Economy

ഇന്ത്യന്‍ സ്റ്റോറുകള്‍ക്ക് വാടകയും ശമ്പളവും എത്തിച്ച് ആപ്പിള്‍

Dhanam News Desk

ലോക്ഡൗണ്‍ മൂലം ഗതികേടിലായ ഇന്ത്യയിലെ 500 ഓളം ആപ്പിള്‍ എക്‌സ്‌ക്ലൂസീവ് സ്റ്റോറുകള്‍ക്ക് രണ്ട് മാസത്തെ വാടകയും സ്റ്റോര്‍ ജീവനക്കാരുടെ ശമ്പളവും അമേരിക്കയിലെ കമ്പനി ആസ്ഥാനത്തു നിന്ന്. ഓര്‍ഡറുകളുടെ പേയ്മെന്റ് കാലാവധി 30 ദിവസത്തില്‍ നിന്ന് 60 ദിവസത്തേക്ക് നീട്ടുന്നതിനു പുറമെയാണ് ഈ  സഹായ നടപടികള്‍.

കോവിഡ് -19 മൂലം മൊബൈല്‍ ഫോണുകള്‍, ഇലക്ട്രോണിക്സ് പോലുള്ള വിഭാഗങ്ങള്‍ ഉള്‍പ്പെടുന്ന എഫ്എംസിജി രംഗത്ത് വില്‍പ്പന നാമമാത്രമായതോടെ വന്നുപെട്ട ബിസിനസ്സ് പ്രതിസന്ധി പരിഹരിക്കുന്നതിന് ഹിന്ദുസ്ഥാന്‍ യൂണിലിവര്‍ (എച്ച്യുഎല്‍), ഐടിസി, സാംസങ്, മാരികോ, ഗോദ്റെജ് തുടങ്ങിയ പ്രമുഖ കമ്പനികള്‍ വ്യാപാര പങ്കാളികള്‍ക്കും ചില്ലറ വ്യാപാരികള്‍ക്കുമായി പേയ്മെന്റ് കാലയളവ് നീട്ടിയതിനു പിന്നാലെയാണ് ആപ്പിളിന്റെ നടപടി. ഒരു ബിസിനസ്സും നടത്താതെ വാടകയും ജീവനക്കാരുടെ വേതനവും പോലുള്ള ഉയര്‍ന്ന ഭാരം വഹിക്കേണ്ട ബാധ്യതയാണുണ്ടായിട്ടുള്ളത്.

.

വലിയ ഫോര്‍മാറ്റ് സ്റ്റോറുകള്‍ നടത്തുന്ന ആപ്പിള്‍ പ്രീമിയം റീസെല്ലര്‍ പങ്കാളികള്‍ക്കും ചെറിയ ഫോര്‍മാറ്റ് എക്സ്‌ക്ലൂസീവ് സ്റ്റോറുകളായ ആപ്പിള്‍ റീട്ടെയില്‍ ഔട്ട്ലെറ്റുകള്‍ക്കും കുപെര്‍ട്ടിനോ ആസ്ഥാനമായ കമ്പനി പണം നല്‍കി. ഓണ്‍ലൈനില്‍ ഉള്‍പ്പെടെ ആപ്പിള്‍ ഉല്‍പ്പന്നങ്ങള്‍ വിതരണം ചെയ്യുന്നതിനുള്ള സാധ്യത കണ്ടെത്താന്‍ കമ്പനി ഒരു ഇമെയിലില്‍ ആവശ്യപ്പെട്ടു.

യു.എസിലുടനീളം ആപ്പിള്‍ റീട്ടെയില്‍ സ്റ്റോറുകള്‍ അടച്ചുപൂട്ടിയ നിലയിലാണ്.അവിടെ തൊഴിലാളികള്‍ക്കും റീട്ടെയില്‍ ജീവനക്കാര്‍ക്കും പരിധിയില്ലാത്ത അസുഖ അവധിയാണ് വാഗ്ദാനം ചെയ്തിട്ടുള്ളത്. ആരോഗ്യ പരിപാലന വിദഗ്ധര്‍ക്ക് 10 ദശലക്ഷത്തിലധികം മാസ്‌കുകള്‍ ആപ്പിള്‍ സംഭാവന ചെയ്തിരുന്നു.ലോറന്‍ പവല്‍ ജോബ്സിന്റെ എമേഴ്സണ്‍ കളക്ടീവുമായി സഹകരിച്ച് അമേരിക്കയിലെ ഫുഡ് ഫണ്ടിലേക്ക് 12 മില്യണ്‍ ഡോളര്‍ സംഭാവനയും നല്‍കി.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT