Econopolitics

എക്സിറ്റ് പോളിൽ കുതിച്ച് ഓഹരി വിപണി; സെൻസെക്സിൽ 900 പോയ്ന്റ് നേട്ടം   

Dhanam News Desk

എന്‍ഡിഎ ഭരണം നിലനിര്‍ത്തുമെന്ന എക്‌സിറ്റ് ഫലങ്ങള്‍ പുറത്തുവന്നതിനു പിന്നാലെ ഓഹരി വിപണി കുതിച്ചു. സെന്‍സെക്‌സ് 900 പോയന്റ് ഉയർന്നു. നിഫ്റ്റി 11,650 മുകളിലാണ് വ്യാപാരം.

പൊതുമേഖലാ ബാങ്കുകൾ, അദാനി, റിലയൻസ് ഇൻഡസ്ട്രീസ്, എസ്ബിഐ, എം ആൻ്റ് എം എന്നിവയുടെ ഓഹരികൾ നേട്ടം കൊയ്തു.

ഇത്തവണത്തെ തെരഞ്ഞെടുപ്പ് ഫലം പുറത്തുവരുമ്പോൾ എൻ.ഡി.എ. കേന്ദ്രഭരണം നിലനിർത്തുമെന്നാണ് എക്സിറ്റ് പോൾ ഫലങ്ങൾ. ഇക്കുറി മുന്നണിക്ക് 242 മുതൽ 336 വരെ സീറ്റാണ് പ്രവചിക്കുന്നത്. ആറാഴ്ച നീണ്ടുനിന്ന തെരഞ്ഞെടുപ്പിന്റെ അവസാന ദിനമായ ഞായറാഴ്ചയാണ് എക്സിറ്റ് ഫലങ്ങൾ പുറത്തുവന്നത്.

ദേശീയതലത്തിൽ 10 ഏജൻസികൾ നടത്തിയ എക്സിറ്റ് പോൾ സർവേകളിൽ ഒൻപതിലും എൻഡിഎയ്ക്കാണു ഭൂരിപക്ഷം. മുന്നണി 300 ലധികം സീറ്റുകൾ നേടുമെന്നാണ് എല്ലാ എക്സിറ്റ് പോൾ ഫലങ്ങളും സൂചിപ്പിക്കുന്നത്.

രാജസ്ഥാൻ, മധ്യപ്രദേശ്, ഛത്തീസ്ഗഡ് സംസ്ഥാനങ്ങളിൽ കോൺഗ്രസ് വലിയ തിരിച്ചടി നേരിടുമെന്നാണ് അനുമാനം.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT