Image : Shaik Darvesh Sahib, Dr V Venu 
Economy

ഡോ.വി. വേണു പുതിയ ചീഫ് സെക്രട്ടറി; ഷെയ്ഖ് ദര്‍വേഷ് സാഹിബ് പൊലീസ് മേധാവി

നിലവിലെ ചീഫ് സെക്രട്ടറി വി.പി. ജോയിയും ഡി.ജി.പി അനില്‍കാന്തും വിരമിക്കുന്നു

Dhanam News Desk

കേരളത്തിന്റെ പുതിയ ചീഫ് സെക്രട്ടറിയായി ഡോ. വി. വേണുവിനെയും പൊലീസ് മേധാവിയായി ഡി.ജി.പി ഷെയ്ഖ് ദര്‍വേഷ് സാഹിബിനെയും നിയമിക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. നിലവിലെ ചീഫ് സെക്രട്ടറി വി.പി. ജോയിയും പൊലീസ് മേധാവി അനില്‍കാന്തും ഉടന്‍ വിരമിക്കുന്ന ഒഴിവിലാണ് ഇവരുടെ നിയമനം.

1990 ബാച്ച് ഐ.എ.എസ് ഉദ്യോഗസ്ഥനായ ഡോ. വി. വേണു നിലവില്‍ ആഭ്യന്തര വകുപ്പ് അഡിഷണല്‍ ചീഫ് സെക്രട്ടറിയാണ്. ഫയര്‍ ഫോഴ്‌സ് മേധാവിയാണ് 1990 ബാച്ച് ഐ.പി.എസ് ഉദ്യോഗസ്ഥനായ ഷെയ്ഖ് ദര്‍വേഷ് സാഹിബ്. 2024 ഓഗസ്റ്റ് 31വരെ ഡോ. വേണുവിനും 2024 ജൂലൈ 31വരെ ഷെയ്ഖ് ദര്‍വേഷിനും സര്‍വീസ് കാലാവധിയുണ്ട്. ഹൈദരാബാദ് സ്വദേശിയാണ് ഷെയ്ഖ് ദര്‍വേഷ് സാഹിബ്.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT