Econopolitics

വ്യാപാര സൗഹൃദ രാജ്യങ്ങളുടെ പട്ടിക: ഇന്ത്യയുടെ റാങ്ക് താഴെ

Dhanam News Desk

രാജ്യാന്തര വ്യാപാരത്തിലെ സങ്കീര്‍ണതകള്‍ കുറഞ്ഞ രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യക്ക് സ്ഥാനം പിന്‍നിരയില്‍. ഹാര്‍വാര്‍ഡ്സ് ഗ്രോത്ത് ലാബ് തയ്യാറാക്കിയ മികച്ച 50 രാജ്യങ്ങളുടെ പട്ടികയില്‍ 0.32 സ്‌കോറുമായി 45-ാം സ്ഥാനത്താണ് ഇന്ത്യ.

അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തത, വൈവിദ്ധ്യങ്ങളായ ഉത്പന്നങ്ങളും ചെറിയ വിപണിയും, നടപടിക്രമങ്ങളിലെ സങ്കീര്‍ണതകള്‍ എന്നിവയാണ് ഇന്ത്യക്ക് തിരിച്ചടിയാകുന്നത്. മികച്ച 50 രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യക്ക് തൊട്ടു പിന്നിലുള്ളത് കോസ്റ്ററിക്ക, ഉറുഗ്വായ്, ബ്രസീല്‍, റഷ്യ, ലെബനന്‍ എന്നിവയാണ്.ആഗോളതലത്തില്‍ ഔദ്യോഗികമായി രേഖപ്പെടുത്തപ്പെട്ട 6,000 ഉത്പന്നങ്ങളാണ് വ്യാപാരം ചെയ്യപ്പെടുന്നത്.ഇതില്‍ ഐ.ടിക്ക് പുറമേ കാര്‍ഷികോത്പന്നങ്ങള്‍, വസ്ത്രം തുടങ്ങിയവയാണ് ഇന്ത്യയുടെ കയറ്റുമതി.

വ്യാപാര സങ്കീര്‍ണ ഏറ്റവും കുറഞ്ഞ രാജ്യം ജപ്പാനാണ്. സ്‌കോര്‍ 2.28. ഹാര്‍വാര്‍ഡ്സ് ഗ്രോത്ത് ലാബ് 1990കളില്‍ പട്ടിക തയ്യാറാക്കി തുടങ്ങിയതു മുതല്‍ ഇതുവരെ ജപ്പാന്‍ ഒന്നാംസ്ഥാനം കൈവിട്ടിട്ടില്ല. സങ്കീര്‍ണതകള്‍ കുറഞ്ഞ വ്യാപാര നടപടിക്രമങ്ങള്‍, തുറമുഖങ്ങളിലും വിമാനത്താവളങ്ങളിലും മികച്ച സൗകര്യം, വൈവിദ്ധ്യങ്ങളില്ലാത്ത ഉത്പന്ന ശ്രേണിയുമായി ചേര്‍ന്നുപോകുന്ന വിപുലമായ വിപണി എന്നിവയാണ് ജപ്പാന്റെ മികവുകള്‍.

സ്വിറ്റ്സര്‍ലന്‍ഡാണ്  2.14 സ്‌കോറുമായി പട്ടികയില്‍ രണ്ടാമത്. കാറുകള്‍, ഐ.ടി - കമ്മ്യൂണിക്കേഷന്‍ - ടെക്നോളജി (ഐ.സി.ടി) ഉത്പന്നങ്ങള്‍ എന്നിവയാണ് ജപ്പാന്റെ പ്രധാന ഉത്പന്നങ്ങള്‍. ജര്‍മ്മനിയെ നാലാംസ്ഥാനത്തേക്ക് പിന്തള്ളിയാണ് രണ്ടാംസ്ഥാനം സ്വിറ്റ്്‌സര്‍ലാന്‍ഡ് പിടിച്ചെടുത്തത്. 2.05 സ്‌കോറുമായി ദക്ഷിണ കൊറിയ മൂന്നാമതുണ്ട്. 2.02 ആണ് ജര്‍മ്മനിയുടെ സ്‌കോര്‍. 1.81 സ്‌കോറുമായി സിംഗപ്പൂര്‍ അഞ്ചാംസ്ഥാനം നേടി.

സൗദി അറേബ്യ, പാകിസ്ഥാന്‍, ഓസ്ട്രേലിയ, ഇന്‍ഡോനേഷ്യ, വെനസ്വേല തുടങ്ങിയ രാജ്യങ്ങളില്‍ വ്യാപാര സങ്കീര്‍ണത കൂടുതലാണെന്ന് ഹാര്‍വാര്‍ഡ്സ് ഗ്രോത്ത് ലാബ് പട്ടിക വ്യക്തമാക്കുന്നു. 0.12 ആണ് സൗദിയുടെ സ്‌കോര്‍; റാങ്ക് 56. പാകിസ്ഥാന് റാങ്ക് 94. സ്‌കോര്‍ നെഗറ്റീവ് 0.62.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT