Economy

റിസർവ് ബാങ്ക് ഇനിയും പലിശ നിരക്ക് ഉയർത്തണമെന്ന് ഐഎംഎഫ് 

Dhanam News Desk

നാണയപ്പെരുപ്പം ഉയരാൻ സാധ്യതയുള്ളതിനാൽ റിസർവ് ബാങ്ക് ഇനിയും പലിശ നിരക്കുയർത്തേണ്ടിയിരിക്കുന്നുവെന്ന് അന്താരാഷ്ട്ര നാണയനിധി (ഐഎംഎഫ്).

ഉയർന്ന നാണയപ്പെരുപ്പം നേരിട്ടുകൊണ്ടിരിക്കുന്ന അർജന്റീനയിലും കറൻസി മൂല്യം ഇടിയുന്ന ടർക്കിയിലും ഇത്തരത്തിൽ പലിശ നിരക്ക് തുടർച്ചയായി ഉയർത്തിയിട്ടുണ്ടെന്ന് ഐഎംഎഫ് ചൂണ്ടിക്കാട്ടി.

തുടർച്ചയായ രണ്ട് നിരക്ക് വർദ്ധനവിന് ശേഷം ഒക്ടോബറിൽ നടന്ന നയാവലോകന യോഗത്തിൽ പലിശ നിരക്ക് മാറ്റമില്ലാതെ നിലനിർത്താൻ റിസർവ് ബാങ്ക് തീരുമാനിച്ചിരുന്നു. എന്നാൽ വരും മാസങ്ങളിൽ നിരക്ക് വർധിപ്പിക്കുമെന്ന് സൂചന നൽകിയിട്ടുണ്ട്.

2018-19 സാമ്പത്തിക വർഷത്തിൽ രാജ്യത്ത് നാണയപ്പെരുപ്പം 2017-18 ലെ 3.6 ശതമാനത്തിൽ നിന്ന് 4.7 ശതമാനമായി ഉയരുമെന്നാണ് ഐഎംഎഫ് ഇക്കണോമിക് ഔട്ട്ലുക്ക് റിപ്പോർട്ടിൽ പറയുന്നത്.

നടപ്പു സാമ്പത്തിക വർഷം ഇന്ത്യ 7.3 ശതമാനം വളർച്ചാ നിരക്ക് കൈവരിക്കുമെന്നാണ് കണക്കുകൂട്ടുന്നത്. 2019ൽ ഇത് 7.4 ശതമാനം ആകുമെന്നു പ്രതീക്ഷിക്കുന്നതായും ഐഎംഎഫ് പറയുന്നു.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT