Econopolitics

ഇറാനെ വിഭജിക്കാന്‍ കുര്‍ദ് പോരാളികളെ രംഗത്തിറക്കി പ്ലാന്‍ ബി, കിട്ടിയ അവസരം മുതലാക്കുമോ സായുധ സംഘം; ആരാണ് കുര്‍ദുകള്‍?

സ്വന്തമായി ഭാഷയും സംസ്‌കാരവും കുര്‍ദുകള്‍ക്ക് ഉണ്ട്. മതപരമായി സുന്നി മുസ്ലീം വിഭാഗത്തില്‍പ്പെടുന്നവരാണ്. സ്വന്തമായി ഭാഷയും സംസ്‌കാരവും കുര്‍ദുകള്‍ക്ക് ഉണ്ട്. മതപരമായി സുന്നി മുസ്ലീം വിഭാഗത്തില്‍പ്പെടുന്നവരാണ്.

Dhanam News Desk

യുദ്ധം അടുത്ത ഘട്ടത്തിലേക്ക് കടക്കവേ ഇറാനില്‍ നിന്ന് വേര്‍പ്പെട്ട് പുതിയ രാജ്യത്തിനായി പോരാടുന്ന കുര്‍ദുകളുമായി രഹസ്യ ചര്‍ച്ച നടത്തി യുഎസും ഇസ്രയേലും. കുര്‍ദ് മിലീഷ്യകളെ ഉപയോഗിച്ച് ഇറാന്‍ ഭരണകൂടത്തെ അട്ടിമറിക്കാനാണ് നീക്കം. ഇറാഖി കുര്‍ദിസ്താനില്‍ സക്രിയമായ കുര്‍ദുകള്‍ക്ക് ആയുധങ്ങള്‍ എത്തിക്കാനുള്ള നീക്കം യുഎസ് തുടങ്ങിയിട്ടുണ്ട്. പുറത്തു നിന്നുള്ള ആക്രമണത്തിനൊപ്പം ഇറാനെ ആഭ്യന്തരമായും ദുര്‍ബലപ്പെടുത്തുകയാണ് ലക്ഷ്യം.

ആരാണ് കുര്‍ദ് വംശജര്‍

മിഡില്‍ ഈസ്റ്റിലെ ഒരു വലിയ ജാതി-ജനവിഭാഗമാണ് (ethnic group). ഇവര്‍ക്ക് സ്വന്തം രാജ്യമില്ലെങ്കിലും, നിരവധി രാജ്യങ്ങളില്‍ വലിയ ജനസംഖ്യയായി ഇവര്‍ ജീവിക്കുന്നു. പ്രധാനമായും തുര്‍ക്കി, ഇറാന്‍, ഇറാഖ്, സിറിയ എന്നീ രാജ്യങ്ങളിലാണ് കുര്‍ദുകള്‍ കൂടുതലായുള്ളത്. ലോകത്ത് ആകെ മൂന്നു മുതല്‍ നാല് കോടി വരെ കുര്‍ദ് വംശജര്‍ ഉണ്ടെന്നാണ് കണക്ക്. സ്വന്തമായൊരു രാജ്യം ഇല്ലാത്തതിനാല്‍ പലയിടത്തായി ചിതറി കിടക്കുകയാണ് ഇക്കൂട്ടര്‍.

സ്വന്തമായി ഭാഷയും സംസ്‌കാരവും കുര്‍ദുകള്‍ക്ക് ഉണ്ട്. മതപരമായി സുന്നി മുസ്ലീം വിഭാഗത്തില്‍പ്പെടുന്നവരാണ്. കുര്‍ദുകളുടെ സാന്നിധ്യമുള്ള ഇടങ്ങളിലെല്ലാം അവര്‍ സ്വന്തം രാജ്യത്തിനായി വാദിക്കുന്നവരാണ്. സായുധ പോരാട്ടം തന്നെ പലയിടത്തും നടക്കുന്നുണ്ട്. ഇറാനിലുള്ള കുര്‍ദുകളിലേറെയും വടക്കുപടിഞ്ഞാറന്‍ പ്രദേശങ്ങളിലാണ്. ഇറാന്‍ ജനസംഖ്യയുടെ 10 ശതമാനത്തിനടുത്ത് കുര്‍ദുകളുണ്ട്.

കുര്‍ദിസ്ഥാന്‍ ഡെമോക്രാറ്റിക് പാര്‍ട്ട് ഓഫ് ഇറാന്‍ (Kurdistan Democratic Party of Iran-KDPI), കുര്‍ദിസ്ഥാന്‍ ഫ്രീഡം പാര്‍ട്ടി ( Kurdistan Freedom Patry-PAK), കുര്‍ദിസ്ഥാന്‍ ഫ്രീ ലൈഫ് പാര്‍ട്ടി (Kurdistan Free Life Party-PJAK) എന്നീ സംഘടനകള്‍ ഇറാനില്‍ ശക്തമാണ്.

യുഎസിന്റെ ലക്ഷ്യമെന്ത്?

ഇറാനില്‍ നിലവിലെ മതഭരണകൂടത്തോട് ജനങ്ങള്‍ക്കിടയില്‍ ശക്തമായ പ്രതിഷേധമുണ്ട്. ഖമേനിയുടെ വധം ഇറാനികളെ ദേശീയതയില്‍ ഒന്നിച്ചെന്ന വ്യാഖനം ഉണ്ടെങ്കിലും അത് ശരിയല്ലെന്നാണ് വരുന്ന റിപ്പോര്‍ട്ടുകള്‍. ഖമേനിയുടെ വധം ഭൂരിപക്ഷം ഇറാനികളും ആഘോഷമാക്കി മാറ്റുകയാണ്. കര്‍ശന മതനിയമങ്ങള്‍ അടിച്ചേല്‍പ്പിച്ച ഭരണത്തില്‍ നിന്ന് പുറത്തു കടക്കാനുള്ള സുവര്‍ണാവസരമായിട്ടാണ് പലരും യുദ്ധത്തെ കാണുന്നത്.

ഇറാനില്‍ നിന്ന് തന്നെ ശക്തമായ പ്രക്ഷോഭം നടക്കാതെ ഭരണകൂടത്തെ താഴെയിറക്കുക പ്രയാസമാണ്. ഭരണകൂടത്തിലെ മുന്‍നിരക്കാര്‍ വധിക്കപ്പെട്ടെങ്കിലും ഇറാന്റെ സായുധ വിഭാഗമായ ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്‌സ് (IRGC) ശക്തമാണ്. രാജ്യത്തുയരുന്ന ഏതൊരു പ്രതിഷേധവും അടിച്ചമര്‍ത്താന്‍ അവര്‍ക്ക് ശക്തിയുണ്ട്. എന്നാല്‍ ഇപ്പോഴത്തെ സാഹചര്യം വ്യത്യസ്തമാണ്. ശത്രുക്കള്‍ ശക്തമായ വ്യോമാക്രമണം നടത്തുന്നു. ഒപ്പം രാജ്യത്തിനകത്തും പ്രതിഷേധം. ഇതിനൊപ്പം കുര്‍ദിഷ് പോരാളികളുടെ കടന്നുവരവ് കൂടി സംഭവിച്ചാല്‍ എല്ലാം മാറിമറിയും.

സ്വന്തം രാജ്യത്തിനായി പോരാടുന്ന കുര്‍ദുകളെ ഇത് സുവര്‍ണാവസരമാണെന്ന് ബോധ്യപ്പെടുത്താനാണ് യുഎസിന്റെ ശ്രമം. യുഎസും കുര്‍ദുകളും തമ്മില്‍ ചര്‍ച്ചകള്‍ നടക്കുന്നതായും ആയുധങ്ങള്‍ നല്കി കുര്‍ദുകള്‍ക്ക് സഹായം നല്കാനാണ് നീക്കമെന്നും റിപ്പോര്‍ട്ടുണ്ട്. കുര്‍ദുകള്‍ കിട്ടിയ അവസരം പ്രയോജനപ്പെടുത്തിയാല്‍ ഇറാന്റെ ഭാവി മറ്റൊന്നാകും.

ഇറാനിലും സിറിയയിലും ഇസ്ലാമിക് സ്റ്റേറ്റിനെതിരേ (ഐഎസ്) പൊരുതിയ പരിചയം കുര്‍ദ് പോരാളികള്‍ക്കുണ്ട്. മതഭരണകൂടത്തോട് സന്ധിയില്ലാ സമരം പ്രഖ്യാപിച്ചിട്ടുള്ള കുര്‍ദുകള്‍ അവസരം മുതലെടുത്താല്‍ ഇറാന്‍ ശിഥിലമാകും. ഇപ്പോള്‍ തന്നെ കുര്‍ദ് മേഖലകളില്‍ ഇറാന്‍ ഭരണകൂടത്തിന് നിയന്ത്രണം കുറവാണ്. കുര്‍ദ്, ബലൂച് ഭൂരിപക്ഷ മേഖലകളിലെ അസ്വസ്ഥത പൊട്ടിത്തെറിയിലേക്ക് നീങ്ങിയാല്‍ ഇറാന് അത് താങ്ങാനാകില്ല.

തുര്‍ക്കിക്കും തലവേദന

ഇറാനില്‍ കുര്‍ദിഷുകാര്‍ ലക്ഷ്യം നേടിയാല്‍ അതിന്റെ പ്രതിഫലനം മറ്റ് രാജ്യങ്ങളിലേക്കും പടരും. തുര്‍ക്കി, ഇറാഖ്, സിറിയ എന്നിവിടങ്ങളിലാണ് കുര്‍ദിഷ് വംശജര്‍ സ്വന്തം രാജ്യത്തിനായി പോരാടുന്നത്. ഇറാനില്‍ പോരാട്ടം വിജയിക്കുന്നപക്ഷം ഈ രാജ്യങ്ങളിലെ കുര്‍ദുകള്‍ കൂടുതല്‍ ശക്തരായി മാറും. ഇത് ഭരണകൂടത്തിനെതിരായ വലിയ പോരാട്ടമായി മാറാന്‍ കാരണമാകും.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT