Economy

എന്തൊക്കെ ചേർന്നതാണ് നമ്മൾ നൽകുന്ന ഇന്ധനവില?

Dhanam News Desk

കൂടിക്കൂടി പെട്രോൾ വില അവസാനം നൂറുകടക്കുമോ എന്നൊക്കെ പലരും ചോദിച്ചുതുടങ്ങി. നൂറുകടന്നില്ലെങ്കിലും 90 കടക്കുമെന്ന് ഏതാണ്ട് ഉറപ്പായി. തലസ്ഥാനത്ത് ചൊവ്വാഴ്ച പെട്രോൾ വില 84.24 രൂപയിലെത്തി. ഡീസൽ 78.16 രൂപയിലും.

ഡൽഹിയിൽ ഒരു ലിറ്റർ പെട്രോളിന് 80.87 രൂപയും ഡീസലിന് 72.97 രൂപയുമാണ്. ഏറ്റവും കൂടുതൽ മുബൈയിലാണ്. പെട്രോൾ വില 88.26 രൂപയും ഡീസൽ വില 77.47 രൂപയുമാണ് ചൊവ്വാഴ്ച രേഖപ്പെടുത്തിയത്.

പല ഘടകങ്ങൾ ചേർന്നാണ് റീറ്റെയ്ൽ വിപണിയിൽ നാം നൽകുന്ന ഇന്ധന വില. സെപ്റ്റംബർ 10 ലെ ഡൽഹിയിലെ വിലയനുസരിച്ച് എന്തൊക്കെയാണ് ആ ഘടകങ്ങൾ എന്ന് നോക്കാം.

പെട്രോൾ
  • ഇറക്കുമതി ചെയ്യുന്നതിനുള്ള ചെലവ് C&F (Cost & Freight): ബാരലിന് 86.17 ഡോളർ
  • രൂപയുടെ ശരാശരി വിനിമയ മൂല്യം: ഡോളറിന് 70.91 രൂപ
  • ഡീലർമാർ നൽകുന്ന വില: ലിറ്ററിന് 40.45 രൂപ
  • എക്സൈസ് തീരുവ ലിറ്ററിന്: 19.48 രൂപ
  • ഡീലർ കമ്മീഷൻ (ഏകദേശം): ലിറ്ററിന് 3.64 രൂപ
  • വാറ്റ് (ഡീലറുടെ കമ്മീഷനുമേലുള്ള വാറ്റ് ഉൾപ്പെടെ): 17.16 രൂപ
ഡീസൽ
  • ഇറക്കുമതി ചെയ്യുന്നതിനുള്ള ചെലവ് C&F (Cost & Freight): ബാരലിന് 92.86 ഡോളർ
  • രൂപയുടെ ശരാശരി വിനിമയ മൂല്യം: ഡോളറിന് 70.91 രൂപ
  • ഡീലർമാർ നൽകുന്ന വില: ലിറ്ററിന് 44.28 രൂപ
  • എക്സൈസ് തീരുവ: ലിറ്ററിന് 15.33 രൂപ
  • ഡീലർ കമ്മീഷൻ (ഏകദേശം): ലിറ്ററിന് 2.52 രൂപ
  • വാറ്റ് (ഡീലറുടെ കമ്മീഷനുമേലുള്ള വാറ്റ് ഉൾപ്പെടെ): 10.70 രൂപവിവരങ്ങൾ കടപ്പാട്: IOCL

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT