Image courtesy: Canva
Econopolitics

പൂജ്യം പൂശിക്കളയാന്‍ പോകുന്നു; ഒന്നല്ല, ഒറ്റയടിക്ക് നാലെണ്ണം! 10,000 ഇനി വെറും ഒന്ന്, ആ തീരുമാനം ഇറാനെ രക്ഷിക്കുമോ?

വർദ്ധിച്ചുവരുന്ന പണപ്പെരുപ്പം, കുത്തനെ ഇടിഞ്ഞ കറൻസിയുടെ മൂല്യം തുടങ്ങിയവ മൂലം കടുത്ത അരക്ഷിതാവസ്ഥയാണ് ഇറാന്‍ സമ്പദ്‌വ്യവസ്ഥ നേരിടുന്നത്

Dhanam News Desk

ഇറാൻ കടുത്ത സാമ്പത്തിക വെല്ലുവിളികളാണ് നേരിട്ടു കൊണ്ടിരിക്കുന്നത്. യുദ്ധവും യു.എസ് ഉപരോധങ്ങളും ഇറാനെ സാമ്പത്തികമായി വരിഞ്ഞു മുറുക്കുകയാണ്. വർദ്ധിച്ചുവരുന്ന പണപ്പെരുപ്പം, കുത്തനെ ഇടിഞ്ഞ കറൻസിയുടെ മൂല്യം, അന്താരാഷ്ട്ര ഉപരോധങ്ങളുടെ നീണ്ടുനിൽക്കുന്ന ആഘാതം തുടങ്ങിയ മൂലം കടുത്ത അരക്ഷിതാവസ്ഥയാണ് ഇറാന്‍ സമ്പദ്‌വ്യവസ്ഥ നേരിടുന്നത്. സാമ്പത്തിക ഇടപാടുകൾ ലളിതമാക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി കറൻസിയിൽ നിന്ന് നാല് പൂജ്യങ്ങൾ നീക്കം ചെയ്യാന്‍ തീരുമാനിച്ചിരിക്കുകയാണ് ഇറാന്‍ ഭരണകൂടം.

ഇടിഞ്ഞുകൊണ്ടിരുന്ന കറൻസിയെ ശക്തിപ്പെടുത്തുന്നതിന് സഹായകരമാകും നടപടിയെന്നാണ് അധികൃതര്‍ വിലയിരുത്തുന്നത്. ഇതോടെ 10,000 ത്തിന് തുല്യമായിരിക്കും ഒരു റിയാലിന്റെ (rial) മൂല്യം. കൂടാതെ ഇതിനെ 100 ഘെറാനുകളായി (gherans) വിഭജിച്ചിരിക്കുന്നു. 42,246 ഇറാനിയന്‍ റിയാലിന് സമമാണ് ഇപ്പോള്‍ ഒരു ഡോളര്‍. അഥവാ, ഒരു ഡോളര്‍ കൊടുത്താല്‍ അത്രയും റിയാല്‍ കിട്ടും. കറന്‍സിയുടെ ഈ തകര്‍ച്ച ഒഴിവാക്കാന്‍ കൂടിയാണ് ഒറ്റയടിക്ക് നാലു പൂജ്യം നീക്കം ചെയ്യുന്നത്.

നിലവിലെ ബിൽ പാർലമെന്ററി വോട്ടെടുപ്പിൽ പാസാക്കുകയും നിയമനിർമ്മാണം നടത്താൻ അധികാരമുള്ള സ്ഥാപനമായ ഗാർഡിയൻ കൗൺസിലിന്റെ അംഗീകാരം നേടുകയും വേണം. മെയ് മാസത്തിൽ, ഇറാനിയൻ സെൻട്രൽ ബാങ്ക് ഗവർണർ മുഹമ്മദ് റെസ ഫാർസിൻ ഈ പദ്ധതി പിന്തുടരുമെന്ന് പറഞ്ഞിരുന്നു.

2018 ൽ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ആദ്യ ഭരണകാലത്ത് സുപ്രധാന ആണവ കരാറിൽ നിന്ന് വാഷിംഗ്ടൺ പിന്മാറിയതിനുശേഷം, യുഎസ് ഏർപ്പെടുത്തിയ കടുത്ത ഉപരോധങ്ങൾ കാരണം ഇറാന്റെ സമ്പദ്‌വ്യവസ്ഥ വളരെക്കാലമായി കടുത്ത സമ്മർദ്ദത്തിലാണ് തുടരുന്നത്. ജനുവരിയിൽ അധികാരത്തിൽ തിരിച്ചെത്തിയപ്പോൾ, ട്രംപ് ഇറാനെതിരെ പരമാവധി സമ്മർദ ഉപരോധ പ്രചാരണങ്ങളാണ് നടത്തുന്നത്. ജൂണില്‍ ഇറാന്റെ ആണവ, സൈനിക കേന്ദ്രങ്ങൾക്ക് നേരെ ഇസ്രായേൽ ആക്രമണം നടത്തിയതിന് ശേഷം12 ദിവസത്തെ മാരകമായ യുദ്ധം നടന്നിരുന്നു.

Iran to drop four zeros from its currency to combat hyperinflation and stabilize its crippled economy.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT