സി.ജെ ജോര്‍ജ്, മാനേജിംഗ് ഡയറക്ടര്‍  
Business Kerala

ജിയോജിത്തിന്റെ മൂന്നാംപാദ വരുമാനം ഉയര്‍ന്നു, ലാഭത്തില്‍ ഇടിവ്

ഓഹരികളില്‍ മൂന്ന്‌ ശതമാനത്തിലധികം നഷ്ടം

Resya Raveendran

കൊച്ചി ആസ്ഥാനമായുള്ള ധനകാര്യ സേവന കമ്പനിയായ ജിയോജിത്ത് ഫിനാന്‍ഷ്യല്‍ സര്‍വീസസിന് 2024-25 സാമ്പത്തിക വര്‍ഷത്തെ ഡിസംബര്‍ പാദ ലാഭത്തില്‍ രണ്ട് ശതമാനം ഇടിവ്.

തൊട്ടു മുന്‍ സാമ്പത്തിക വര്‍ഷത്തെ സമാന പാദത്തിലെ 37.91 കോടി രൂപയില്‍ നിന്ന് ലാഭം 37.05 കോടിയായി കുറഞ്ഞു. സെപ്റ്റംബര്‍ പാദത്തിലെ 57.42 കോടിയുമായി നോക്കുമ്പോള്‍ 35 ശതമാനം ഇടിവുണ്ട്.

കമ്പനിയുടെ സംയോജിത വരുമാനം ഇക്കാലയളവില്‍ 153.92 കോടി രൂപയില്‍ നിന്ന് 12 ശതമാനം ഉയര്‍ന്ന് 172.11 കോടിയായി. തൊട്ട് മുന്‍ പാദത്തിലെ 218.55 കോടിയുമായി നോക്കുമ്പോള്‍ വരുമാനത്തില്‍ 21 ശതമാനമാണ്‌ ഇടിവ്.

നികുതിക്കും പലിശയ്ക്കും മറ്റും മുമ്പുള്ള ലാഭം (EBITD) അഞ്ച് ശതമാനം വര്‍ധിച്ച് 64.24 കോടി രൂപയായി.

2024 ഡിസംബര്‍ വരെയുള്ള കണക്കനുസരിച്ച് കമ്പനി കൈകാര്യം ചെയ്യുന്ന ആസ്തി മൂല്യം (AUM) 1.06 ലക്ഷം കോടി രൂപയാണ്. കമ്പനിയുടെ ഉപയോക്താക്കളുടെ എണ്ണം 14.28 ലക്ഷവും.

ഓഹരി ഇടിവില്‍

ഇന്നലെ ഏറെ വൈകിയാണ് ജിയോജിത്ത് മൂന്നാം പാദ ഫലങ്ങള്‍ പ്രഖ്യാപിച്ചത്. ഇന്നലത്തെ ക്ലോസിംഗ് വിലയില്‍ നിന്ന് ഇന്ന് വ്യാപാരം തുടങ്ങിയ ശേഷം ആറ് ശതമാനത്തോളം ഓഹരി ഇടിഞ്ഞു. വ്യാപാരാന്ത്യത്തില്‍ നഷ്ടം 3.37 ശതമാനത്തോളമായി കുറച്ചിട്ടുണ്ട്.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT