മുന്നോക്ക സമുദായത്തിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് 10 ശതമാനം സംവരണം നല്‍കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനം.
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അധ്യക്ഷതയിൽ ചേർന്ന അടിയന്തര മന്ത്രിസഭാ യോഗമാണ് ഈ തീരുമാനം കൈക്കൊണ്ടത്. ഇതിനായി ഭരണഘടനാ (ആർട്ടിക്കിൾ 15, 16) ഭേദഗതി കൊണ്ടുവരും.
വാര്‍ഷിക വരുമാനം എട്ട് ലക്ഷത്തില്‍ താഴെയുള്ളവര്‍ക്ക് സര്‍ക്കാര്‍ ജോലികളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലുമാണ് സംവരണം നൽകും. കൈവശമുള്ള ഭൂമി അഞ്ചേക്കറിൽ താഴെയായിരിക്കണം.
പാര്‍ലമെന്റ് സമ്മേളനം തീരാന്‍ ഒരു ദിവസം മാത്രമുള്ളതിനാൽ നാളെ ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ചേക്കും.
ജാതി അടിസ്ഥാനത്തിലുള്ള സംവരണം 50 ശതമാനത്തില്‍ കൂടാന്‍ പാടില്ല എന്ന് സുപ്രീംകോടതി വിധിയുണ്ട്. അതിനാൽ നിലവില്‍ സംവരണം ലഭിക്കുന്നവരുടെ ക്വാട്ടയില്‍ കുറവ് വരുത്താതെ ആകെ സംവരണം 60 ശതമാനമാക്കി ഉയര്‍ത്തും.
Read DhanamOnline in English
Subscribe to Dhanam Magazine