Economy

സഹകരണ മേഖലയില്‍ പുതിയ നയം വരും, സംസ്ഥാനങ്ങളോട് 'യുദ്ധ'ത്തിനി്ല്ല: അമിത്ഷാ

പ്രാഥമിക കാര്‍ഷിക സഹകരണ സംഘങ്ങളുടെ എണ്ണം അഞ്ചു വര്‍ഷം കൊണ്ട് മൂന്നു ലക്ഷമാക്കും

Dhanam News Desk

സഹകരണ മേഖലയില്‍ ഉടന്‍ പുതിയ നിയമം കൊണ്ടു വരുമെന്ന് കേന്ദ്ര സഹകരണ മന്ത്രി അമിത്ഷാ. സംസ്ഥാനങ്ങളുമായി യോജിച്ചു കൊണ്ട് സഹകരണ മേഖലയെ ശക്തിപ്പെടുത്തുമെന്നും 5 ലക്ഷം കോടി ഡോളര്‍ സമ്പദ് വ്യവസ്ഥയെന്ന രാജ്യത്തിന്റെ ലക്ഷ്യം കൈവരിക്കാന്‍ സഹകരണ മേഖലയ്ക്ക് വലിയ പങ്കുവഹിക്കാനുണ്ടെന്നും അദ്ദേഹം പറഞ്ഞു. ആദ്യ നാഷണല്‍ കോ ഓപറേറ്റീവ് കോണ്‍ഫറന്‍സില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഈ വര്‍ഷം ജൂലൈയിലാണ് സഹകരണ മേഖലയ്ക്ക് പ്രത്യേക വകുപ്പ് കേന്ദ്ര സര്‍ക്കാര്‍ രൂപീകരിച്ചത്.

പ്രൈമറി അഗ്രികള്‍ചര്‍ കോ ഓപറേറ്റീവ് സൊസൈറ്റി (പിഎസി) കളുടെ എണ്ണം അഞ്ചു വര്‍ഷം കൊണ്ട് 3 ലക്ഷമായി ഉയര്‍ത്തുമെന്നും അമിത്ഷാ പറഞ്ഞു. ഇപ്പോള്‍ 65000 പിഎസികളാണ് ഉള്ളത്. കോ ഓപറേറ്റീവ് കോമണ്‍ സര്‍വീസ് സെന്ററുകളും നാഷണല്‍ ഡാറ്റ ബേസ് തയാറാക്കല്‍, നാഷണല്‍ കോ ഓപറേറ്റീവ് യൂണിവേഴ്‌സിറ്റി തുടങ്ങിയവ സര്‍ക്കാരിന്റെ പരിഗണനയിലാണെന്നും ആഭ്യന്തര മന്ത്രി കൂടിയായ അമിത്ഷാ പറഞ്ഞു.

ഒരു സംസ്ഥാനവുമായും സഹകരണ മേഖലയുടെ പേരില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാവില്ലെന്നും പരസ്പരം സഹകരിച്ച് പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു. നിലവിലുള്ള മള്‍ട്ടി സ്റ്റേറ്റ് കോ ഓപറേറ്റീവ്‌സ് ആക്ട് ഭേദഗതി ചെയ്ത് പരിഷ്‌കരിക്കുമെന്നും രാജ്യത്തെ പിഎസികള്‍ ഡിജിറ്റലൈസ് ചെയ്യുമെന്നും അമിത്ഷാ അറിയിച്ചു.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT