ഇന്ന് രാവിലെ 11 മണിക്ക് ധനമന്ത്രി നിര്‍മലാ സീതാരാമന്‍ 2023-24 സാമ്പത്തിക വര്‍ഷത്തെ ബജറ്റ് അവതരണം തുടങ്ങി. രാഷ്ട്രപതി ദ്രൗപതി മുര്‍മു, ഇന്നലെ പാര്‍ലമെന്റിന്റെ ഇരുസഭകളുടെയും സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്തതോടെയാണ് ബജറ്റ് സമ്മേളനത്തിന് തുടക്കമായത്. ക്യാബിനറ്റ് യോഗത്തില്‍ ബജറ്റിന്റെ ഉള്ളടക്കം വിശദീകരിച്ച ശേഷമാണ് ധനമന്ത്രി ലോക്‌സഭയില്‍ ബജറ്റ് അവതരിപ്പിച്ചത്.
നിര്‍മലാ സീതാരാമന്റെ അഞ്ചാം ബജറ്റാണ് ഇത്തവണത്തേത്. 2021ല്‍ 2.40 മണിക്കൂര്‍ ദൈര്‍ഘ്യമുള്ള ബജറ്റ് അവതരണത്തിലൂടെ നിര്‍മലാ സീതാരാമന്‍ റെക്കോര്‍ഡ് ഇട്ടരിരുന്നു. കഴിഞ്ഞ വര്‍ഷം 92 മിനിറ്റായിരുന്നു ബജറ്റ് പ്രസംഗത്തിന്റെ ദൈര്‍ഘ്യം. ആഗോള തലത്തില്‍ സാമ്പത്തിക മാന്ദ്യ ഭീഷണി നേരിടുന്ന പശ്ചാത്തലത്തിലാണ് ഇത്തവണത്തെ ബജറ്റ്. 2024ലെ പൊതുതിരഞ്ഞെടുപ്പിന് മുമ്പുള്ള മോദി സര്‍ക്കാരിന്റെ അവസാനത്തെ പൂര്‍ണ ബജറ്റ് കൂടിയാണ് ഇന്ന് അവതരിപ്പിക്കുന്നത്.
ബജറ്റിലെ നികുതി ഇളവുകളും മറ്റ് പ്രഖ്യാപനങ്ങളും ഓഹരി വിപണിയ്ക്കും ഗുണമായി. ബിഎസ്‌സി സെന്‍സെക്‌സ് 0.69 ശതമാനം അഥവാ 427.61 ശതമാനം ഉയര്‍ന്ന് 59,978.13ലാണ് വ്യാപാരം. നിഫ്റ്റി 0.37 ശതമാനം അഥവാ 65.05 പോയിന്റ് ഉയര്‍ന്ന് 17,730.40 രൂപയിലെത്തി.
രൂപ ഡോളറിനെതിരെ 10 പൈസ ഉയര്‍ന്നു. നിലവിൽ 81.82 രൂപയാണ് ഒരു ഡോളറിന്റെ വില. 10 വര്‍ഷക്കാലയളവിലെ ബോണ്ടുകളുടെ നേട്ടം നേരിയ ഇടിവോടെ 7.303ല്‍ എത്തി.
ടെക്സ്‌റ്റൈല്‍സ്, കാര്‍ഷിക മേഖലയിലൊഴികെ കസ്റ്റംസ് തീരുവ 21ല്‍ നിന്ന് 13 ശതമാനമായി കുറയ്ക്കും. കംപ്രസ്ഡ് ബയോഗ്യാസിന് എക്സൈസ് തീരുവയില്‍ ഇളവ്. ലിഥിയം അയണ്‍ ബാറ്ററി നിര്‍മാണ സാമഗ്രികളുടെ ഇറക്കുമതിക്കും കസ്റ്റംസ് തികുതിയില്‍ ഇളവ് അനുവദിക്കും.
2023-24ല്‍ കേന്ദ്രം 27.2 ലക്ഷം കോടിയുടെ വരുമാനം പ്രതീക്ഷിക്കുന്നതായി ധനമന്ത്രി. വരുന്ന സാമ്പത്തിക വര്‍ഷം ആകെ ചെലവ് 45 ലക്ഷം കോടി രൂപ ആയിരിക്കുമെന്നാണ് വിലയിരുത്തല്‍. 23.3 ലക്ഷം കോടിയുടെ അറ്റ നികുതി വരുമാനം ആണ് പ്രതീക്ഷിക്കുന്നത്. ഇക്കാലയളവില്‍ 15.43 ലക്ഷം കോടി രൂപ കേന്ദ്രം വിപണിയില്‍ നിന്ന് കടമെടുക്കും. ജി.ഡി.പിയുടെ 5.9 ശതമാനമായിരിക്കും ധനക്കമ്മി. 2025-26 ഓടെ ധനക്കമ്മി 4.5 ശതമാനത്തില്‍ താഴെയാക്കുകയാണ് ലക്ഷ്യം.
3 ലക്ഷം രൂപ വരെ നികുതിയില്ല.
3-6 ലക്ഷം വരെ:5 ശതമാനം നികുതി
6-9 ലക്ഷം രൂപ വരെ:10 ശതമാനം നികുതി
9-12 ലക്ഷം വരെ:15 ശതമാനം നികുതി.
12-15 ലക്ഷം വരെ:20 ശതമാനം നികുതി.
15 ലക്ഷത്തിന് മുകളില്‍ 30 ശതമാനം നികുതി.
2022-23 വര്‍ഷത്തെ ആകെ ചെലവ് പുതുക്കി. 41.9 ലക്ഷം കോടി രൂപയാവും ഇക്കാലയളവില്‍ ചെലവാക്കുക. നടപ്പ് സാമ്പത്തിക വര്‍ഷം ധനക്കമ്മി ജി.ഡി.പിയുടെ 6.4 ശതമാനമായിരിക്കും.
ഏഴ് ലക്ഷം വരെ വേതനമുള്ളവര്‍ ഇനി ആദായ നികുതി അടക്കേണ്ടി വരില്ല. മുമ്പ് പരിധി അഞ്ച് ലക്ഷ്യമായിരുന്നു. ആദായ നികുതിയില്‍ ഇളവ് വരുത്തിയിട്ടില്ല.ആദായ നികുതി റിട്ടേണ്‍ നടപടികളുടെ ദിവസം 16 ആയി കുറച്ചു.
ഒരു വർഷത്തേക്ക് കൂടി സംസ്ഥാനങ്ങൾക്ക് പലിശരഹിത വായ്പ അനുവദിക്കും. 50 വർഷത്തെ തിരിച്ചടവ് കാലാവധിയുള്ള പലിശ രഹിത വായ്‌പയാണിത്.
അടിസ്ഥാന കസ്റ്റംസ് ഡ്യൂട്ടി നിരക്കുകൾ 21 ൽ നിന്ന് 13 ശതമാനമാക്കി കുറയ്ക്കും
യൂണിറ്റി മാള്‍
സംസ്ഥാനങ്ങളില്‍ യൂണിറ്റി മാളുകള്‍ സ്ഥാപിക്കാന്‍ പ്രോത്സാഹിപ്പിക്കും. അതാത് പ്രദേശങ്ങളിലെ ഉല്‍പ്പന്നങ്ങള്‍ വിറ്റഴിക്കുക ലക്ഷ്യം
വനിതകള്‍ക്കും, പെണ്‍കുട്ടികള്‍ക്കുമായി മഹിള സമ്മാന്‍ സേവിംഗ്സ് സര്‍ട്ടിഫിക്കറ്റ്. രണ്ട് ലക്ഷം രൂപയുടെ നിക്ഷേപം നടത്താം. 2 വര്‍ഷത്തേക്ക് 7.5% പലിശ.
ഹരിത ഹൈഡ്രജൻ, ബാറ്ററി സ്റ്റോറേജ് ടെക്നോളജികൾ, പുനരുൽപ്പാദിപ്പിക്കാവുന്നവ എന്നിവ ഉൾപ്പടെ ഊർജ പരിവർത്തനത്തിന് 35,000 കോടി രൂപ ധനസഹായം വർദ്ധിപ്പിക്കാൻ ധനമന്ത്രിയുടെ നിർദേശം
നൈപുണ്യ വികസനത്തിന് സ്‌കില്‍ ഇന്ത്യ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോം.
ഈ പ്ലാറ്റ്‌ഫോമിലൂടെ സംരംഭക-തൊഴിലവസരങ്ങളും നല്‍കും
അടിസ്ഥാന സൗകര്യങ്ങള്‍ നല്‍കി 50 വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ വികസിപ്പിക്കും. യാത്രാ സൗകര്യം, ഇന്റര്‍നെറ്റ്, ഉന്നത നിലവാരമുള്ള ഫൂഡ് സ്ട്രീറ്റുകള്‍, ടൂറിസ്റ്റ് ഗൈഡുമാരുടെ സേവനം, സുരക്ഷാ തുടങ്ങിയവ ഒരുക്കും. സേവനങ്ങളെല്ലാം സഞ്ചാരികള്‍ക്ക് മൊബൈല്‍ ആപ്ലിക്കേഷനിലൂടെ നല്‍കും. ഓരോ കേന്ദ്രത്തിനും പ്രത്യേക പായ്‌ക്കേജെന്നും ധനമന്ത്രി
യുവാക്കളുടെ ശാക്തീകരണത്തിന് പ്രധാന്‍മന്ത്രി കൗശല്‍ വികാസ് യോജന 4.0
മൂന്ന് വര്‍ഷം കൊണ്ട് ലക്ഷക്കണക്കിന് യൂവാക്കള്‍ക്ക് തൊഴില്‍ പരിശീലനം. അന്താരാഷ്ട്തലത്തില്‍ അവസരങ്ങള്‍ പ്രയോജനപ്പെടുത്താന്‍ 30 സ്‌കില്‍ ഇന്ത്യ ഇന്റര്‍നാഷണല്‍ സെന്ററുകള്‍ തുടങ്ങും.
കണ്ടല്‍ കാട് സംരക്ഷത്തിനായി മിഷ്ടി പദ്ധതിതുടങ്ങും. 10,000 ബയോ ഇന്‍പുട്ട് റിസേര്‍ച്ച് സെന്റര്‍ സ്ഥാപിക്കും.
കെ വൈ സി നടപടിക്രമങ്ങൾ ലാളിതമാക്കും
ബിസിനസ് ചെയ്യുന്നത് എളുപ്പമാക്കാൻ പൊതു ബിസിനസ് തിരിച്ചറിയൽ രേഖയായി പാൻ ഉപയോഗിക്കും.
നിയമപരമായ ഉത്തരവോടെ എല്ലാ സർക്കാർ ഡിജിറ്റൽ സംവിധാനങ്ങളുടെയും തിരിച്ചറിയൽ രേഖയായി പാൻ ഉപയോഗിക്കും.
5ജി ആപ്ലിക്കേഷനുകള്‍ ഡെവലപ്പ് ചെയ്യുന്നതിന് എൻജി നീയറിംഗ് കോളേജുകളില്‍ 100 ലാബുകള്‍
ഹരിത ഹൈഡ്രജന്‍ മിഷന് 19,700 കോടി
ഫിന്‍ടെക് സേവനങ്ങള്‍ കൂടുതല്‍ സൗകര്യപ്രദമാക്കുന്നതിന് ഡിജി ലോക്കര്‍ സേവനങ്ങള്‍ വ്യാപിപ്പിക്കും. ഡിജി ലോക്കര്‍ വഴി സര്‍ട്ടിഫിക്കറ്റുകള്‍ പങ്കിടാനുള്ള അഴവസരം ഒരുക്കും
ഡിജിറ്റല്‍ ആവശ്യങ്ങള്‍ക്ക് പാന്‍ കാര്‍ഡ് പൊതു ഐഡി കാര്‍ഡ് ആയി ഉപയോഗിക്കും
ലക്ഷ്യം മേക്ക് എഐ ഇന്‍ ഇന്ത്യ, മേക്ക് എഐ വര്‍ക്ക് ഫോര്‍ ഇന്ത്യ. വിവിധ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലായി 3 ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് കേന്ദ്രങ്ങള്‍ രാജ്യത്ത് സ്ഥാപിക്കും. മേഖലയിലെ പ്രമുഖ സ്ഥാപനങ്ങളെ പങ്കാളികളാക്കി പ്രവര്‍ത്തനം
റെയില്‍വേയ്ക്ക് 2.40 ലക്ഷം കോടി
ചരിത്രത്തിലെ ഏറ്റവും വലിയ നീക്കിയിരുപ്പ്
10,000 കോടി നഗരവികസന പദ്ധതിക്ക്
പി.എം ആവാസ് യോജനയ്ക്ക് 66 ശതമാനം അധിക വിഹിതം
മൃഗപരിപാലനം, പാൽ, ഫിഷറീസ് മേഖലകൾക്ക് പ്രത്യേക മുൻഗണന
സർക്കാർ ജീവനക്കാരുടെ കാര്യക്ഷമത കൂട്ടാൻ പദ്ധതി
ഡിജിറ്റലൈസേഷന്‍
63,000 പ്രാഥമിക സംഘങ്ങളില്‍ ഡിജിറ്റലൈസേഷന്‍ നടപ്പാക്കും. കാര്‍ഷിക മേഖലയ്ക്ക് ഐടി അധിഷ്ഠിത അടിസ്ഥാന വികസനം നടപ്പാക്കും
100 പുതിയ ഗതാഗത പദ്ധതി
സംസ്ഥാനങ്ങള്‍ക്ക് നല്‍കുന്ന പലിശ രഹിത വായ്പ പദ്ധതി ഒരു വര്‍ഷത്തേക്ക് കൂടി നീട്ടി. 1.3 ലക്ഷം കോടി ഇതിനായി നീക്കിവെക്കും
50 പുതിയ വിമനത്താവളങ്ങൾ
ഏകലവ്യ സ്‌കൂളുകള്‍ കൂടുതല്‍ സ്ഥാപിക്കും. 38800 അധ്യാപകരെ നിയമിക്കും.
മൂലധന നിക്ഷേപം 33 ശതമാനം വര്‍ധിപ്പിച്ച് 10 ലക്ഷം കോടിയായി ഉയര്‍ത്തും. ഇത് ജിഡിപിയുടെ 3.3 ശതമാനം.
രാജ്യത്തിന്റെ ഭക്ഷ്യസുരക്ഷാ ആവശ്യങ്ങള്‍ക്കായി 2 ലക്ഷം കോടിയോളം ചെലവാക്കും. കാര്‍ഷിക വായ്പ 20 ലക്ഷം കോടിയായി ഉയര്‍ത്തും
കാര്‍ഷിക മേഖലയിലെ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് പ്രത്യേക ഫണ്ട്
കുട്ടികൾക്കായി ദേശീയ ഡിജിറ്റൽ ലൈബ്രറി സ്ഥാപിക്കും
ഗോത്ര വിഭാഗങ്ങള്‍ക്ക് 15,000 കോടി
ആരോഗ്യമേഖലയില്‍ ഗവേഷണം വിപുലമാക്കും
9 വര്‍ഷത്തിനിടെ ആളോഹരി വരുമാനം ഇരട്ടിയായി
സാമ്പത്തിക സാക്ഷരതയ്ക്ക് പിന്തുണ
'അരിവാള്‍'രോഗം നിര്‍മാര്‍ജനം ചെയ്യും
കാര്‍ഷിക മേഖലയിലെ സ്റ്റാര്‍ട്ടപ്പുകള്‍ക്കായി പ്രത്യേക ആക്‌സിലറേറ്റര്‍ ഫണ്ട് രൂപീകരിക്കും
സമഗ്ര വികസന ലക്ഷ്യത്തില്‍ ജമ്മു കശ്മീര്‍, ലഡാക്ക്, നോര്‍ത്ത് - ഈസ്റ്റ് മേഖലകള്‍ക്ക് പ്രത്യേക പരിഗണന
157 പുതിയ നഴ്‌സിംഗ് കോളെജുകള്‍
സമഗ്രമായ വികസനം
എല്ലാ വിഭാഗത്തിലേക്കുമുള്ള എത്തിച്ചേരല്‍
അടിസ്ഥാന സൗകര്യ വികസനവും നിക്ഷേപവും
സാധ്യതകള്‍ പരമാവധി പ്രയോജപ്പെടുത്തല്‍
ഹരിത വികസനം
യുവ ശക്തി
സാമ്പത്തിക മേഖല
2 ലക്ഷം കോടി രൂപ ചെലവില്‍ സൗജന്യ ഭക്ഷ്യധാന്യ പദ്ധതി ഒരു വര്‍ഷത്തേക്ക് കൂടി തുടരും
ടൂറിസം വലിയ അവസരങ്ങള്‍ നല്‍കുന്നു. സംസ്ഥാനങ്ങളുമായും സ്വകാര്യ കമ്പനികളുമായും ചേര്‍ന്ന് ടൂറിസം മേഖലയുടെ വളര്‍ച്ചയ്ക്ക് അവസരം ഒരുക്കും
ജനക്ഷേമ പദ്ധതികൾക്ക് എന്നും മുൻഗണന
ലോകം ഇന്ത്യയെ മതിപ്പോടെ നോക്കുന്നുവെന്ന് ധനമന്ത്രി
ക്ഷേമ പദ്ധതികൾ വിവരിച്ച് നിർമല സീതാരാമൻ
ടെക്‌നോളജിക്ക് പ്രാധാന്യം നല്‍കിക്കൊണ്ട് സമ്പദ് വ്യവസ്ഥയുടെ സുസ്ഥിര വളര്‍ച്ചയാണ് ലക്ഷ്യം. പൗരന്മാര്‍ക്ക് പ്രത്യേകിച്ച് യുവാക്കള്‍ക്ക് അതിനുള്ള അവസരം നല്‍കും. തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്നും ധനമന്ത്രി.
അമൃതകാലത്തെ ആദ്യ ബജറ്റ്
വളര്‍ച്ചയുടെ ഫലം എല്ലാ വിഭാഗങ്ങളിലുമെത്തും
വളര്‍ച്ചാ നിരക്ക് ഏഴ് ശതമാനമെത്തും
സമ്പദ്ഘടന ശരിയായ ദിശയില്‍
ആഗോള പ്രതിസന്ധിക്കിടയിലും തലയുയര്‍ത്താവുന്ന നേട്ടം
ഇത്തവണത്തെ ബജറ്റിന്റെ അടിസ്ഥാനം കഴിഞ്ഞ വര്‍ഷത്തെ ബജറ്റെന്ന് ധനമന്ത്രി. സമ്പദ് വ്യവസ്ഥ ശരിയായ പാദയിലെന്നും നിര്‍മലാ സീതാരാമന്‍. ലക്ഷ്യം പുരോഗതി.
2020-21ല്‍ രാജ്യത്തിന്റെ ധനക്കമ്മി ജിഡിപിയുടെ 9.2 ശതമാനമായിരുന്നു. കഴിഞ്ഞ വര്‍ഷം അത് 6.7 ശതമാനമായി കുറഞ്ഞു. നടപ്പ് സാമ്പത്തിക വര്‍ഷം ധനക്കമ്മി 6.4 ശതമാനം ആയി കുറയുമെന്നാണ് വിലയിരുത്തല്‍.
2023 ബജറ്റിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം
പ്രധാനമന്ത്രി മോദിയുടെ അധ്യക്ഷതയില്‍ കേന്ദ്രമന്ത്രിസഭാ യോഗം പാര്‍ലമെന്റില്‍ ആരംഭിച്ചു. മന്ത്രിസഭ അംഗീകാരം നല്‍കിയതിന് ശേഷം ധനമന്ത്രി പാര്‍ലമെന്റില്‍ ബജറ്റ് അവതരിപ്പിക്കും.
ആധുനിക സാങ്കേതികവിദ്യയടക്കം ഇനിയും കാര്‍ഷിക മേഖലയ്ക്ക് ആവശ്യമായ നിരവധി കാര്യങ്ങളുണ്ട്
രാജ്യത്തെ ജനസംഖ്യയുടെ പകുതിയും ആശ്രയിക്കുന്ന കാര്‍ഷിക മേഖലയ്ക്ക് അനുകൂലമായ നയങ്ങള്‍ ഇത്തവണയും ബജറ്റില്‍ ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് കര്‍ഷകരും വിദഗ്ധരും.
പിഎം-കിസാന്‍ പദ്ധതി പ്രകാരം കര്‍ഷകര്‍ക്ക് നല്‍കുന്ന 6000 രൂപ വാര്‍ഷിക ധനസഹായ തുക ബജറ്റില്‍ വര്‍ധിപ്പിക്കുമെന്ന പ്രതീക്ഷയുണ്ട്. വിത്ത്, വളം, കീടനാശിനി എന്നിവ വാങ്ങാന്‍ കര്‍ഷകര്‍ക്ക് കൂടുതല്‍ സര്‍ക്കാര്‍ സഹായം വേണ്ടി വരുന്ന സ്ഥിതിയിലാണിത്. അതോടൊപ്പം അഗ്രിടെക് സ്റ്റാര്‍ട്ടപ്പുകള്‍ക്ക് നികുതിയിളവ് നല്‍കുകയും അഗ്രോ കെമിക്കല്‍സിന്റെ ഇറക്കുമതി തീരുവ കുറയ്ക്കുന്നതും ഈ ബജറ്റില്‍ നിന്ന് പ്രതീക്ഷിക്കുന്നു.
ജിഡിപിയിലേക്ക് ഏറ്റവും കൂടുതല്‍ സംഭാവന നല്‍കുന്ന മൂന്നാമത്തെ മേഖല കൂടിയാണിത്. അതുകൊണ്ടു തന്നെ ഓരോ ബജറ്റിലും കൃഷിക്ക് വലിയ പ്രാധാന്യം ലഭിക്കാറുണ്ട്. എന്നാല്‍ മുമ്പത്തേതില്‍ നിന്ന് വ്യത്യസ്തമായി ആഗോള മാന്ദ്യ ഭീതി, റഷ്യ-യുക്രൈന്‍ യുദ്ധം, കാലാവസ്ഥാ വ്യതിയാനം ഉണ്ടാക്കുന്ന പ്രശ്‌നങ്ങള്‍, കയറ്റുമതിയിലെ കുറവ് തുടങ്ങി കാര്‍ഷിക മേഖലയ്ക്ക് തിരിച്ചടിയാകുന്ന നിരവധി പ്രശ്‌നങ്ങള്‍ ഇപ്പോഴുണ്ട്. ഈ സഹചര്യത്തില്‍ ഉല്‍പ്പാദനം മെച്ചപ്പെടുത്തുന്നതിനും കാര്യക്ഷമത വര്‍ധിപ്പിക്കുന്നതിനും, വിതരണ ശൃംഖല വിപുലപ്പെടുത്തുന്നതിനുമായി ബജറ്റില്‍ പ്രത്യേകം തുക വകയിരുത്തണമെന്ന ആവശ്യം ഉയരുന്നുണ്ട്.
കാര്‍ഷിക മേഖലയില്‍ വിള ഉല്‍പ്പാദനം വര്‍ധിപ്പിക്കുന്നതിനടക്കം സാങ്കേതിക വിദ്യയുടെ സഹായവും വര്‍ധിപ്പിക്കേണ്ടതുണ്ട്. യന്ത്രവത്കരണം, ജിയോഗ്രഫിക് ഇന്‍ഫര്‍മേഷന്‍ സിസ്റ്റം, ഇന്റര്‍നെറ്റ് ഓഫ് തിംഗ്‌സ്, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, ബിഗ് ഡാറ്റ, ബ്ലോക്ക് ചെയ്ന്‍, ഡ്രോണുകള്‍ തുടങ്ങിയവയുടെ ഉപയോഗം കാര്‍ഷിക മേഖലയില്‍ വലിയ മാറ്റങ്ങളുണ്ടാക്കും.
അഞ്ചാം ബജറ്റ് അവതരണത്തിന് തയ്യാറെടുക്കുമ്പോൾ ധനമന്ത്രി നിർമ്മല സീതാരാമൻ ഒരുപിടി റെക്കോർഡുകളും സ്വന്തമാക്കിയിരിക്കുകയാണ്
പ്രധാനമന്ത്രി മോദിയുടെ അധ്യക്ഷതയില്‍ കേന്ദ്രമന്ത്രിസഭാ യോഗം പാര്‍ലമെന്റില്‍ ആരംഭിച്ചു. മന്ത്രിസഭ അംഗീകാരം നല്‍കിയതിന് ശേഷം ധനമന്ത്രി പാര്‍ലമെന്റില്‍ ബജറ്റ് അവതരിപ്പിക്കും.
പ്രധാനമന്ത്രി നരേന്ദ്രമോദി പാര്‍ലമെന്റിലെത്തി. ബജറ്റിന് മുന്നോടിയായുള്ള ക്യാബിനറ്റ് യോഗം ഉടന്‍
കേന്ദ്ര മന്ത്രിസഭാ യോഗം ഉടൻ
കേന്ദ്ര ബജറ്റില്‍ അടിസ്ഥാന സൗകര്യ വികസനത്തിനുള്ള ചെലവ് ജിഡിപിയുടെ 10 ശതമാനം വരെ ഉയരുമെന്ന് പ്രതീക്ഷിക്കുന്നു.
ടൂറിസം, ഹോസ്പിറ്റാലിറ്റി മേഖലയ്ക്ക് കേന്ദ്ര ബജറ്റില്‍ നിന്ന് നികുതി ഇളവുകള്‍ പ്രതീക്ഷിക്കുന്നു.
ആദായനികുതി, ഭവന വായ്പ പലിശ ഇളവുകള്‍ തുടങ്ങി സാധാരണക്കാര്‍ക്ക് വലിയ പദ്ധതികളുടെ പ്രഖ്യാപനമുണ്ടാകുമെന്ന് പ്രതീക്ഷ.
ബിഎസ്‌സി സെന്‍സെക്‌സ് 434 പോയിന്റ് ഉയര്‍ന്ന് 59,995.01ല്‍ എത്തി. നിഫ്റ്റി 117 പോയിന്റ് ഉയര്‍ന്ന് 17,779.85ല്‍
ബജറ്റ് എല്ലാ വിഭാഗങ്ങളുടെയും പ്രതീക്ഷകള്‍ ഉള്‍ക്കൊള്ളുന്നതായിരിക്കുമെന്ന് ധനകാര്യ സഹമന്ത്രി പങ്കജ് ചൗധരി. ബജറ്റിന് മുന്നോടിയായി എ.എന്‍.ഐയോട് സംസാരിക്കുയായിരുന്നു അദ്ദേഹം.
image: @sansadtv
സ്വര്‍ണ നിറത്തില്‍ ദേശീയ ചിഹ്നം പതിപ്പിച്ച ചുവന്ന ചട്ടയില്‍ പൊതിഞ്ഞ് ബജറ്റ് 2023 ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ പുതിയ പാര്‍ലമെന്റ് മന്ദിരത്തിന് പുറത്ത് പ്രദര്‍ശിപ്പിച്ചു
വികസിത രാജ്യങ്ങള്‍ സാമ്പത്തിക മാന്ദ്യ ഭീഷണി നേരിടുന്ന പശ്ചാത്തലത്തിലാണ് കേന്ദ്രം ബജറ്റ് അവതരിപ്പിക്കുന്നത്. 2023-24 ഇന്ത്യയുടെ വളര്‍ച്ചാ നിരക്ക് കുറയുമെന്ന് ഇന്നലെ പുറത്തിറക്കിയ സാമ്പത്തിക സര്‍വേയില്‍ കേന്ദ്രം വ്യക്തമാക്കിയിരുന്നു.
6-6.8 ശതമാനം നിരക്കിലായിരിക്കും സമ്പദ് വ്യവസ്ഥ വളരുകയെന്നാണ് വിലയിരുത്തല്‍.
ആഗോള തലത്തില്‍ വളര്‍ച്ച മന്ദഗതിയിലായതും വ്യാപാരം ചുരുങ്ങിയതും 2022-23ലെ രണ്ടാം പകുതിയില്‍ രാജ്യത്തിന്റെ കയറ്റുമതി ഇടയാന്‍ കാരണമായിരുന്നു.
കയറ്റുമതി കുറയുന്നത് വ്യാപാരക്കമ്മി ഉയരാന്‍ കാരണമാവും. ഇത് രൂപയുടെ മൂല്യത്തെയും ബാധിക്കും. ഈ സാഹചര്യത്തില്‍ വളര്‍ച്ചയുടെ വേഗത നിലനിര്‍ത്താനുള്ള ശ്രമങ്ങളാവും കേന്ദ്രം നടത്തുക.
• ധനമന്ത്രി നിര്‍മല സീതാരാമന്‍ നോര്‍ത്ത് ബ്ലോക്കിലെ ധനമന്ത്രാലയത്തിലെത്തി
• ബജറ്റിന് അംഗീകാരം നല്‍കാന്‍ കേന്ദ്ര മന്ത്രിസഭാ യോഗം അല്‍പസമയത്തിനകം ആരംഭിക്കും
• ബജറ്റില്‍ ജനപ്രിയ പ്രഖ്യാപനങ്ങള്‍ക്ക് സാധ്യത
• കോവിഡിന് ശേഷം റിയല്‍ എസ്റ്റേറ്റ് മേഖല നേരിട്ടത് വന്‍ തിരിച്ചടി. മേഖലയുടെ പുനരുജ്ജീവനത്തിനായി ധനമന്ത്രി അനുകൂല പദ്ധതികളും നികുതി ഇളവുകളും പ്രഖ്യാപിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
• കൂട്ട പിരിച്ചുവിടലുകളുടെ വര്‍ഷമായിരുന്നു ഇത്. ഡിസംബറില്‍ തൊഴിലില്ലായ്മ 16 മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കായ 8.3 ശതമാനത്തിലെത്തി. തൊഴില്‍ സൃഷ്ടിക്കുന്നതില്‍ സര്‍ക്കാര്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
• ഈ ബജറ്റില്‍ നിന്നുള്ള പ്രതീക്ഷകളിലൊന്ന് ശമ്പളക്കാരായ വിഭാഗത്തിന് ചില നികുതി ഇളവുകളാണ്.
ബജറ്റിന് മുന്നോടിയായി ഇന്നലെയാണ് ജനുവരിയിലെ ചരക്ക് സേവന നികുതി (ജിഎസ്ടി) വരുമാനത്തിന്റെ കണക്കുകള്‍ കേന്ദ്രം പ്രസിദ്ധീകരിച്ചത്. ജനുവരിയിലെ ജിഎസ്ടി വരുമാനം 1,55,922 കോടി രൂപയാണ്.
ഏക്കാലയത്തെയും ഉയര്‍ന്ന രണ്ടാമത്തെ ജിഎസ്ടി വരുമാനം ആണിത്. സെന്‍ട്രല്‍ ജിഎസ്ടി- 28,963 കോടി രൂപ, സ്റ്റേറ്റ് ജിഎസ്ടി- 79,599 കോടി, ഇന്റഗ്രേറ്റഡ് ജിഎസ്ടി--79,599 കോടി രൂപ. സെസ് ഇനത്തില്‍ ലഭിച്ചത് 10,630 കോടി രൂപയാണ്
കേരളത്തിന്റെ ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍ കേരളത്തിന്റെ ആവശ്യങ്ങള്‍ ചൂണ്ടിക്കാട്ടി കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന് കത്ത് നല്‍കിയിരുന്നു. കേരളം അയച്ച കത്തിലെ പ്രധാന ആവശ്യങ്ങള്‍ ഇവയാണ്
സംസ്ഥാനങ്ങള്‍ക്കു കടമെടുക്കാവുന്ന തുക സംസ്ഥാന ജിഎസ്ടിയുടെ 3 ശതമാനത്തില്‍ നിന്ന് 4 ശതമാനമാക്കി വര്‍ധിപ്പിക്കണം. വികസന പദ്ധതികള്‍ക്കായുള്ള വിദേശ വായ്പകളെ സംസ്ഥാനത്തിന്റെ ബാധ്യതകളുടെ പരിധിയില്‍ നിന്ന് ഒഴിവാക്കണം
ജിഎസ്ടിയുടെ 60% വിഹിതം സംസ്ഥാനങ്ങള്‍ക്കു നല്‍കുക. ജിഎസ്ടി നഷ്ടപരിഹാരം 5 വര്‍ഷത്തേയ്ക്കു കൂടി നീട്ടുക. കേന്ദ്രാവിഷ്‌കൃത പദ്ധതികള്‍ക്കുള്ള കേന്ദ്രത്തിന്റെ വിഹിതം 60ല്‍ നിന്ന് 75 ശതമാനമാക്കി വര്‍ധിപ്പിക്കുക.
തൊഴിലുറപ്പ് പദ്ധതിയില്‍ കേരളത്തിലെ തൊഴില്‍ ദിനങ്ങളുടെ എണ്ണം വര്‍ധിപ്പിക്കുക. ക്ഷേമ പെന്‍ഷനില്‍ കേന്ദ്രത്തിന്റെ വിഹിതം ഉയര്‍ത്തുക.
എയിംസിനു സമാനമായി ആരോഗ്യ കേന്ദ്രം. വന്ദേ ഭാരത് സ്‌കീമില്‍പ്പെടുത്തി കേരളത്തിനകത്തും പുറത്തേയ്ക്കും ട്രെയിന്‍. കൊച്ചി മെട്രോ, നേമം കോച്ചിങ് ടെര്‍മിനല്‍, തലശ്ശേരി-മൈസൂര്‍ ബ്രോഡ്‌ഗേജ് റെയില്‍ എന്നിവയ്ക്കായി പ്രത്യേക സഹായം ലഭ്യമാക്കുക.
Read DhanamOnline in English
Subscribe to Dhanam Magazine