Econopolitics

വാട്സ്ആപ്പ് ചോര്‍ത്തല്‍: ശശി തരൂര്‍ അധ്യക്ഷനായ സമിതി പരിശോധിക്കും

Dhanam News Desk

രാജ്യത്തെ പ്രമുഖര്‍ ഉള്‍പ്പെടെയുള്ളവരുടെ വിവരങ്ങള്‍ വാട്സ്ആപ്പ് വഴി ചോര്‍ത്തിയ സംഭവം പരിശോധിക്കാന്‍ ശശി തരൂരിന്റെ നേതൃത്വത്തിലുള്ള പാര്‍ലമെന്ററി സമിതിക്കു ചുമതല. തരൂര്‍ അധ്യക്ഷനായ വിവര സാങ്കേതിക കാര്യങ്ങള്‍ക്കുള്ള പാര്‍ലമെന്ററി സമിതി നവംബര്‍ 20 നു ചേരുന്ന യോഗത്തില്‍ വിഷയം പരിശോധിക്കും.

രാജ്യത്തെ പൗരന്മാരുടെ വിവരങ്ങള്‍ ചോര്‍ത്തിയത് സര്‍ക്കാരിന്റെ അറിവോടെ ആണോ എന്ന് സമിതിയില്‍ ചര്‍ച്ച ചെയ്യണമെന്ന് കമ്മിറ്റി അംഗങ്ങള്‍ക്ക് അയച്ച കത്തില്‍ ശശി തരൂര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.കോണ്‍ഗ്രസ് എംപി ആനന്ദ് ശര്‍മ്മ അധ്യക്ഷനായ ആഭ്യന്തര കാര്യങ്ങള്‍ക്കായുള്ള പാര്‍ലമെന്ററി സമിതിയും വാട്സ്ആപ്പ് വിഷയം ചര്‍ച്ച ചെയ്യുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്.

ഇസ്രായേല്‍ നിര്‍മ്മിത ചാരസോഫ്റ്റ്വെയറായ പെഗാസസ് ഉപയോഗിച്ച് 121 ഇന്ത്യക്കാരുടെ വിവരങ്ങള്‍ ചോര്‍ത്തിയെന്ന് വാട്സ്ആപ്പ് തന്നെ വ്യക്തമാക്കിയിരുന്നു. ആക്ടിവിസ്റ്റുകള്‍, അഭിഭാഷകര്‍, മാധ്യമപ്രവര്‍ത്തകര്‍ എന്നിവര്‍ക്കു പുറമെ എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയുടെ ഫോണും ചോര്‍ത്തിയെന്ന് കോണ്‍ഗ്രസ് ആരോപണം ഉയര്‍ത്തിയിരു

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT