സംസ്ഥാനത്തെ മാര്‍ച്ചിലെ ജിഎസ്ടി വരുമാനം 9 ശതമാനം വര്‍ധനയോടെ 1,373 കോടി രൂപയിലെത്തി. രാജ്യത്തെ മൊത്തം ചരക്ക് സേവന നികുതി (GST) വരുമാനം 2026 മാർച്ചിൽ 2 ലക്ഷം കോടി രൂപ എന്ന നാഴികക്കല്ല് പിന്നിട്ടു. മുൻവർഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച് 8.8 ശതമാനം വർദ്ധനവാണ് ഇതിലൂടെ രേഖപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ പത്ത് മാസത്തിനിടയിലെ ഏറ്റവും ഉയർന്ന പ്രതിമാസ വരുമാനമാണിത്.
ഫെബ്രുവരിയിൽ 1.84 ലക്ഷം കോടി രൂപയായിരുന്ന ജിഎസ്ടി വരുമാനം മാർച്ചിലെത്തിയപ്പോൾ വലിയ മുന്നേറ്റം നടത്തി. മാർച്ചിലെ ആകെ വരുമാനത്തിൽ 1.46 ലക്ഷം കോടി രൂപ ആഭ്യന്തര ഇടപാടുകളിൽ നിന്നുള്ളതാണ്, ഇത് 5.9 ശതമാനം വർദ്ധന കാണിക്കുന്നു. അതേസമയം, ഇറക്കുമതി വഴിയുള്ള നികുതി വരുമാനം 17.8 ശതമാനം വർദ്ധിച്ച് 53,861 കോടി രൂപയിലെത്തി.
2025-26 ലെ കേരളത്തിലെ ആകെ ജിഎസ്ടി വരുമാനം 8 ശതമാനം വര്‍ധനയോടെ 16,003 കോടി രൂപയാണ്. 2026 സാമ്പത്തിക വർഷത്തിലെ (FY26) രാജ്യത്തെ ആകെ ജിഎസ്ടി വരുമാനം 22.27 ലക്ഷം കോടി രൂപയാണ്. ഇത് മുൻ വർഷത്തെ 20.55 ലക്ഷം കോടി രൂപയേക്കാൾ 8.3 ശതമാനം കൂടുതലാണ്. മാർച്ചിലെ നികുതി തിരിച്ചടവുകൾ (Refunds) കഴിഞ്ഞ് സർക്കാർ കൈപ്പറ്റിയ അറ്റ വരുമാനം (Net GST revenue) 1.78 ലക്ഷം കോടി രൂപയാണ്. ഇറക്കുമതി വഴിയുള്ള വരുമാനത്തിലുണ്ടായ കരുത്തുറ്റ വളർച്ചയാണ് മാർച്ചിലെ മൊത്തം വരുമാന വർദ്ധനവിന് പ്രധാനമായും സഹായിച്ചത്. 2025 ഏപ്രിലിൽ രേഖപ്പെടുത്തിയ 2.37 ലക്ഷം കോടി രൂപയാണ് ഇതുവരെയുള്ളതിൽ ഏറ്റവും ഉയർന്ന പ്രതിമാസ കളക്ഷന്‍.
Read DhanamOnline in English
Subscribe to Dhanam Magazine