Image by Canva 
Economy

ആസ്തി എട്ടര കോടി വേണം, കോടീശ്വര കുടുംബമാകാന്‍; കോടിക്കിലുക്കത്തില്‍ ഇന്ത്യന്‍ കുടുംബങ്ങള്‍, നാലു വര്‍ഷം കൊണ്ട് വര്‍ധന ഇരട്ടിയോളം

എട്ടര കോടി രൂപയെങ്കിലും ആസ്തിയുള്ള കുടുംബങ്ങളാണ് ഈ പട്ടികയില്‍ വരുന്നത്

Dhanam News Desk

കോടിപതി കുടുംബങ്ങള്‍ ഇന്ത്യയില്‍ പെരുകുന്നതായി മെഴ്സിഡസ് ബെന്‍സ്-ഹുറൂണ്‍ ഇന്ത്യ വെല്‍ത്ത് റിപ്പോര്‍ട്ട്. 2021ല്‍ 4.58 ലക്ഷം കുടുംബങ്ങളായിരുന്നത് 2025ല്‍ എത്തിയപ്പോള്‍ 8.71 ലക്ഷമായി. വര്‍ധന 90 ശതമാനം. എട്ടര കോടി രൂപയെങ്കിലും ആസ്തിയുള്ള കുടുംബങ്ങളാണ് ഈ പട്ടികയില്‍ വരുന്നത്. മൊത്തം ഇന്ത്യന്‍ കുടുംബങ്ങളുടെ 0.31 ശതമാനമാണ് കോടീശ്വര കുടുംബങ്ങള്‍.

ഇതിനേക്കാളൊക്കെ ഉപരി ഇന്ത്യയില്‍ മൊത്തം 360 സഹസ്ര കോടീശ്വര കുടുംബങ്ങളുണ്ട്. 8,500 കോടിയിലധികം രൂപ ആസ്തിയുള്ളവരാണ് ഇതില്‍ വരുന്നത്. ഇവരുടെ സംയുക്ത ആസ്തി 185 ലക്ഷം കോടി രൂപ വരും.

മുംബൈയിലാണ് ഏറ്റവും കൂടുതല്‍ കോടിപതി കുടുംബങ്ങളുള്ളത്-ഒന്നര ലക്ഷത്തോളം. തൊട്ടുപിന്നില്‍ 68,200 കുടുംബങ്ങളുമായി ഡല്‍ഹിയും 31,600 കുടുംബങ്ങളുമായി ബംഗളൂരുവുമാണ്. സംസ്ഥാനങ്ങളെടുത്താല്‍ മഹാരാഷ്ട്രയിലാണ് കോടീശ്വര കുടുംബങ്ങള്‍ കൂടുതല്‍ 1.78 ലക്ഷം കുടുംബങ്ങള്‍. തമിഴ്‌നാട് (72,600), കര്‍ണാടക (68,800), ഗുജറാത്ത് (68,300) എന്നിവയും കോടീശ്വര കുടുംബങ്ങളുടെ എണ്ണത്തില്‍ മുന്നിലുണ്ട്.

ബ്രാന്‍ഡിലും ചോയ്‌സ്‌

കോടിപതി കുടുംബങ്ങള്‍ക്ക് ഡിജിറ്റല്‍ ഇപാടുകളോടാണ് താത്പര്യം കൂടുതല്‍. 35ശതമാനം കുടുംബങ്ങളും യു.പി.ഐ ആപ്പ് ഉപയോഗിക്കുന്നു. ഓഹരി, റിയല്‍ എസ്‌റ്റേറ്റ്, സ്വര്‍ണം ഇന്നിവയാണ് ഇക്കൂട്ടരുടെ ഇഷ്ടപ്പെട്ട നിക്ഷേപ മാര്‍ഗങ്ങള്‍. ബ്രാന്‍ഡുകളിലും ഇവര്‍ക്ക് പ്രത്യേക ചോയ്‌സുണ്ട്. റോളെക്‌സ്, തനിഷ്‌ക്, എമിറേറ്റ്‌സ്, എച്ച്.ഡി.എഫ്.സി ബാങ്ക് എന്നിവയാണ് ഇഷ്ട ബ്രാന്‍ഡുകളില്‍ മുന്നില്‍.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT