ എന്നിവ വിശദമായി വിലയിരുത്തുകയെന്നത് പ്രധാനമാണ്. അതേസമയം, ലിസ്റ്റ് ചെയ്യാത്ത എല്ലാ ഓഹരികളും മികച്ച നിക്ഷേപാവസരങ്ങളാകണമെന്നുമില്ല.
നിക്ഷേപത്തിന് മുമ്പ് ലഭ്യമായ വിവരങ്ങള്‍ വിശദമായി പരിശോധിക്കുകയും കമ്പനിയുടെ അടിസ്ഥാന ഘടകങ്ങളും സാമ്പത്തികസ്ഥിതിയും അപകടസാധ്യതകളും മനസിലാക്കിയും മാത്രമെ തീരുമാനമെടുക്കാവൂ. നിക്ഷേപകന്റെ സാമ്പത്തിക ലക്ഷ്യങ്ങള്‍, നിക്ഷേപ കാലയളവ്, സാമ്പത്തിക സാഹചര്യം, റിസ്‌ക് എടുക്കാനുള്ള ശേഷി എന്നിവയും നിക്ഷേപത്തിന് മുമ്പ് പരിഗണിക്കേണ്ടതുണ്ട്.
ഐപിഒ കണ്‍സള്‍ട്ടന്റെന്ന നിലയില്‍ നിക്ഷേപ സാധ്യതകള്‍ വിലയിരുത്തുകയും ആവശ്യമായ മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കുകയും ചെയ്യുകയാണ് കാപ്റ്റിഗ്‌നസ് സിന്‍ഡിക്കേറ്റ്. 12 വര്‍ഷത്തിലേറെയായി ഈ രംഗത്ത് പ്രവര്‍ത്തിക്കുന്ന തങ്ങളുടെ ടീമിന് 4000ത്തിലധികം നിക്ഷേപങ്ങള്‍ കൈകാര്യം ചെയ്ത പരിചയമുണ്ടെന്ന് സാരഥികള്‍ പറയുന്നു. പ്രൈം സ്റ്റോക്സ് വെഞ്ച്വേഴ്സ് (Prime Stox Ventures Pvt. Ltd) കാപ്റ്റിഗ്‌നസ് സിന്‍ഡിക്കേറ്റിന്റെ അനുബന്ധ സ്ഥാപനമായി ഐപിഒ, ലിസ്റ്റ് ചെയ്യാത്ത ഓഹരികള്‍, ഐപിഒക്ക് മുമ്പുള്ള നിക്ഷേപങ്ങള്‍ എന്നിവയില്‍ സേവനങ്ങള്‍ നല്‍കുന്നു.
മ്യൂച്വല്‍ ഫണ്ടുകള്‍, പോര്‍ട്ട്ഫോളിയോ മാനേജ്മെന്റ് സേവനങ്ങള്‍, ഇന്‍ഷുറന്‍സ്, മറ്റ് സാമ്പത്തിക സേവനങ്ങള്‍ എന്നിവയും കമ്പനി നല്‍കിവരുന്നുണ്ട്. കൊച്ചി, ബംഗളൂരു, കോലഞ്ചേരി എന്നിവിടങ്ങളിലും കമ്പനിക്ക് ഓഫീസുകളുണ്ട്.
ഫോണ്‍: 96451 99811, 96451 99937, 96451 99939.
(Originally published in Dhanam Magazine September 30, 2026 issue.)
Read DhanamOnline in English
Subscribe to Dhanam Magazine