ആഗോള സാമ്പത്തിക സ്ഥിതിയെക്കുറിച്ച് മിക്ക സംരംഭകരും ആശങ്കയിലാണ്. യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ആഗോള വ്യാപാര യുദ്ധത്തിന് തുടക്കം കുറിച്ചതോടെയാണിത്.
എന്താണ് സംഭവിച്ചുകൊണ്ടിരിക്കുന്നതെന്നും എന്തുകൊണ്ട് അങ്ങനെ സംഭവിക്കുന്നു എന്നും മനസിലാക്കാനും ഭാവി സാഹചര്യങ്ങളുടെ സാധ്യതകള്‍ പ്രവചിക്കാനും ആഗോള പ്രവചന മാതൃക (Global Prediction Model) സഹായിക്കുന്നു.
ചിത്രം ഒന്നില്‍ കാണിച്ചിരിക്കുന്നതു പോലെ ആഗോള പ്രവചന മാതൃകയെ മൂന്ന് വിഭാഗങ്ങളായി തിരിച്ചിരിക്കുന്നു. കാരണങ്ങള്‍, നടപടികള്‍, ഫലങ്ങള്‍ എന്നിങ്ങനെ.
മിക്ക മാറ്റങ്ങളെയും നയിക്കുന്നത് ട്രംപ് ഭരണകൂടം നടപ്പിലാക്കുന്ന യുഎസ് നയങ്ങളാണ് എന്നതിനാല്‍ ഈ മോഡലില്‍ യുഎസ് കേന്ദ്രീകൃതമായ വീക്ഷണമാണ് സ്വീകരിച്ചിരിക്കുന്നത്.
അതുമായി ബന്ധപ്പെട്ട് 'ഗ്രേറ്റ് പവര്‍ സൈക്കിള്‍', 'ഹൈ യുഎസ് കറന്റ് അക്കൗണ്ട് ഡെഫിസിറ്റ്', 'ലോക ജിഡിപിയില്‍ യുഎസിന്റെ പങ്കില്‍ ഉണ്ടായിരിക്കുന്ന കുറവ്' എന്നിവയെ കുറിച്ച് മുന്‍ ലേഖനങ്ങളില്‍ വിവരിച്ചിരുന്നു.
ചിത്രം രണ്ടില്‍ കാണിച്ചിരിക്കുന്ന ചൈനയുടെ ഉദയം (Rise of China) എന്ന ഭാഗത്തെ കുറിച്ച് ഈ ലേഖനത്തില്‍ വിശദമാക്കാം. കഴിഞ്ഞ 30 വര്‍ഷത്തിനിടയിലാണ് ചൈന ശക്തിയാര്‍ജിച്ചതെന്ന് ചിത്രം രണ്ടിലൂടെ മനസിലാക്കാം. ഇപ്പോള്‍ യുഎസിന് പ്രധാന ഭൗമ-രാഷ്ട്രീയ എതിരാളിയാണവര്‍.
1990 മുതല്‍ യുഎസിലെ പകുതിയിലേറെപ്പേരും ചൈനയ്ക്ക് എതിരായി. ചിത്രം മൂന്നില്‍ നല്‍കിയിരിക്കന്നതു പോലെ 2020ന് ശേഷം ഈ ചിന്താഗതി ഗണ്യമായി വര്‍ധിക്കുകയും ചെയ്തു.
ഇതോടെ റിപ്പബ്ലിക്കന്‍, ഡെമോക്രാറ്റിക് പാര്‍ട്ടികള്‍ ചൈനയെ യുഎസിന്റെ നിലനില്‍പ്പിന് തന്നെ ഭീഷണിയായ രാഷ്ട്രമായി കണ്ടുതുടങ്ങി. താഴെ പറയുന്ന പ്രശ്‌നങ്ങള്‍ കാരണം ചൈനയെ താരതമ്യേന ദുര്‍ബലരായാണ് അമേരിക്കയിലെ രാഷ്ട്രീയക്കാര്‍ കാണുന്നത്.
ഭൂമിശാസ്ത്രം: ചിത്രം നാലില്‍ നല്‍കിയിരിക്കുന്നതു പോലെ ചൈന അവരുമായി അതിര്‍ത്തി പങ്കിടുന്ന 14 അയല്‍ രാജ്യങ്ങളില്‍ ഭൂരിഭാഗവുമായി അതിര്‍ത്തി തര്‍ക്കത്തിലാണ്. അതേസമയം യുഎസിന് അത്തരം തര്‍ക്കങ്ങളില്ല. കൂടാതെ രണ്ട് മഹാസമുദ്രങ്ങളാല്‍ സംരക്ഷിക്കപ്പെട്ടിരിക്കുന്നു.
ജനസംഖ്യ: ചിത്രം അഞ്ചില്‍ നല്‍കിയിരിക്കുന്നതു പോലെ ചൈനയില്‍ ജനസംഖ്യ കുറഞ്ഞുവരികയാണ്. അതേസമയം ജനസംഖ്യ വര്‍ധിച്ചു വരുന്ന ചുരുക്കം വികസിത രാജ്യങ്ങളിലൊന്നാണ് യുഎസ്.
കയറ്റുമതിയില്‍ യുഎസിനെ അമിതമായി ആശ്രയിക്കുന്നു: ചൈനയുടെ ജിഡിപിയുടെ 20 ശതമാനവും കയറ്റുമതിയില്‍ നിന്നാണ്. ചൈനീസ് കയറ്റുമതിയുടെ 25 ശതമാനവും യുഎസിലേക്ക് പ്രത്യക്ഷമായും പരോക്ഷമായും നടത്തുന്ന കയറ്റുമതിയിലൂടെയുമാണ്. അതായത് ചൈനയുടെ ജിഡിപിയുടെ അഞ്ച് ശതമാനം യുഎസിലേക്കുള്ള കയറ്റുമതിയിലൂടെയാണെന്ന് അര്‍ത്ഥം. യുഎസിലേക്കുള്ള കയറ്റുമതി നിന്നു പോയാല്‍ അത് ചൈനീസ് സമ്പദ്‌വ്യവസ്ഥയെ സാരമായി ബാധിക്കും.
ചൈന കൈവശം വെച്ചിരിക്കുന്ന യുഎസ് ട്രഷറി ബോണ്ടുകള്‍ പ്രായോഗിക ആയുധമല്ല.
ചിത്രം ആറില്‍ നല്‍കിയിരിക്കുന്നതു പോലെ ചൈനയുടെ യുഎസ് ട്രഷറി ഹോള്‍ഡിംഗ്‌സ് ഇടിഞ്ഞുകൊണ്ടിരിക്കുന്നു.
ചൈന ബോണ്ടുകള്‍ ഒറ്റയടിക്ക് വില്‍ക്കാന്‍ ശ്രമിച്ചാല്‍ 2022ല്‍ റഷ്യയോട് ചെയ്തതു പോലെ യുഎസിന് അവ മരവിപ്പിക്കാന്‍ കഴിയും.
ചൈന കൂടുതല്‍ ശക്തമാകുന്നതിന് മുമ്പ് അതിനെ നിയന്ത്രിക്കാന്‍ യുഎസ് ശക്തമായ നടപടികളെടുക്കണമെന്നാണ് റിപ്പബ്ലിക്കന്‍ പാര്‍ട്ടി (MAGA) യിലെ ആളുകള്‍ ഉറച്ചു വിശ്വസിക്കുന്നത്. ആഗോള പ്രവചന മാതൃക സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ അടുത്ത ലക്കത്തില്‍.
(Originally published in Dhanam Magazine 31 July 2025 issue.)
Predictive Model: Can the US Contain China?
Read DhanamOnline in English
Subscribe to Dhanam Magazine