വണ്ടർലായുടെ എക്‌സിക്യൂട്ടീവ് ചെയർമാനും എം.ഡിയുമായ അരുൺ കെ. ചിറ്റിലപ്പിള്ളി, എറണാകുളം അസിസ്റ്റന്റ് കളക്ടർ പാർവതി ഗോപകുമാർ ഐ.എ.എസ്, സി.ഒ.ഒ ധീരൻ ചൗധരി, വണ്ടർലാ ഹോളിഡേയ്‌സ് ലിമിറ്റഡിൻ്റെ കൊച്ചി പാർക്ക് ഹെഡ് നിതീഷ് കെ.യു, നടൻ ശ്യാം മോഹൻ എന്നിവര്‍ ഫ്രീസ്റ്റൈലർ റൈഡ് ഫ്ലാഗ് ഓഫ് ചെയ്യുന്നു. 
Business Kerala

രണ്ട് പുത്തൻ സാഹസിക റൈഡുകൾ, ക്രിസ്മസ്-പുതുവത്സര അവധിക്കാലം ആഘോഷമാക്കാന്‍ വണ്ടർലായില്‍ വന്‍ ഒരുക്കങ്ങള്‍

ഡിസംബർ 20 മുതൽ ജനുവരി 4 വരെയാണ് ഗ്രാൻഡ് ക്രിസ്മസ് സെലിബ്രേഷന്‍

Dhanam News Desk

രണ്ട് പുതിയ ഹൈ ത്രിൽ റൈഡുകൾ അവതരിപ്പിച്ച് ഇന്ത്യയിലെ ഏറ്റവും വലിയ അമ്യൂസ്‌മെന്റ് പാർക്ക് ശൃംഖലയായ വണ്ടർലാ ഹോളിഡേയ്‌സ് ലിമിറ്റഡ്. 10.5 കോടി രൂപയിലധികം മുതൽമുടക്കോടെ ഫ്രീസ്റ്റൈലർ, ഡ്രോപ്പ് ലൂപ്പ് എന്നീ രണ്ട് ഹൈ ത്രിൽ റൈഡുകളാണ് കൊച്ചി വണ്ടർലായിൽ ഒരുക്കിയിരിക്കുന്നത്.

സർഫിങ് അനുഭവം നൽകുന്ന ഫ്രീസ്റ്റൈലർ

സാഹസികത ഇഷ്ടമുള്ളവർക്ക് ഏറെയിഷ്ടപ്പെടുന്ന റൈഡാണ് ഫ്രീസ്റ്റൈലർ. ഗുരുത്വാകർഷണത്തെ വെല്ലുവിളിക്കുന്ന തരത്തിലുള്ള എയർ സർഫിങ് അനുഭവമാണ് ഇത് പ്രദാനം ചെയ്യുന്നത്. സീറോ-ഗ്രാവിറ്റി അനുഭവിക്കാൻ ആഗ്രഹിക്കുന്നവർക്ക് വളരെ ഇഷ്ടപ്പെടുന്നതാണ് ഈ റൈഡ്.

ഡ്രോപ്പ് ലൂപ്പ് വാട്ടർ സ്ലൈഡ്

ഇൻസ്റ്റഗ്രാം റീലിൽ ഡ്രോപ് ലൂപ് കണ്ട് ഒരിക്കലെങ്കിലും അത് പരീക്ഷിക്കണമെന്ന് ആഗ്രഹം തോന്നുവർക്ക് ഈ റൈഡ് ആസ്വദിക്കാം. നിൽക്കുന്ന നിൽപ്പിൽ ഒരു മുന്നറിയിപ്പുമില്ലാതെ താഴേക്ക് പതിക്കുന്നതിന്റെ നാടകീയാനുഭം ഇത് പ്രദാനം ചെയ്യുന്നു. പൂർണമായി 360° ലൂപ്പിലേക്ക് കുത്തനെ വീഴുന്ന ഒരു ഡ്രോപ്പ് ലൂപ്പ് ആണ് വണ്ടർലായിൽ സജ്ജീകരിച്ചിരിക്കുന്നത്. 15 മീറ്റർ ഉയരത്തിൽ നിൽക്കുന്ന ഈ റൈഡ്, വിനോദ മേഖലയിലെ ഏറ്റവും തീവ്രവും ത്രസിപ്പിക്കുന്നതുമായ ആകർഷണങ്ങളിൽ ഒന്നാണ്.

റൈഡ് ഡിസൈൻ മുതൽ കമ്മീഷൻ ചെയ്യുന്നതുവരെയുളള എല്ലാക്കാര്യങ്ങളിലും എപ്പോഴത്തെയും പോലെ സുരക്ഷയ്ക്കാണ് ഞങ്ങൾ മുൻഗണന നൽകുന്നതെന്ന് വണ്ടർലാ ഹോളിഡേയ്‌സ് ലിമിറ്റഡിന്റെ എക്‌സിക്യൂട്ടീവ് ചെയർമാനും എം.ഡിയുമായ അരുൺ കെ. ചിറ്റിലപ്പിള്ളി പറഞ്ഞു. വണ്ടർലായുടെ യാത്ര ആരംഭിച്ചത് കൊച്ചിയിലാണ്. പുതിയ റൈഡുകള്‍ സാഹസിക പ്രേമികൾക്ക് ഈ അവധിക്കാലത്ത് ഏറെ ആവേശം പകരുമെന്നും അരുൺ ചിറ്റിലപ്പിള്ളി പറഞ്ഞു.

ക്രിസ്മസ്-പുതുവത്സരാഘോഷം

ഡിസംബർ 20 മുതൽ ജനുവരി 4 വരെ നീണ്ടുനിൽക്കുന്ന ഗ്രാൻഡ് ക്രിസ്മസ് സെലിബ്രേഷനും വണ്ടർലായിൽ ആരംഭിക്കും. കേരളത്തിലെ ഏറ്റവും ഉയരം കൂടിയ 100 അടി ഉയരമുള്ള ക്രിസ്മസ് ട്രീ, പ്രത്യേകം ക്യൂറേറ്റ് ചെയ്ത നിയോൺ പാർട്ടി, ലൈവ് ഷോകൾ, മ്യൂസിക്, ഫാമിലി എന്റർടൈന്‍മെന്റ് എന്നിവയുൾപ്പടെയുളള ക്രിസ്മസ് ആഘോഷങ്ങളും കാർണിവലും പാർക്കിൽ ആസ്വദിക്കാം. പാപ്പാഞ്ഞിയെ കത്തിക്കാനും മനോഹരമായ വെടിക്കെട്ട് ആസ്വദിക്കാനും പുതുവത്സരാഘോഷത്തിന്റെ ഭാഗമായി സന്ദര്‍ശകര്‍ക്ക് സാധിക്കും. വണ്ടർലായുടെ വിവിധ പാർക്കുകളിലെ ഓഫറുകളെക്കുറിച്ചുള്ള വിശദാംശങ്ങൾ ഓൺലൈൻ ബുക്കിങ് പോർട്ടലിൽ ലഭ്യമാണ്.

Wonderla Kochi unveils two thrilling new rides, Freestyler and Drop Loop, as part of its grand Christmas-New Year celebrations.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT