Image : Voxbay Solutions 
Business Kerala

പത്തിന്റെ നിറവില്‍ വോക്സ്ബേ സൊല്യൂഷന്‍സ്; ബിസിനസ് കോള്‍ രംഗത്ത് കേരളത്തിന്റെ വേറിട്ട ശബ്ദം

ബിസിനസ് കോള്‍ മാനേജ്മെന്റ് രംഗത്ത് കേരളത്തിലെ മുന്‍നിര സ്ഥാപനമായ വോക്സ്ബേയ്ക്ക് പത്ത് വയസ്

Dhanam News Desk

കേരളത്തിന്റെ ബിസിനസ് കോള്‍ മാനേജ്‌മെന്റ് രംഗത്ത് മികവിന്റെ ദശാബ്ദം പൂര്‍ത്തിയാക്കി വോക്‌സ്‌ബേ സൊല്യൂഷന്‍സ്. പത്തുവര്‍ഷം മുമ്പ് തുടങ്ങിയ വോക്‌സ്‌ബേ എന്ന കമ്പനിയാണ് കേരളത്തില്‍ ബിസിനസ് കോള്‍ മാനേജ്‌മെന്റ് സൊല്യൂഷന്‍സ് സാര്‍വത്രികമാക്കാനും പുതുമകള്‍ അവതരിപ്പിക്കാനും ഈ സംവിധാനത്തെ കേരളത്തിന് പരിചയപ്പെടുത്താനും മുന്നില്‍ നിന്നത്. ടെലി കോളിംഗ് രംഗത്ത് മാറ്റങ്ങള്‍ അവതരിപ്പിക്കാനും നിരവധി തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനും കമ്പനിക്ക് സാധിച്ചിട്ടുണ്ട്.

കാല്‍ ലക്ഷത്തിലേറെപേര്‍ രണ്ടായിലത്തിധികം കമ്പനികളിലായി വോക്‌സ്‌ബേ പ്ലാറ്റ്‌ഫോം ഉപയോഗിച്ച് ജോലി ചെയ്യുന്നുമുണ്ട്. വന്‍കിട കോര്‍പ്പറേറ്റ് സ്ഥാപനങ്ങള്‍ക്ക് മാത്രമാണ് സ്വന്തമായി കോള്‍ സെന്ററുകള്‍ ഒരുക്കാനും അതുവഴി ലഭിക്കുന്ന സൗകര്യങ്ങള്‍ പ്രയോജനപ്പെടുത്താനും സാധിച്ചിരുന്നത്. എന്നാല്‍ വോക്‌സ്‌ബേയുടെ വരവോടെ ചെറുകിട ഇടത്തരം കമ്പനികള്‍ക്കും ഇത്തരം സംവിധാനങ്ങള്‍ പ്രാപ്തമാകുകയും അവയുടെ നേട്ടം അനുഭവിക്കാനും സെയ്ല്‍സ് വര്‍ധിപ്പിക്കാനും കഴിഞ്ഞു. ഇത് കേരളത്തിലെ ബിസിനസ് മേഖലയില്‍ വലിയ മാറ്റത്തിനു കൂടിയാണ് തിരികൊളുത്തിയത്.

ഇതിനിടെ ബിസിനസ് ആവശ്യങ്ങള്‍ക്കായി വെര്‍ച്വല്‍ മൊബൈല്‍ നമ്പറുകള്‍ നല്‍കുന്ന രാജ്യത്തെ പ്രമുഖ കമ്പനികളിലൊന്നായി കൊച്ചി ആസ്ഥാനമായുള്ള വോക്‌സ്‌ബേ മാറി. പലപ്പോഴും അറിയാത്ത ലാന്‍ഡ്നമ്പറുകളില്‍ നിന്നുള്ള കോളുകള്‍ ഉപഭോക്താക്കള്‍ സ്വീകരിക്കാത്ത സാഹചര്യമായിരുന്നു അതുവരെ ഉണ്ടായിരുന്നത്.

വെര്‍ച്വല്‍ മൊബൈല്‍ നമ്പറുകളുടെ വരവോടെ കൂടുതല്‍ ഉപഭോക്താക്കളിലേക്കെത്താനും സെയ്ല്‍സ് വര്‍ധിപ്പിക്കാനും കഴിയുന്നുണ്ടെന്ന് വോക്‌സ്‌ബേയുടെ ചീഫ് എക്‌സിക്യുട്ടീവ് ഓഫീസര്‍ പറയുന്നു. പത്തുവര്‍ഷം വോക്‌സ്‌ബേയെ വിശ്വസിച്ച് കൂടെ നിന്നവരോട് നന്ദി അറിയിച്ച കമ്പനി മാനേജ്‌മെന്റ് ഒരുമിച്ച് വളരാനുള്ള അവസരമാണ് വോക്‌സ്‌ബേ ബിസിനസുകാര്‍ക്ക് നല്‍കുന്നതെന്നും പറയുന്നു.

തുടക്കം

വോക്‌സ്‌ബേ 2014ലാണ് തുടക്കം കുറിച്ചത്. രാജ്യത്തിനകത്തും മിഡില്‍ ഈസ്റ്റ് അടക്കമുള്ള 65 ഓളം വിദേശ രാജ്യങ്ങളിലും വോക്‌സ്‌ബേ വെര്‍ച്വല്‍ ഫോണ്‍ നമ്പര്‍ സേവനം നല്‍കിവരുന്നുണ്ട്. ഇന്ത്യന്‍ നേവി, കെ.എസ്.ആർ.ടി.സി, സിയാല്‍ തുടങ്ങിയ പൊതുമേഖലാസ്ഥാപനങ്ങളും നിരവധി സ്വകാര്യ കമ്പനികളും വോക്‌സ്‌ബേയുടെ ക്ലയ്ന്റ് ലിസ്റ്റിലുണ്ട്.

സാമൂഹ്യസേവന രംഗത്തും

സേവനരംഗത്ത് ഒരു പതിറ്റാണ്ട് പൂര്‍ത്തിയാക്കിയ വോക്‌സ്‌ബേ സാമൂഹ്യസേവന രംഗത്തും സജീവമാണ്. കേരളം 2018ല്‍ അതിരൂക്ഷമായ വെള്ളപ്പൊക്കം നേരിട്ടപ്പോള്‍ പല ടെലികോം കമ്പനികളുടെയും കോള്‍ സെന്ററുകള്‍ പ്രവര്‍ത്തിക്കാതെ വന്നപ്പോള്‍ വോക്‌സ്‌ബേയുടെ വെര്‍ച്വല്‍ നമ്പറുകളാണ് എമര്‍ജന്‍സി നമ്പറുകളായി നല്‍കിയിരുന്നത്.

കൊവിഡ് കാലഘട്ടത്തില്‍ വീടുകളില്‍ ഒറ്റപ്പെട്ടുപോയവര്‍ക്ക് വേണ്ടി സഹായമെത്തിക്കുന്നതിനായി സ്ഥാപിച്ച കോള്‍ മാനേജ്‌മെന്റ് സൊല്യൂഷന്‍സും പതിനാല് ജില്ലാ ആസ്ഥാനങ്ങള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ച കോള്‍ സെന്ററുകള്‍ക്കും സാങ്കേതിക സൗകര്യമൊരുക്കിയത് വോക്‌സ്‌ബേ സൊല്യൂഷന്‍സായിരുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: 99468 69229. www.voxbaysolutions.കോം

(This article was originally published in Dhanam Business Magazine March 31st issue)

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT