Economy

കേരള ബജറ്റ് 2024 തത്സമയം |KERALA BUDGET 2024 Live Blog

കേരള ബജറ്റ് 2024 തത്സമയം |KERALA BUDGET 2024 Live Blog ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ അവതരിപ്പിക്കുന്ന 2024-25 വര്‍ഷത്തേക്കുള്ള സംസ്ഥാന ബജറ്റിന്റെ തത്സമയ അപ്‌ഡേറ്റും വിശകലനങ്ങളും

കടുത്ത സാമ്പത്തിക ഞെരുക്കത്തിലാണ് കേരളം. കേന്ദ്രസര്‍ക്കാരില്‍ നിന്ന് യാതൊരു പിന്തുണയും കിട്ടുന്നില്ലെന്ന് മാത്രമല്ല, സംസ്ഥാനത്തെ 'സാമ്പത്തികമായി ഉപരോധിച്ചിരിക്കുകയാണ്' എന്ന ആരോപണവും സംസ്ഥാന സര്‍ക്കാര്‍ ഉന്നയിക്കുന്നുണ്ട്.

സംസ്ഥാനത്തെ സാമ്പത്തിക ഞെരുക്കത്തില്‍ നിന്ന് കരകയറ്റാന്‍ എന്ത് മാജിക്കായിരിക്കും ബാലഗോപാല്‍ കാണിക്കുകയെന്നാണ് ഏവരും ഉറ്റുനോക്കുന്നത്.

ധനമന്ത്രി അവതരിപ്പിക്കുന്ന ബജറ്റിന്റെ ലൈവ് അപ്‌ഡേറ്റുകളും വിശകലനങ്ങളും

  • സംസ്ഥാന ബജറ്റ് അവതരണം അവസാനിച്ചു. വാര്‍ത്തകള്‍ ധനം ഓണ്‍ലൈനിലും ലൈവ് ബ്ലോഗിലും തുടരും

  • ഭൂമിയുടെ ന്യായവില പരിഷ്‌കരിക്കും. ഉപയോഗത്തിന് അനുസരിച്ച് ന്യായവില നിശ്ചയിക്കും.

  • പാട്ടകുടിശിക പിരിച്ചെടുക്കാന്‍ ആംനെസ്റ്റി പദ്ധതി

  • ഫ്‌ളാറ്റുടമകള്‍ക്കും ഭൂനികുതി ഏര്‍പ്പെടുത്തും.

  • പാട്ടത്തിന് നൽകുന്ന ഭൂമിക്ക് ന്യായവിലക്ക് അനുസരിച്ച് സ്റ്റാമ്പ് ഡ്യൂട്ടി.

  • കേരള മുദ്ര പത്ര നിയമത്തിൽ ഭേദഗതി വരുത്തും. പ്രതിവർഷം 40 കോടി അധിക വരുമാനം

  • മണല്‍ വാരല്‍ പുനരാരംഭിക്കും

  • ഇതുവഴി 200 കോടി സമാഹരിക്കും

  • ഭാരതപ്പുഴ, ചാലിയാര്‍ നദികളില്‍ ആദ്യം

  • ഉപയോഗശൂന്യമായ വാഹനങ്ങളും വസ്തുക്കളും നീക്കം ചെയ്യുന്നതിലൂടെ വിവിധ സര്‍ക്കാര്‍ വകുപ്പുകളില്‍ നിന്നായി 200 കോടി രൂപ  സമാഹരിക്കും 

  • സര്‍ക്കാര്‍ ജീവനക്കാരുടെ ഡി.എ കുടിശികയിൽ ഒരു ഗഡു ഏപ്രിലിലെ ശമ്പളത്തിൽ കൊടുക്കും. ആറ് ഗഡുവാണ് നിലവിലുള്ള കുടിശിക

  • നികുതി കുടിശിക തീര്‍ക്കുന്നതിനുള്ള പദ്ധതി പ്രഖ്യാപിച്ചു.

അധിക വിഭവസമാഹരണ നടപടികൾ

കോടതി ഫീസുകളിൽ പരിഷ്കരണം

50 കോടി വരുമാനം പ്രതീക്ഷിക്കുന്നു

മോട്ടോർ വാഹന നിരക്കുകളിൽ പരിഷ്കണം

സ്വന്തമായി വൈദ്യുതി ഉത്പാദിപ്പിക്കുന്നവരുടെ തീരുവ കൂട്ടി

യൂണിറ്റിന് 15 പൈസയായി വർധിപ്പിച്ചു

കോടതി ഫീസ് കൂട്ടും

  • മദ്യവില കൂടും, ലിറ്ററിന് 10 രൂപ നികുതി. ഇതുവഴി 200 കോടി അധിക വരുമാനം ലഭിക്കും

  • ഇന്ത്യൻ നിർമ്മിത വിദേശ മദ്യത്തിന് എക്സൈസ് തീരുവ ലിറ്ററിന് 10 രൂപ കൂട്ടി.

  • ഗൽവനേജ് ഫീസിനത്തിൽ 200 കോടി സമാഹരിക്കും.

  • ടൂറിസ്റ്റ് ബസുകളുടെ നികുതി കുറച്ചു

  • നവകേരള സദസിന് 1000 കോടി

  • കോടതി ഫീസുകൾ കൂട്ടി. കോടതി ഫീസ് വര്‍ധനയിലൂടെ 50 കോടി രൂപ വരുമാനം പ്രതീക്ഷിക്കുന്നു.

  • വൈദ്യുതി നിരക്ക് കൂട്ടി

  • യൂണിറ്റിന് 15 പൈസ വര്‍ധിപ്പിക്കും.

  • പങ്കാളിത്ത പെന്‍ഷന്‍ പുന:പരിശോധിച്ച് പുതിയ പദ്ധതി നടപ്പാക്കും.

  • അഷ്വേര്‍ഡ് പെന്‍ഷന്‍ നടപ്പാക്കാന്‍ മറ്റ് സംസ്ഥാനങ്ങളുടെ പെന്‍ഷന്‍ പദ്ധികളും പഠിച്ച് പദ്ധതി ആവിഷ്‌കരിക്കും.

  • നവകേരള കര്‍മപദ്ധതിക്ക് 9.2 കോടി

  • റീബില്‍ഡ് പദ്ധതി വിഹിതം 2000 കോടിയായി ഉയര്‍ത്തും

  • സപ്ലൈകോ ഔട്ട്‌ലെറ്റുകളുടെ നവീകരണത്തിനായി 10 കോടി

  • പ്രതിവാര ഭാഗ്യക്കുറികളുടെ സീരീസ് വര്‍ധിപ്പിക്കും. ഇതു വഴി 30,000 പേര്‍ക്ക് തൊഴില്‍ ലഭിക്കും

  • ഹൈക്കോടതികളും കീഴ്കോടതികളും നവീകരിക്കാനും കൂടുതല്‍ സുരക്ഷ ഒരുക്കാനുമായി 3.3 കോടി രൂപ 

  • എക്സൈസ് വകുപ്പിന്‍റെ ആധുനിക വത്കരണത്തിന് 9.2 കോടി

  • കെ.എസ്.എഫ്.ഇ പുതിയ ചിട്ടികളും പ്രവാസി ചിട്ടികളും വിപുലീകരിക്കും

  • സാമൂഹിക സുരക്ഷാ പെന്‍ഷന്‍ കൂട്ടിയില്ല

  • അടുത്ത സാമ്പത്തിക വര്‍ഷം കൃത്യമായി കൊടുക്കുമെന്ന് ധനമന്ത്രി

  • വൈകുന്നത് കേന്ദ്ര സര്‍ക്കാര്‍ നടപടികള്‍ മൂലം. കേന്ദ്രത്തില്‍ നിന്ന് നാമമാത്രമായ സഹായം മാത്രം.

  • സ്ത്രീ സുരക്ഷയ്ക്ക് 10 കോടി

  • പുതിയ വൈഫൈ പോയിന്റുകൾ സ്ഥാപിക്കാൻ 25 കോടി

  • വനിതാ വികസന കോർപ്പറേഷന് 17.6 കോടി രൂപ

  • വിജിലന്‍സിന് 5 കോടി രൂപ

  • പൊലീസിലെ ആധുനീകരണത്തിന് തുക വകയിരുത്തി. ജയിൽ വകുപ്പിന് 14.5 കോടി

  • കളമശേരിയില്‍ ജുഡിഷ്യല്‍ സിറ്റി. ഹൈക്കോടതിയുടെ പ്രവര്‍ത്തനം കളമശേരിയിലേക്ക്.

  • മുന്നോക്ക വികസന കോർപ്പറേഷന് 35 കോടി.

  • ഹജ്ജ് തീര്‍ഥാടനവുമായി ബന്ധപ്പെട്ട് സൗകര്യങ്ങളൊരുക്കുന്നതിന് കണ്ണൂര്‍ വിമാനത്താവളത്തിന് ഒരു കോടി.

  • കേന്ദ്ര സര്‍ക്കാര്‍ നിര്‍ത്തലാക്കിയ എട്ടാം ക്ലാസ് വരെയുള്ള ന്യൂനപക്ഷ വിദ്യാർത്ഥികൾക്കുള്ള സ്കോളർഷിപ്പ് പദ്ധതി നടപ്പാക്കും. ഇതിനായി തുക വകയിരുത്തി. 'മാർഗദീപം' എന്ന പേരിലാണ് പദ്ധതി നടപ്പാക്കുക

  • എൻഡോസൾഫാൻ ദുരിതബാധിതർക്ക് 17 കോടി വകയിരുത്തി.

  • സ്മാര്‍ട്ട് മിഷന്‍ പദ്ധതിക്ക് 100 കോടി

  • അങ്കണവാടി ജീവനക്കാരുടെ പുതിയ ഇന്‍ഷുറന്‍സ് പദ്ധതിക്കായി 1.92 കോടി

  • അങ്കണവാടി ജീവനക്കാര്‍ക്ക് മാത്രമായി പുതിയ ഇന്‍ഷ്വറന്‍സ് പദ്ധതി. രണ്ടുലക്ഷം രൂപയുടെ

  • നിര്‍ഭയ പദ്ധതിക്ക് 10 കോടി

  • ജെന്‍ഡര്‍ പാര്‍ക്ക് 91 കോടി

  • മോഡല്‍ അങ്കണ്‍വാടി 10 കോടി

  • പരമ്പരാഗത തൊഴില്‍ മേഖലയിലെ തൊഴിലാളികള്‍ക്ക് ധനസഹായത്തിന് 90 കോടി.

  •  വാര്‍ത്താവിനിമയ മേഖലയ്ക്ക് 37.2 കോടി

  • പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്ക് സ്റ്റാര്‍ട്ടപ്പുകള്‍ തുടങ്ങുന്നതിനായി 'ഉന്നതി' പദ്ധതി. രണ്ട് കോടി രൂപ മാറ്റിവെച്ചു.10 ലക്ഷം രൂപ പ്രാരംഭഘട്ടത്തില്‍ നല്‍കും.

  • ആരോഗ്യ സര്‍വകലാശാലയ്ക്കായി 11.5 കോടി.

  • 5 പുതിയ നഴ്‌സിംഗ് കോളേജുകള്‍ തുടങ്ങും.

  • പാലക്കാട് മെഡിക്കല്‍ കോളേജിന് 52 കോടി

  • ഭൂരഹിതരായ പട്ടിക ജാതി വിഭാഗത്തിന് സ്ഥലം വാങ്ങാൻ 170 കോടി രൂപ 

  • പട്ടിക വർഗ വികസനത്തിനായി ആകെ 859.5 കോടി വകയിരുത്തി

  • നോര്‍ക്കയുടെ വിവിധ പദ്ധതികള്‍ക്കായി 143.81 കോടി രൂപ.

  •  തിരിച്ചെത്തുന്ന പ്രവാസികളുടെ പുനരധിവാസ പദ്ധതിക്കായി 44 കോടി.

  • സ്വയം തൊഴില്‍ പദ്ധതിക്കായും തുക വകയിരുത്തി

  • നഗര വികസനം 961 കോടി രൂപ 

  • മെഡിക്കല്‍ കോളെജ് സമഗ്രവികസനത്തിന് 217 കോടി

  • പാലക്കാട് മെഡിക്കല്‍ കോളേജിന് 50 കോടി.

  • എസ് എസി, എസ് ടി വിദ്യാര്‍ത്ഥികളുടെ നൈപുണ്യ വികസന പദ്ധതിക്കായി 55 കോടി

  • പരമ്പരാഗത തൊഴില്‍ മേഖലയിലെ തൊഴിലാളികള്‍ക്ക് ധനസഹായം 90 കോടി.

  • വാര്‍ത്താവിനിമയ മേഖലയ്ക്ക് 37.2 കോടി

  • മലബാര്‍ ക്യാന്‍സര്‍ സെന്ററിന് 28 കോടി.

  • കൊച്ചിന്‍ ക്യാന്‍സര്‍ സെന്ററിന് 14.5 കോടി.

  • ഹോമിയോ മേഖലയ്ക്ക് 6.8 കോടി

  • പത്രപ്രവര്‍ത്തകരുടെ ആരോഗ്യ ഇന്‍ഷ്വറന്‍സ് പദ്ധതിയിലെ വിഹിതം 50 ലക്ഷത്തില്‍ നിന്ന് 75 ലക്ഷമാക്കി

  • ജല്‍ജീവന്‍ മിഷന് 550 കോടി രൂപ

  • കലാ സാംസ്കാരിക മേഖലക്ക് 170.49 കോടി

  • എ.കെ.ജിയുടെ മ്യൂസിയ നിർമാണത്തിന് 3.75 കോടി

  • ചലച്ചിത്ര അക്കാദമിക്ക് 14 കോടി

  • നാഷണല്‍ ഹെല്‍ത്ത് മിഷന് 465 കോടി

  • കാരുണ്യ ചികിത്സാ പദ്ധതിയ്ക്കായി 678.54 കോടി രൂപ വകയിരുത്തി. പദ്ധതിക്കായി സര്‍ക്കാര്‍ ഇതവരെ അനുവദിച്ചത് 2545.89 കോടി രൂപ.

  • മാനസികാരോഗ്യ കേന്ദ്രങ്ങള്‍ക്ക് 6.67 കോടി.

  • സര്‍ക്കാര്‍ ആശുപത്രികൾക്കായി പുറത്ത് നിന്ന് ഫണ്ട് ശേഖരിക്കാന്‍ പദ്ധതി.

  • കായിക മേഖലയ്ക്ക് 127.39 കോടി രൂപ

  • പാലാ മുനിസിപ്പൽ സ്റ്റേഡിയത്തിലെ സിന്തറ്റിക്ക് ട്രാക്കിന് 7 കോടി

  • കലാ സാംസ്‌കാരിക മേഖലക്ക് 170.49 രൂപ

  • കൊച്ചിയില്‍ മ്യൂസിയം കള്‍ച്ചറല്‍ സെന്‍ട്രല്‍ സ്ഥാപിക്കാന്‍ 5 കോടി രൂപ.

  • മ്യൂസിയം നവീകരണത്തിന് 9 കോടി.

  • തിരുവനന്തപുരം, തൃശൂര്‍ മൃഗശാലകളുടെ നവീകരണത്തിന് 7.5 കോടി

  • സ്‌കൂള്‍ ഉച്ച ഭക്ഷണ പദ്ധതിയ്ക്കായി 388.12 കോടി രൂപ. കേന്ദ്ര വിഹിതമായി 225 കോടി രൂപ പ്രതീക്ഷിക്കുന്നു

  • സ്‌കൂള്‍ യൂണിഫോം പദ്ധതിക്കായി 155.34 കോടി രൂപ

  • പൊതുവിദ്യാഭ്യാസത്തിന് 1032.62 കോടി രൂപ 

  • സ്കൂളുകൾ ഭിന്നശേഷി സൗഹൃദമാക്കുന്നതിന് 10 കോടി.

  • ഓരോ ജില്ലയിലെയും ഒരു സ്‌കൂള്‍ മോഡല്‍ സ്‌കൂളാക്കി ഉയര്‍ത്തും. 

  •  ആറ് മാസത്തില്‍ ഒരിക്കല്‍ അധ്യാപകര്‍ക്ക് പരിശീലനം.

  • കൈറ്റ് പദ്ധതികൾക്കായി 38.5 കോടി. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് സഹായം നല്‍കാന്‍ തയ്യാറാകുന്നവരില്‍നിന്നും തുക സ്വീകരിക്കും. അതിനായി പദ്ധതി രൂപവത്കരിക്കും. ഇതിനായി അഞ്ചു കോടി രൂപ മാറ്റിവെച്ചു.

  • ഉന്നത വിദ്യാഭ്യാസ മേഖലയ്ക്ക് 486 കോടി വകയിരുത്തി.

  • വള്ളംകളി അന്താരാഷ്ട്ര മത്സരമായി മാറ്റുന്നതിനുള്ള ചാമ്പ്യന്‍സ് ബോട്ട് ലീഗിന് 9.96 കോടി   കളി 

  • തുറമുഖ വികസനത്തിനും കപ്പല്‍ ഗതാഗതത്തിന് 74.7 കോടി.

  • കൊല്ലം തുറമുഖ വികസനത്തിന് തുക വകയിരുത്തി.

  • ചെറുകിട തുറമുഖങ്ങള്‍ക്ക് അഞ്ച് കോടി.

  • വിനോദ സഞ്ചാര മേഖലയ്ക്ക് 351.42 കോടി

  • വിനോദ സഞ്ചാര മേഖലയിലെ അടിസ്ഥാന സൗകര്യങ്ങള്‍- 136 കോടി രൂപ

  • പൈതൃക സംരക്ഷണ പദ്ധതിക്ക് 24 കോടി. കെ.ടി.ഡി.സിക്ക് 12 കോടി

  • കൊച്ചി മെട്രോ രണ്ടാം ഘട്ടത്തിന് 239 കോടി രൂപ

  • കെ.എസ്.ആര്‍.ടി.സിക്ക് 128.54 കോടി രൂപ അനുവദിച്ചു.

  • പുതിയ ബസുകള്‍ നിരത്തിലിറക്കും.

  • പരിസ്ഥിതി സൗഹൃദ ബസുകള്‍ വാങ്ങാന്‍ 92 കോടി രൂപ

  • കെ.എസ്.ആര്‍.ടി.സിക്കായി 4917 കോടി രൂപയാണ് കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ അനുവദിച്ചത്

  • ഗ്രാമീണ റോഡുകൾ ഉൾപ്പെടെയുള്ള നിർമ്മാണ പ്രവർത്തനങ്ങൾക്ക് 1000  കോടി.

  • സംസ്ഥാനപാത വികസനത്തിന് 75 കോടി

  • നിര്‍മാണ മേഖലയ്ക്ക് 1,000 കോടി

  • കൊച്ചി -ബാംഗളൂര്‍ വ്യവസായ ഇടനാഴിയുടെ ഭാഗമായുള്ള കൊച്ചി-പാലക്കാട് ഹൈടെക് ഇടനാഴിക്ക് 200 കോടി രൂപ

  • കേരള സ്റ്റാര്‍ട്ട് അപ്പ് മിഷന്‍ പ്രവര്‍ത്തനങ്ങള്‍ക്കായി 90.52 കോടി

  • സ്റ്റാര്‍ട്ടപ്പുകള്‍ക്കുള്ള ഫണ്ട് ഓഫ് ഫണ്ട്‌സ് - 20 കോടി അധികമായി വകയിരുത്തി.

  • സ്റ്റാര്‍ട്ടപ്പുകളില്‍ ഓഹരി നിക്ഷേപം നടത്തുന്നതിനുള്ള സാധ്യതകള്‍ പരിശോധിക്കും

  • ഐബിഎമ്മുമായി ചേര്‍ന്ന് കേരളത്തില്‍ എഐ കോണ്‍ക്ലേവ് സംങഘടിപ്പിക്കും. 2024ജൂലൈയിലായിരിക്കും കോണ്‍ക്ലേവ്

  • ഗതാഗത മേഖലയ്ക്കായി 1976.04 കോടി രൂപ

  • ടെക്‌നോപാര്‍ക്കിന്റെ വികസനത്തിന് 27.47 കോടി

  • ഇന്‍ഫോപാര്‍ക്കിന് 27.70 കോടി

  • സൈബര്‍ പാര്‍ക്കിന് 12.8 കോടി

  • കേരളത്തെ റോബോട്ടിക്‌സ് ഹബ്ബാക്കും

  • സംസ്ഥാനത്താകെ 2000 വൈ-ഫൈ ഹോട്ട്‌സ്‌പോട്ടുകള്‍ കൂടി സ്ഥാപിക്കും, 25 കോടി വകയിരുത്തി.

  • കിന്‍ഫ്രയ്ക്ക് 324.31 കോടി

  • കൊച്ചിയിലെ ബി.പി.സി.എല്‍ കൊച്ചി റിഫൈനറിക്ക് സമീപം കിന്‍ഫ്ര ഒരുക്കുന്ന പെട്രോകെമിക്കല്‍ പാര്‍ക്കില്‍ അടിസ്ഥാന സൗകര്യം ഒരുക്കാന്‍ 13 കോടി

  • കയര്‍മേഖലയ്ക്കായി 107.64 കോടി രൂപ വകയിരുത്തി.

  • ഈ മേഖലയുടെ പുനരുദ്ധാരണ പദ്ധതിക്കായി 32 കോടി. ഗവേഷണപദ്ധതികള്‍ക്കായി 7 കോടി രൂപ.

  •  വില സ്ഥിരതാ പദ്ധതിക്കായി 38 കോടി രൂപ.

മേക്ക് ഇന്‍ കേരള

  • 1829 കോടി മേക്ക് ഇന്‍ കേരള പദ്ധതിക്ക്

  • റബര്‍ താങ്ങുവില 180 രൂപയായി വര്‍ധിപ്പിച്ചു

  • കെ.എസ്.ഇ.ബി ഡാമുകള്‍ അറ്റകുറ്റ പണികള്‍ 10 കോടി

  • പുതിയ ജലവൈദ്യത പദ്ധതി സാധ്യത പഠനം 15 കോടി

  • കൈത്തറി - 51.89 കോടി

  • കശുവണ്ടി മേഖലയ്ക്കായി 53.36 കോടി.

  • പ്രത്യേക കശുവണ്ടി മേഖലയുടെ പുനരുദ്ധാരണ പദ്ധതിക്കായി 36 കോടി രൂപ.

  • വ്യവസായ മേഖല കൂടുതല്‍ ഉണര്‍വിലേക്ക്

  • അന്താരാഷ്ട്ര രംഗത്തെ പ്രധാന കമ്പനികള്‍ കേരളത്തെ തേടി എത്തുന്നു

  • വ്യവസായ മേഖലയ്ക്ക് ₹1,800 കോടി

  • ഇടുക്കി ഡാമിന് സമീപം ലേസര്‍ സൗണ്ട് ആന്‍ഡ് ലൈറ്റ് ഷോ പദ്ധതിക്ക് 5 കോടി

  • രണ്ടാം കുട്ടനാട് പാക്കേജിന് 100 കോടി രൂപ

  • ആലപ്പുഴ-കോട്ടയം ജില്ലകളിലെ വെള്ളപ്പൊക്ക ദുരീകരണത്തിന് 57 കോടി

  • 2025 ഓടെ ലൈഫ് മിഷന്‍ പദ്ധതി ഗുണഭേക്താക്കള്‍ അഞ്ച് ലക്ഷം ആകും.

  •  രണ്ട് വര്‍ഷം കൊണ്ട് 10,000 കോടി ചെലവഴിക്കും.

  • ദീര്‍ഘകാല വായ്പാ പദ്ധതികള്‍ ഉപയോഗിച്ച് നിര്‍മാണം വേഗത്തിലാക്കും

  • ശബരിമല മാസ്റ്റർ പ്ലാനിന് 27.6 കോടി വകയിരുത്തി.

