Business Kerala

ഒന്ന് മനസുവെക്കൂ, വളരാം, എം.എസ്.എം.ഇകള്‍ക്ക് വഴികാട്ടാന്‍ ഗ്രോത്ത് സമിറ്റ്‌ തിരുവനന്തപുരത്ത്‌, ഇനി മൂന്ന് നാള്‍ മാത്രം, രജിസ്ട്രേഷന്‍ അവസാന ഘട്ടത്തില്‍

സൂക്ഷ്മ-ചെറുകിട-ഇടത്തരം സംരംഭങ്ങളുടെ വളര്‍ച്ച ലക്ഷ്യമിട്ട് സംഘടിപ്പിക്കുന്ന സമിറ്റില്‍ വിപണി വിപുലീകരണം, എ.ഐ സാങ്കേതികവിദ്യ, എം.എസ്.എം.ഇ ഐ.പി.ഒ എന്നിവയില്‍ വിദഗ്ധ ക്ലാസുകൾ നടക്കും

Dhanam News Desk

മാറിവരുന്ന ബിസിനസ് സാഹചര്യങ്ങളിൽ സംരംഭങ്ങളെ പുതിയ വിപണികളിലേക്കും സാങ്കേതികവിദ്യകളിലേക്കും നയിക്കാൻ അവസരമൊരുക്കി 'ധനം ഗ്രോത്ത് സമിറ്റ്' തിരുവനന്തപുരത്ത് എത്തുന്നു. സൂക്ഷ്മ, ചെറുകിട, ഇടത്തരം (MSME) സംരംഭകരുടെ വളർച്ച ലക്ഷ്യമിട്ട് ധനം ബിസിനസ് മീഡിയ സംഘടിപ്പിക്കുന്ന ഗ്രോത്ത് സമിറ്റിന്റെ നാലാമത് എഡിഷൻ സെപ്റ്റംബർ 23-നാണ് തലസ്ഥാനത്ത് നടക്കുക.

സംസ്ഥാന വ്യവസായ, ഐ.ടി & എ.ഐ വകുപ്പ് മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി സമിറ്റിൽ മുഖ്യാതിഥിയായി പങ്കെടുക്കും. വ്യവസായ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി എ.പി.എം മുഹമ്മദ് ഹനീഷ് ഐ.എ.എസ് ഉൾപ്പെടെ ഭരണകർത്താക്കളും ഉന്നത ഉദ്യോഗസ്ഥരും ബിസിനസ് സാരഥികളും അടങ്ങുന്ന 15-ലേറെ പ്രമുഖർ വിവിധ സെഷനുകളിൽ പ്രഭാഷകരായെത്തും. കേരളത്തിനകത്തും പുറത്തുനിന്നുമായി മുന്നൂറിലേറെ പ്രതിനിധികളാണ് സമിറ്റിൽ സംബന്ധിക്കുന്നത്.

എം.എസ്.എം.ഇ പവർ ക്ലിനിക്കും എ.ഐ മാസ്റ്റർ ക്ലാസും

സംരംഭകർ നേരിടുന്ന പ്രായോഗിക ബുദ്ധിമുട്ടുകൾക്ക് വിദഗ്ധർ വേദിയിൽ തന്നെ നിർദേശങ്ങൾ നൽകുന്ന 'എം.എസ്.എം.ഇ പവർ ക്ലിനിക്ക്' സമിറ്റിന്റെ പ്രധാന ആകർഷണമാണ്. കൂടാതെ, ബിസിനസ് വളർച്ചയ്ക്ക് നിർമ്മിത ബുദ്ധി (AI) ടൂളുകൾ എങ്ങനെയെല്ലാം പ്രയോജനപ്പെടുത്താമെന്ന് വിശദീകരിക്കുന്ന പ്രത്യേക മാസ്റ്റർ ക്ലാസും, ചെറുകിട ഇടത്തരം സ്ഥാപനങ്ങൾക്ക് എസ്.എം.ഇ ഐ.പി.ഒ (SME IPO) വഴികളിലൂടെ മൂലധന സമാഹരണം നടത്താനുള്ള വഴികൾ പരിചയപ്പെടുത്തുന്ന സെഷനും ഉണ്ടായിരിക്കും.

ഭരണകർത്താക്കളോടും ഉദ്യോഗസ്ഥരോടും നേരിട്ട് ആശയം പങ്കുവെക്കാനും സംശയങ്ങൾ ദുരീകരിക്കാനും, മറ്റ് സംരംഭകരുമായി നെറ്റ്‌വർക്കിങ് സാധ്യമാക്കാനും സമിറ്റിലൂടെ അവസരം ലഭിക്കും. തിരുവനന്തപുരം 'ഒ ബൈ താമര'യിലാണ് പരിപാടി സജ്ജീകരിച്ചിരിക്കുന്നത്. പ്രദർശന സ്റ്റാളുകൾ ഒരുക്കാനും ബ്രാൻഡുകൾക്ക് അവസരമുണ്ട്.

രജിസ്‌ട്രേഷൻ അവസാന ഘട്ടത്തിലേക്ക്

സമിറ്റിൽ പങ്കെടുക്കുന്നതിനുള്ള ഡെലിഗേറ്റ് പാസുകളുടെ രജിസ്‌ട്രേഷൻ അവസാന ഘട്ടത്തിലേക്ക് എത്തിയിരിക്കുകയാണ്. പരിമിതമായ സീറ്റുകള്‍ മാത്രമാണ് ലഭ്യമായിട്ടുള്ളത്.

ജി.എസ്.ടി (18%) ഉൾപ്പെടെ 4,130 രൂപയാണ് പാസ് നിരക്ക് (3,500 + ജി.എസ്.ടി). വിവിധ ചെറുകിട ഇടത്തരം വ്യവസായ അസോസിയേഷൻ അംഗങ്ങൾക്കും ബി.എൻ.ഐ (BNI) അംഗങ്ങൾക്കും രജിസ്‌ട്രേഷനിൽ 1,000 രൂപയുടെ പ്രത്യേക ഇളവ് ലഭ്യമാണ്.

കൂടുതൽ വിവരങ്ങൾക്കും രജിസ്‌ട്രേഷനുമായി 90725 70065 (അനൂപ് ഏബ്രഹാം) എന്ന നമ്പറിലോ, www.dhanamgrowthsummit.com എന്ന വെബ്‌സൈറ്റിലോ ബന്ധപ്പെടാം.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT