image created with ChatGPT Image
Econopolitics

ദളപതി തരംഗത്തില്‍ തകര്‍ന്നടിഞ്ഞ് സണ്‍ ടിവി ഓഹരികള്‍, സെഞ്ച്വറിയും കടന്ന് വിജയ് മുന്നേറ്റം

ഓഹരിയുടെ 200 ദിവസത്തെ മൂവിംഗ് ആവറേജായ 571 രൂപയ്ക്കും താഴെയാണ് നിലവില്‍ വ്യാപാരം നടക്കുന്നത്

Dhanam News Desk

തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ ഭരണകക്ഷിയായ ഡിഎംകെ സഖ്യം പിന്നിലായതോടെ ഓഹരി വിപണിയില്‍ തിരിച്ചടി നേരിട്ട് സണ്‍ ടിവി നെറ്റ്വര്‍ക്ക്. ഇന്ന് രാവിലെ വ്യാപാരം ആരംഭിച്ചപ്പോള്‍ സണ്‍ ടിവി ഓഹരികളില്‍ 8 ശതമാനത്തിലധികം ഇടിവാണ് രേഖപ്പെടുത്തിയത്.

ഓഹരി വില 8.7% ഇടിഞ്ഞ് 551.2 രൂപയിലെത്തി. ഓഹരിയുടെ 200 ദിവസത്തെ മൂവിംഗ് ആവറേജായ 571 രൂപയ്ക്കും താഴെയാണ് നിലവില്‍ വ്യാപാരം നടക്കുന്നത്.

ദളപതി തരംഗം

ഇളയ ദളപതി വിജയ് നയിക്കുന്ന ടിവികെ (TVK), എഡിഎംകെ സഖ്യം എന്നിവര്‍ക്ക് പിന്നിലായാണ് നിലവില്‍ ഡിഎംകെ ഉള്ളത്. ടിവികെ 100 ലധികം സീറ്റുകളില്‍ ലീഡ് ചെയ്ത് അപ്രതീക്ഷിത മുന്നേറ്റം കാഴ്ചവെക്കുകയാണ്. എഡിഎംകെ സഖ്യം 74 സീറ്റുകളിലും ഭരണകക്ഷിയായ ഡിഎംകെ 63 സീറ്റുകളിലുമാണ് മുന്നിട്ടുനില്‍ക്കുന്നത്. വോട്ടെണ്ണല്‍ പുരോഗമിക്കുന്നതിനനുസരിച്ച് ഈ കണക്കുകളില്‍ മാറ്റം വന്നേക്കാം.

സാധാരണ നിലയേക്കാള്‍ ഉയര്‍ന്ന അളവിലാണ് ഇന്ന് ഈ ഓഹരിയില്‍ വ്യാപാരം നടക്കുന്നത്. സാധാരണ 87,000 ഓഹരികള്‍ മാത്രം കൈമാറ്റം ചെയ്യപ്പെടുന്ന സ്ഥാനത്ത് ഇന്ന് ഇതിനകം 5.5 ലക്ഷത്തിലധികം ഓഹരികള്‍ കൈമാറ്റം ചെയ്യപ്പെട്ടു.

സണ്‍ ടിവി നെറ്റ്വര്‍ക്ക്

ഡിഎംകെ സ്ഥാപകന്‍ എം. കരുണാനിധിയുടെ കുടുംബാംഗമായ കലാനിധി മാരന്റെ ഉടമസ്ഥതയിലുള്ളതാണ് സണ്‍ ടിവി നെറ്റ്വര്‍ക്ക്. അതുകൊണ്ടുതന്നെ ഡിഎംകെയുടെ രാഷ്ട്രീയ തിരിച്ചടി ഓഹരി മൂല്യത്തെയും ബാധിച്ചു.

ഡിഎംകെ ഭരണത്തിലിരുന്ന കഴിഞ്ഞ അഞ്ച് വര്‍ഷങ്ങളില്‍ 2023-ല്‍ ഒഴികെ സണ്‍ ടിവി ഓഹരികള്‍ മോശം പ്രകടനമാണ് കാഴ്ചവെച്ചത്. 2024-ല്‍ 4 ശതമാനവും 2025-ല്‍ 14 ശതമാനവും ഇടിവാണ് ഈ ഓഹരിക്ക് ഉണ്ടായത്.

Rajasthan Royals set an IPL record sale as Lakshmi Mittal and Adar Poonawalla acquire the franchise for $1.65 billion.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT