Image : Canva 
Economy

2027ഓടെ ഇന്ത്യയില്‍ കോടീശ്വരന്മാരുടെ എണ്ണം ഇരട്ടിയാകും

ശതകോടീശ്വരന്മാരുടെ എണ്ണവും കുതിച്ചുയരുമെന്ന് റിപ്പോര്‍ട്ട്

Dhanam News Desk

സാമ്പത്തികരംഗത്ത് ഇന്ത്യ കാഴ്ചവയ്ക്കുന്ന വികസനപ്രവര്‍ത്തനങ്ങള്‍ രാജ്യത്ത് അതിസമ്പന്നരുടെ എണ്ണം കൂടാന്‍ വഴിയൊരുക്കുമെന്ന് പ്രമുഖ കണ്‍സള്‍ട്ടന്‍സി സ്ഥാപനമായ നൈറ്റ് ഫ്രാങ്കിന്റെ റിപ്പോര്‍ട്ട്. അടിസ്ഥാന സൗകര്യ മേഖലയിലെ വികസന പ്രവര്‍ത്തനങ്ങള്‍, സ്റ്റാര്‍ട്ടപ്പുകളുടെ വളര്‍ച്ച, മാനുഫാക്ചറിംഗ് രംഗത്ത് ഇന്ത്യയെ മുൻനിരയിൽ എത്തിക്കാനുള്ള കേന്ദ്രസര്‍ക്കാരിന്റെ വികസന നയങ്ങള്‍ തുടങ്ങിയവയാണ് ആസ്തി വര്‍ദ്ധനയ്ക്ക് വഴിയൊരുക്കുകയെന്ന് നൈറ്റ് ഫ്രാങ്ക് (Knight Frank) വെല്‍ത്ത് റിപ്പോര്‍ട്ട് വ്യക്തമാക്കി.

നിലവില്‍ ഇന്ത്യയില്‍ 12,069 അതി സമ്പന്നരാണുള്ളത് (Ultra High Net Worth Individuals/UHNWI). 2027ഓടെ ഇവരുടെ എണ്ണം 19,119 ആകും. ശതകോടീശ്വരന്മാരുടെ (Billionaires) എണ്ണം 167ല്‍ നിന്ന് 191 ആകും. മൂന്ന് കോടി ഡോളറിനുമേല്‍ (248 കോടി രൂപ) ആസ്തിയുള്ളവരാണ് യു.എച്ച്.എന്‍.ഡബ്‌ള്യു.ഐ വിഭാഗത്തിലുള്ളത്. 100 കോടി ഡോളറിനുമേല്‍ (8,200 കോടി രൂപ) സമ്പത്തുള്ളവരാണ് ശതകോടീശ്വരന്മാര്‍.

പത്തുലക്ഷം ഡോളറിലധികം (8.62 കോടി രൂപ) ആസ്തിയുള്ളവരുടെ (HNI/High Net Worth Individuals) എണ്ണം നിലവില്‍ 7.97 ലക്ഷമാണ്. അഞ്ചുവര്‍ഷത്തിനകം ഇത് 16.5 ലക്ഷമാകുമെന്നും റിപ്പോര്‍ട്ടിലുണ്ട്.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT