Economy

30 ലക്ഷം ജീവനക്കാര്‍ക്ക് 3737 കോടി ബോണസ്

ഈ തുക ചെലവിടല്‍ ശേഷി വര്‍ധിപ്പിക്കുകയും വിപണിക്ക് ഗുണകരമാകുകയും ചെയ്യുമെന്നും സര്‍ക്കാര്‍

Dhanam News Desk

കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് 3737 കോടി രൂപയുടെ ഉത്സവകാല ബോണസ് അനുവദിക്കാനുള്ള തീരുമാനത്തിന് മന്ത്രിസഭയുടെ അനുമതി.

കേന്ദ്രമന്ത്രിസഭാ യോഗ തീരുമാനം കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കറാണ് മാധ്യമങ്ങളോട് വിശദീകരിച്ചത്. 30 ലക്ഷം വരുന്ന നോണ്‍ ഗസറ്റഡ് ജീവനക്കാര്‍ക്കാരാണ് ഇതിന്റെ ഗുണഭോക്താക്കള്‍.

ഈ തുക വിപണിയിലെത്തുന്നതോടെ ഉപഭോഗനിരക്ക് വര്‍ധിക്കുമെന്ന് കേന്ദ്രമന്ത്രി പ്രതീക്ഷ പ്രകടിപ്പിച്ചു. ബോണസ് തുക ഒറ്റ തവണയായി ഡയറക്റ്റ് ബെനഫിറ്റ് ട്രാന്‍സ്ഫര്‍ മുഖേന വിജയദശമിക്ക് മുമ്പായി ജീവനക്കാരുടെ എക്കൗണ്ടില്‍ എത്തും.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Dhanam YouTube Channel – youtube.com/dhanammagazine

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT