Business Kerala

പ്രവാസി മലയാളികളുടെ ഓണസദ്യ കേമമാക്കാൻ ലുലു; 45 ടൺ വിഭവങ്ങളുമായി കൊച്ചിയിൽ നിന്ന് പ്രത്യേക കാർഗോ വിമാനം പറന്നു

മൂന്ന് ലക്ഷത്തിലധികം കിലോഗ്രാം പഴങ്ങളും പച്ചക്കറികളും ജി.സി.സിയിലെ സ്റ്റോറുകളിൽ എത്തിക്കും; ഓഗസ്റ്റ് 20-ന് 60 ടൺ വിഭവങ്ങളുമായി അടുത്ത വിമാനവുമെത്തും

Dhanam News Desk

ഗൾഫ് നാടുകളിൽ പ്രവാസി മലയാളികൾക്ക് നാടൻ തനിമ ചോരാതെ ഓണാഘോഷം സംഘടിപ്പിക്കാൻ ആവശ്യമായ ഭക്ഷ്യവിഭവങ്ങളുമായി ലുലു ഗ്രൂപ്പിന്റെ പ്രത്യേക കാർഗോ വിമാനം പുറപ്പെട്ടു. ഓണസദ്യയ്ക്കുള്ള വാഴയില ഉൾപ്പെടെ 45 ടൺ പഴം-പച്ചക്കറി വിഭവങ്ങളുമായി നാഷണൽ എയർലൈൻസിന്റെ പ്രത്യേക വിമാനമാണ് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് ഗൾഫിലേക്ക് പറന്നുയർന്നത്.

തുടർന്ന് ഓഗസ്റ്റ് 20-ന് 60 ടൺ പഴം-പച്ചക്കറികളും വാഴയിലയുമായി രണ്ടാമത്തെ കാർഗോ വിമാനവും കൊച്ചിയിൽ നിന്ന് പുറപ്പെടും. ലുലു എക്സ്പോർട്ട്സ് വിഭാഗത്തിന്റെ നേതൃത്വത്തിൽ ആകെ മൂന്ന് ലക്ഷത്തിലധികം കിലോഗ്രാം (300 ടൺ) പഴം-പച്ചക്കറി വിഭവങ്ങളാണ് ഓണക്കാലത്ത് ഗൾഫ് രാജ്യങ്ങളിലെ ലുലു ഹൈപ്പർമാർക്കറ്റുകളിൽ എത്തിക്കുന്നത്.

ഓണക്കാലത്ത് പ്രവാസി മലയാളികൾക്ക് ആവശ്യമായ ഉൽപ്പന്നങ്ങളുടെയും ഭക്ഷ്യവസ്തുക്കളുടെയും ക്ഷാമം ഉണ്ടാകാതിരിക്കാൻ മുൻകരുതലുകൾ സ്വീകരിക്കുമെന്ന് ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി നേരത്തെ അറിയിച്ചിരുന്നു. ഇതിന്റെ ഭാഗമായാണ് ജി.സി.സിയിലെ ലുലു സ്റ്റോറുകളെല്ലാം ഓണവിപണിയെ വരവേൽക്കാൻ സജ്ജമാക്കിയിരിക്കുന്നത്.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT