Economy

കോവിഡ് അതിതീവ്രമാകുന്നു; പ്രതിദിന പോസിറ്റീവ് കേസുകള്‍ 3.8 ലക്ഷം കടന്നു

24 മണിക്കൂറിനിടെ 3645 കൊവിഡ് മരണമാണ് ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്തത്.

Dhanam News Desk

രാജ്യത്തെ പ്രതിദിന കോവിഡ് കേസുകള്‍ മൂന്നേ മുക്കാല്‍ ലക്ഷം കടന്നു. തുടര്‍ച്ചയായ ഏഴാം ദിവസവും പ്രതിദിന രോഗബാധ മൂന്ന് ലക്ഷത്തിന് മുകളിലാണ്. 24 മണിക്കൂറിനിടെ 3645 കൊവിഡ് മരണമാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത്. പ്രതിദിന മരണ സംഖ്യ ഇന്നലെയാണ് ആദ്യമായി മൂവായിരം കടന്നിരുന്നത്. കേരളത്തിലും പ്രതിദിന കേസ് വര്‍ധനവ് രേഖപ്പെടുത്തി.

രോഗ വ്യാപനം തീവ്രമാകുന്നതിനിടെ ഓക്‌സിജന്‍, വാക്‌സിന്‍ പ്രതിസന്ധികളും മാറ്റമില്ലാതെ തുടരുകയാണ്. ഡല്‍ഹിയിലും മുംബൈയിലുമാണ് മെഡിക്കല്‍ ഓക്‌സിജന്‍ ലഭ്യതക്കുറവ് കൂടുതലായും നിലനില്‍ക്കുന്നത്. അതേസമയം, ചൈനീസ് സഹായം സ്വീകരിക്കുന്നതില്‍ ഇന്ത്യ നയം മാറ്റി. ഓക്‌സിജന്‍ കോൺസൺട്രേറ്ററുകളും മരുന്നുകളും സ്വീകരിക്കും. വിദേശ സഹായം വേണ്ടെന്ന പൊതുനയം അത്യാഹിത സാഹചര്യം മുന്‍നിര്‍ത്തി മാറ്റിവയ്ക്കുകയാണ് കേന്ദ്രം.

രാജ്യത്ത് 24 മണിക്കൂറിനിടെ 3,79,257 പേര്‍ക്കാണ് പുതിയതായി കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ, ചികിത്സയിലുള്ളവരുടെ എണ്ണം 30,84,814 ആയി. കൊവിഡ് വ്യാപനം രീക്ഷമാകുന്ന സാഹചര്യത്തില്‍ വാക്‌സീന്‍ രജിസ്‌ട്രേഷനും വര്‍ധിക്കുകയാണ്.

രാജ്യത്തെ ആകെ വാക്‌സിനേഷന്‍ 15 കോടി പിന്നിട്ടു. എന്നാല്‍ കൂടുതല്‍ പേരിലേക്ക് വാക്‌സിനേഷന്‍ എത്തിക്കാനുള്ള സംസ്ഥാനതല ശ്രമങ്ങള്‍ക്ക് കേന്ദ്ര പിന്തുണ വേണമെന്ന ആവശ്യവും ശക്തമാകുകയാണ്. കോവിന്‍ പോര്‍ട്ടല്‍ പോലെ ബദല്‍ മാര്‍ഗങ്ങള്‍ വേണമെന്നും ആവശ്യമുണ്ട്.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT