Economy

റെയില്‍ കോറിഡോറിന്റെ പുതിയ അലൈന്‍മെന്റ് മന്ത്രിസഭ അംഗീകരിച്ചു

Dhanam News Desk

തിരുവനന്തപുരം-കാസര്‍കോഡ് സെമി ഹൈസ്പീഡ് റെയില്‍ കോറിഡോറിന്റെ പുതിയ അലൈന്‍മെന്റിന് മന്ത്രിസഭ അംഗീകാരം നല്‍കി. പുതുച്ചേരി സര്‍ക്കാരില്‍ നിന്നുള്ള എതിര്‍പ്പുകളെ തുടര്‍ന്ന് കൊയിലാണ്ടി മുതല്‍ ധര്‍മ്മടം വരെയുള്ള അലൈന്‍മെന്റില്‍ മാറ്റം വരുത്തിയിട്ടുണ്ട്.

ബിജു പ്രഭാകര്‍ ഐഎഎസിന്  കെഎസ്ആര്‍ടിസി എംഡിയുടെ അധിക ചുമതല നല്‍കാന്‍ മന്ത്രിസഭാ യോഗത്തിന്റെ തീരുമാനം. നിലവില്‍ എംഡിയായിരുന്ന ഐജി ദിനേശ് രാജിവെച്ച ഒഴിവിലാണ് സാമൂഹ്യ ക്ഷേമ വകുപ്പിന്റെ സെക്രട്ടറിയായ ബിജു പ്രഭാകറിന് അധിക ചുമതല നല്‍കിയത്. കെ.എസ്.ആര്‍.ടി.സി ചെയര്‍മാനായി ഗതാഗത സെക്രട്ടറി കെ.ആര്‍.ജ്യോതിലാലിനെ നിയമിക്കുകയും ചെയ്തു.

കോവിഡ് നിയന്ത്രണങ്ങള്‍ കര്‍ശനമാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. പുതുതായി ഇനി ഇളവുകള്‍ നല്‍കില്ല.സമൂഹ വ്യാപനത്തിലേക്ക് പോകുന്നത് തടയാന്‍ ശക്തമായ നടപടി സ്വീകരിക്കേണ്ടതുണ്ടെന്നു മന്ത്രിസഭാ യോഗം വിലിയിരുത്തി. നിയന്ത്രണങ്ങളില്‍ ഒരു വിട്ടുവീഴ്ചയും വേണ്ടെന്നും തീരുമാനിച്ചു. ഇതര സംസ്ഥാനങ്ങളില്‍ നിന്ന് വരുന്നവര്‍ക്ക് ശക്തമായ പരിശോധനകള്‍ നടത്തും.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT