Economy

മൊത്ത വില സൂചിക നാല് മാസത്തെ ഏറ്റവും ഉയർന്ന നിലയിൽ, കാരണം ഇന്ധന വില 

Dhanam News Desk

രാജ്യത്തെ മൊത്ത വില സൂചിക (wholesale price index) നാല് മാസത്തെ ഏറ്റവും ഉയർന്ന നിലയിലെത്തി. ഇന്ധന വിലക്കയറ്റമാണ് പ്രധാന കാരണം.

മൊത്ത വില സൂചികയുടെ അടിസ്ഥാനത്തിലുള്ള നാണയപ്പെരുപ്പം 5.28 ശതമാനത്തിൽ എത്തി.

ഭക്ഷ്യോൽപന്നങ്ങളുടെ വില കഴിഞ്ഞ വർഷത്തേക്കാൾ 1.49 ശതമാനം കുറഞ്ഞു. ഇന്ധനം–വൈദ്യുതി വിഭാഗത്തിൽ 18.44 ശതമാനം വില വർധന രേഖപ്പെടുത്തി.

എന്നാൽ ഉപഭോക്ത്യ വില സൂചികയനുസരിച്ചുള്ള നാണയപ്പെരുപ്പം ഒക്ടോബറിൽ 3.31 ശതമാനം മാത്രമായിരുന്നു. 13 മാസത്തെ ഏറ്റവും താഴ്ന്ന നിരക്കാണിത്.

ഉപഭോക്തൃ വില സൂചികയനുസരിച്ചുള്ള നാണയപ്പെരുപ്പമാണ് റിസർവ് ബാങ്ക് വായ്പനയം രൂപീകരിക്കുമ്പോൾ കണക്കിലെടുക്കുന്നത്.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT