കേരളത്തിലെ പ്രമുഖ ബിസിനസ് മാധ്യമമായ 'ധനം ബിസിനസ് മീഡിയ' സംഘടിപ്പിക്കുന്ന രണ്ടാമത് 'ഫാമിലി ബിസിനസ് കോണ്‍ക്ലേവ്' മാര്‍ച്ച് 25-ന് കൊച്ചി ക്രൗണ്‍ പ്ലാസയില്‍ നടക്കും. കുടുംബ ബിസിനസുകളുടെ സുസ്ഥിര വളര്‍ച്ചയും പുതുതലമുറയുടെ പങ്കാളിത്തവും ചര്‍ച്ച ചെയ്യുന്ന ഈ മഹാസംഗമത്തില്‍ കല്യാണ്‍ ജൂവല്ലേഴ്സ് മാനേജിംഗ് ഡയറക്റ്റര്‍ ടി.എസ്. കല്യാണരാമന്‍ മുഖ്യപ്രഭാഷണം നടത്തും.
രാവിലെ 10 മുതല്‍ രാത്രി 9.30 വരെ നീളുന്ന കോണ്‍ക്ലേവില്‍ കേരളത്തിനകത്തും പുറത്തുനിന്നുമായി 300-ലേറെ പ്രതിനിധികള്‍ പങ്കെടുക്കും. പ്രമുഖ ബിസിനസ് സാരഥികള്‍, പുതുതലമുറ സംരംഭകര്‍, ഫാമിലി ബിസിനസ് വിദഗ്ധര്‍ എന്നിവര്‍ ഒത്തുചേരുന്ന വേദിയില്‍ ബിസിനസ് ലോകത്തെ പ്രമുഖര്‍ അനുഭവങ്ങള്‍ പങ്കുവെക്കും.
കുടുംബ ബിസിനസ് കണ്‍സള്‍ട്ടന്‍സി രംഗത്തെ വിദഗ്ധനായ പ്രൊഫ. കാവില്‍ രാമചന്ദ്രന്‍, ബി.എ.എഫ് കണ്‍സള്‍ട്ടന്റ്സ് സ്ഥാപകന്‍ അനില്‍ സയ്നാനി എന്നിവരുടെ പ്രഭാഷണങ്ങള്‍ കോണ്‍ക്ലേവിലെ പ്രധാന ആകര്‍ഷണങ്ങളാണ്. കുടുംബ ബിസിനസുകളെ എങ്ങനെ പ്രൊഫഷണലൈസ് ചെയ്യാം, തലമുറകള്‍ പിന്നിടുമ്പോഴും വളര്‍ച്ച എങ്ങനെ നിലനിര്‍ത്താം തുടങ്ങിയ വിഷയങ്ങളില്‍ ഇവര്‍ മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കും.
മുത്തൂറ്റ് ഫിനാന്‍സ് എംഡി ജോര്‍ജ് അലക്സാണ്ടര്‍, ഗ്രൂപ്പ് മീരാൻ ചെയര്‍മാന്‍ നവാസ് മീരാന്‍, സിന്തൈറ്റ് ഗ്രൂപ്പ് എംഡി അജുജേക്കബ്, എവിഎ ഗ്രൂപ്പ് എംഡി എ.വി അനൂപ്, ഫാമിലി ബിസിനസ് അഡൈ്വസറും സിഇഒ കോച്ചുമായ എം.എസ്.എ കുമാര്‍, ട്രൂ ലെഗസി സ്ഥാപകനും എംഡിയുമായ ശ്രീജിത് കുനിയില്‍, ഇവോള്‍വ് ബാക്ക് റിസോര്‍ട്സ് എക്സിക്യൂട്ടിവ് ഡയറക്റ്റര്‍ ജോസ് ടി രാമപുരം, ജാക്കൊബി ചോക്കളേറ്റിയര്‍ സ്ഥാപകന്‍ ജേക്കബ് ജോയ്, വര്‍മ ആന്‍ഡ് വര്‍മ ചാര്‍ട്ടേഡ് അക്കൗണ്ടന്റസ് സീനിയര്‍ പാര്‍ട്ണര്‍ വിവേക് കൃഷ്ണ ഗോവിന്ദ്, ഫാമിലി ബിസിനസ് അഡൈ്വസറും ഗേറ്റ്വെയ്സ് ഗ്ലോബല്‍ എല്‍എല്‍പി എക്സിക്യൂട്ടിവ് കോച്ചും ലീഡ് പാര്‍ട്ണറുമായ എം.ആര്‍ രാജേഷ് കുമാര്‍, ഐഐഎം അഹമ്മദാബാദ് ഹ്യൂമണ്‍ റിസോഴ്സ് മാനേജ്മെന്റ് വിഭാഗം ഫാക്കല്‍ട്ടി പ്രൊഫ. ബിജു വര്‍ക്കി, ബ്രാന്‍ഡ് കണ്‍സള്‍ട്ടന്റും ടിവിസി ഫാക്റ്ററി, അമേസിങ് സ്റ്റാര്‍സ് എംഡിയുമായ സിജോയ് വര്‍ഗീസ്, എസ്സിഎംഎസ് ഗ്രൂപ്പ് സാരഥികളായ പ്രൊഫ. പ്രമോദ് തേവന്നൂര്‍- ഡോ. ഇന്ദു നായര്‍, മിലന്‍ ഡിസൈന്‍ സാരഥികളായ ഷേര്‍ളി റെജിമോന്‍-റെജിമോന്‍ പി അലക്‌സ് ദമ്പതികള്‍, ബ്രിഎഎഫ് കണ്‍സള്‍ട്ടന്റ്സ് അസോസിയേറ്റ് ഡയറക്റ്റര്‍ പ്രാച്ചി ജിന്‍ഡാല്‍, അക്വാസ്റ്റാര്‍ എംഡി സീജോ പോന്നോര്‍, സെന്റ്ഗിറ്റ്സ് കോളെജ് സിഡിഒയും അസോസിയേറ്റ് പ്രൊഫസറുമായ നവീന്‍ ജോണ്‍ പുന്നൂസ്, മുത്തൂറ്റ് പാപ്പച്ചന്‍ ഗ്രൂപ്പ് ഡയറക്റ്റര്‍ റിതു എലിസബത്ത് ജോര്‍ജ്, അര്‍ജുന നാച്വറല്‍സ് സിഒഒ ആന്റണി കുഞ്ഞച്ചന്‍, നാട്ടിക ആയുര്‍വേദ റിട്രീറ്റ്സ് ഡയറക്റ്റര്‍ ജോസഫ് കോടത്ത്, നാഷണല്‍ ഹെല്‍ത്ത് മിഷന്‍ ഓഫ് കേരള (ചൈല്‍ഡ് ഹെല്‍ത്ത്) സ്റ്റേറ്റ് നോഡല്‍ ഓഫീസര്‍ ഡോ.യു.ആര്‍ രാഹുല്‍ തുടങ്ങിയവര്‍ പ്രഭാഷകരായെത്തും.
കോണ്‍ക്ലേവില്‍ പങ്കെടുക്കുന്നവര്‍ക്ക് ബിസിനസ് വിദഗ്ധരുമായി നേരിട്ട് സംവദിക്കാനും നെറ്റ്‌വര്‍ക്കിംഗിനും അവസരമുണ്ടാകും. 5,499 രൂപയും 18% ജി.എസ്.ടിയുമാണ് രജിസ്ട്രേഷന്‍ ഫീസ്.
കൂടുതല്‍ വിവരങ്ങള്‍ക്ക്: അനൂപ് ഏബ്രഹാം: 90725 70065, ഇ-മെയില്‍: anoop@dhanam.in, വെബ്‌സൈറ്റ്: www.familybusinessconclave.com
Read DhanamOnline in English
Subscribe to Dhanam Magazine