image:@file 
Kerala Budget 2020

ടൂറിസം പ്രോത്സാഹനത്തിന് 323 കോടി

Dhanam News Desk

ടൂറിസം പ്രോത്സാഹിപ്പിക്കാന്‍ ലക്ഷ്യമിട്ട് നിരവധി പദ്ധതികളാണ് ധനമന്ത്രി ബജറ്റില്‍ പ്രഖ്യാപിച്ചത്. ഇതിനായി 323 കോടി രൂപ ബജറ്റില്‍ നീക്കി വച്ചിട്ടുണ്ട്. മലബാര്‍ മേഖലയിലെ ടൂറിസം പദ്ധതികള്‍ക്ക് ബേക്കല്‍ ജലപാത തുറക്കുന്നതോടെ പുതിയ ഊര്‍ജ്ജം ലഭിക്കുമെന്നും ധനമന്ത്രി പറഞ്ഞു.

ടൂറിസം മേഖലയുമായി ബന്ധപ്പെട്ട ചില ബജറ്റ് പ്രഖ്യാപനങ്ങള്‍:

  • കൊച്ചിയില്‍ പരിസ്ഥിതി സൗഹൃദ നഗരഗതാഗത പദ്ധതി.
  • ആലപ്പുഴയെ പൈതക നഗരമാക്കും
  • തലശേരി ടൂറിസം സര്‍ക്യൂട്ട് നിര്‍മാണം തുടരുന്നു.
  • കോഴിക്കോട്, പൊന്നാനി. തങ്കശ്ശേരി തുറമുഖങ്ങളുടെ രൂപ രേഖ തയ്യാറാവുന്നു.
  • മുസരിസ് പദ്ധതി 2020-21 ല്‍ കമ്മീഷന്‍ ചെയ്യും.
  • തത്വമസി എന്ന പേരില്‍ തീര്‍ത്ഥാടന പദ്ധതി തുടങ്ങും.
  • ദേശീയ നിലവാരത്തിലുള്ള ടൂറിസം ഇന്‍സ്റ്റിറ്റ്യൂട്ട് ധര്‍മ്മടത്ത് തുടങ്ങും
  • ബോട്ട് ലീഗിനും മറ്റ് ജലമേളകള്‍ക്കുമായി 20 കോടി
  • ട്രാവന്‍കൂര്‍ ഹെറിറ്റേജ് പദ്ധതിക്കായി 10 കോടി

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT