ഉപഭോക്തൃ വിലയെ അടിസ്ഥാനമാക്കിയുള്ള രാജ്യത്തെ ചില്ലണ പണപ്പെരുപ്പം (Retail Inflation) ഒരു വര്‍ഷത്തെ താഴ്ന്ന നിലയില്‍. ഡിസംബര്‍ മാസം (2022) 5.72 ശതമാനം ആണ് രാജ്യത്തെ പണപ്പെരുപ്പം. നവംബറില്‍ ഇത് 5.88 ശതമാനം ആയിരുന്നു. തുടര്‍ച്ചയായ രണ്ടാം മാസമാണ് പണപ്പെരുപ്പം റിസര്‍വ് ബാങ്കിന്റെ ഉയര്‍ന്ന പരിധിയായ 6 ശതമാനത്തിന് താഴെ എത്തുന്നത്.
അതേ സമയം സംസ്ഥാനത്തെ വിലക്കയറ്റം ദേശീയ ശരാശരിയെക്കാള്‍ മുകളിലാണ്. 5.92 ശതമാനം ആണ് കേരളത്തിലെ ചില്ലറ പണപ്പെരുപ്പം. സംസ്ഥാനത്തെ നഗരങ്ങളെക്കാള്‍ വിലക്കയറ്റം കൂടുതല്‍ ഗ്രാമപ്രദേശങ്ങളിലാണ്. ഗ്രാമീണ മേഖലയില്‍ 5.90 ശതമാനവും നഗര പ്രദേശങ്ങളില്‍ 5.85 ശതമാനവും ആണ് പണപ്പെരുപ്പത്തിന്റെ തോത്.
ചില്ലറപ്പണപ്പെരുപ്പം കഴിഞ്ഞ 39 മാസമായി ആര്‍ബിഐ നിശ്ചയിച്ച 4 ശതമാനത്തിന് മുകളിലാണ്. രാജ്യത്തെ പച്ചക്കറി, ഭക്ഷ്യവില ഇടിഞ്ഞതാണ് പണപ്പെരുപ്പം കുറയാന്‍ കാരണം. ഭക്ഷ്യപണപ്പെരുപ്പം 1.6 ശതമാനവും പച്ചക്കറി പണപ്പെരുപ്പം 15.08 ശതമാനവും ഇടിഞ്ഞു. ധാന്യങ്ങള്‍, സുഗന്ധവ്യഞ്ജനങ്ങള്‍, പാല്‍, മുട്ട തുടങ്ങിയവയുടെ വില ഉയര്‍ന്നു തുടരുന്നു.
ഗ്രാമമേഖലയിലെ വിലക്കയറ്റം (6.05 ശതമാനം) നഗരങ്ങളിലേതിലും (5.39%) വളരെ ഉയര്‍ന്നു നില്‍ക്കുകയാണ്. വിലക്കയറ്റ നിരക്ക് കുറഞ്ഞെങ്കിലും അടുത്ത മാസം റിസര്‍വ് ബാങ്ക് റീപോ നിരക്ക് അല്‍പം കൂട്ടും എന്നു തന്നെയാണു നിരീക്ഷകര്‍ കരുതുന്നത്. ഇപ്പോള്‍ 6.25 ശതമാനമാണു റീപോ നിരക്ക്. ഇത് 6.5 ശതമാനമാക്കും എന്നാണു നിഗമനം.
മുന്നില്‍ തെലുങ്കാന
സംസ്ഥാനങ്ങളില്‍ ഏറ്റവും ഉയര്‍ന്ന പണപ്പെരുപ്പം തെലുങ്കാനയിലാണ് (7.81 ശതമാനം). വിലക്കയറ്റം 7 ശതമാനത്തിന് മുകളില്‍ നില്‍ക്കുന്ന ഏക സംസ്ഥാനവും തെലുങ്കാനയാണ്. ആന്ധ്രാപ്രദേശ്-6.53%, കര്‍ണാടക-4.19%, തമിഴ്‌നാട്-5.11 % എന്നിങ്ങനെയാണ് മറ്റ് ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെ പണപ്പെരുപ്പം.
Read DhanamOnline in English
Subscribe to Dhanam Magazine