  • പ്രാദേശിക വികസന പരിപാടികൾക്ക് 252 കോടി. 

  • സഹകരണ മേഖലയ്ക്ക് 134.42 കോടി രൂപ

  • ശുചിത്വ മിഷന് 25 കോടി

  • വനിതാ സഹകരണ സംഘങ്ങൾക്ക് 2.5 കോടി.

  • ഇടമലയർ പദ്ധതിക്ക് 35 കോടി

  • മറൈന്‍ ഡ്രൈവില്‍ അന്താരാഷ്ട്ര വാണിജ്യ സമുച്ചയം നിര്‍മിക്കാൻ 2150 കോടി.

  • ലൈഫ് പദ്ധതിക്ക് ഈ സര്‍ക്കാര്‍ ഇതുവരെ ചെലവഴിച്ചത് 17,104.87 കോടി

  • ലൈഫ് മിഷന്‍ പദ്ധതിക്കായി 1,132 കോടി രൂപ

  • മുതിര്‍ന്ന പൗരന്മാര്‍ക്കായി വാര്‍ധക്യ സൗഹൃദ ഭവനം പദ്ധതി, രണ്ടുകോടി വകയിരുത്തി.

  • അതിദാരിദ്ര്യ നിര്‍മാര്‍ജ്ജനത്തിനായി 50 കോടി. 2025 നവംബറോടെ അതിദാരിദ്ര്യം ഇല്ലാതാക്കും. ഇത് ഇന്ത്യയിൽ തന്നെ റെക്കോഡ് ആയിരിക്കും  

  • കുടുംബശ്രീക്ക് 265 കോടി

  • കോഴിക്കോട് പെരുവണ്ണാമുഴിയിൽ ടൈഗർ സഫാരി പാർക്ക് ആരംഭിക്കും

  • ഗ്രാമ വികസനത്തിന് 1868 കോടി

  • തൊഴിലുറപ്പ് പദ്ധതിക്കായി 130 കോടി

  • എറണാകുളം നഗരത്തിലെ വെള്ളക്കെട്ട് പരിഹരിക്കാന്‍ 10 കോടി

  • തദ്ദേശ സ്ഥാപനങ്ങള്‍ക്ക് 8,532 കോടി

  • മത്സ്യത്തൊഴിലാളി അപകട ഇന്‍ഷുറന്‍സിന് 11 കോടി. രണ്ടരലക്ഷത്തോളം മത്സ്യത്തൊഴിലാളികള്‍ക്ക് ഗുണം.

  • ചന്ദനത്തടികൾ മുറിക്കുന്നത് ഇളവുകൾ വരുത്തും.

  • ചന്ദന കൃഷിയുമായി.ബന്ധപ്പെട്ട നിയമം കാലോചിതമായി പരിഷ്കരിക്കും.

  • സ്വകാര്യ ഭൂമിയിൽ നിന്ന് ചന്ദനം സംഭരിക്കാൻ നടപടിയെടുക്കും.

  • കാര്‍ഷിക മേഖലയില്‍ സൃഷ്ടിച്ചത് 2.36 ലക്ഷം തൊഴിലുകള്‍

  • മത്സ്യത്തൊഴിലാളികളുടെ പുനരധിവാസ പദ്ധതിക്കും തീരദേശ പദ്ധതിക്കുമായി 10 കോടി രൂപ വീതം വകയിരുത്തി.

  •  പുനര്‍ഗേഹം പദ്ധതി 40 കോടി. കഴിഞ്ഞ വര്‍ഷത്തെ ബജറ്റ് വിഹിതം ഇരട്ടി. 

  • മത്സ്യത്തൊഴിലാളികൾക്കുള്ള അപകടം ഇൻഷുറൻസിന് 11 കോടി.

  • പൊഴിയൂരില്‍ ചെറു മത്സ്യബന്ധന തുറമുഖത്തിന് അഞ്ച് കോടി

  • കാര്‍ഷിക സര്‍വകലാശാലക്ക് 75 കോടി. 

  • ക്ഷീര വികസനം 150.25 കോടി

  • മത്സ്യബന്ധന മേഖലയ്ക്ക്‌ 227.12 കോടി

  • സേവിംഗ് കം റിലീഫ് പദ്ധതിക്കായി 22 കോടി രൂപ

  • ഉള്‍നാടന്‍ മത്സ്യ പദ്ധതിക്കായി 80.9 കോടി

  • മൃഗ പരിപാലനത്തിന് 535.9 കോടി.

കാർഷികമേഖല

  • കാർഷികമേഖലക്ക് 1698 കോടി.

  • ഭക്ഷ്യകാര്‍ഷിക മേഖലയുടെ വാണിജ്യവത്കരണം പ്രൊത്സാഹിപ്പിക്കും.

  • നാളികേരം വികസനത്തിന് 65 കോടി. 93.6 കോടി നെല്ല് ഉല്‍പാദനത്തിന് വകയിരുത്തി. നാളികേര വികസന പദ്ധതിക്ക് 65 കോടി.

  • സുഗന്ധ വ്യഞ്ജന കൃഷിക്ക് 4.6 കോടി.

  • വിളകളുടെ ഉത്പാദനശേഷി വർദ്ധിപ്പിക്കാൻ 2 കോടി.

  •  കുട്ടനാട് പെട്ടിയും പറയും സ്ഥാപിക്കാൻ 36 കോടി

  • കായിക മേഖലയിൽ പുതിയ കായിക നയം.

  • കായിക മേഖലയിൽ 10000 തൊഴിലവസരം.

  • കായിക സമ്മിറ്റിലൂടെ 5000 കോടി നിക്ഷേപം

  • ഉന്നതവിദ്യാഭ്യാസ ഹബാക്കി കേരളത്തെ മാറ്റും.

  • സ്വകാര്യ സര്‍വകലാശാല ആരംഭിക്കുന്നതിനുള്ള നടപടികള്‍ ആലോചിക്കും.

  • സമഗ്ര നയം കൊണ്ടു വരും. ഇതാനായി അക്കാദമിക് വിദഗ്ധരുടെ സമിതി.

  • വിദേശത്ത് നിന്ന് വിദ്യാര്‍ത്ഥികളെ കേരളത്തിലേക്ക് ആകര്‍ഷിക്കാന്‍ പദ്ധതി.

  • 25 പുതിയ സ്വകാര്യ വ്യവസായ പാർക്കുകൾക്ക് അനുമതി നൽകും

  • വർക്ക് ഫ്രം ഹോം ലീപ് സെന്ററുകൾ വ്യാപകമാക്കും

  • ഇക്കോ ടൂറിസം കേന്ദ്രങ്ങൾ മേചപ്പെടുത്തും

  • ടൂറിസം രംഗത്തിന്റെ ആവശ്യങ്ങള്‍ക്കായി 10,000 ഹോട്ടല്‍ മുറികള്‍ വേണമെന്നാണ് പഠനങ്ങള്‍ വ്യക്തമാക്കുന്നതന്നും 5,000 കോടിയുടെ നിക്ഷേപമാണ് ഈ രംഗത്ത് പ്രതീക്ഷിക്കുന്നതെന്നും ധനമന്ത്രി.

  • ഇതിനായി പലിശ സബ്‌സിഡി നല്‍കാന്‍ പദ്ധതിയിടുന്നു.

  • സ്വകാര്യ പങ്കാളിത്തം കൂടി ഉറപ്പിക്കും

  • സ്വകാര്യ പങ്കാളിത്തത്തോടെ പ്രാദേശിക ടൂറിസം വികസന പദ്ധതികൾ കൊണ്ട് വരും

  • 5000 കോടിയുടെ വികസന പദ്ധതി ടൂറിസം മേഖലയിൽ

  • മുതിർന്ന പൗരന്മാരുടെ പരിചരണത്തിനായി പൊതു സ്വകാര്യ പങ്കാളിത്തത്തിലൂടെ കെയർ സെന്ററുകൾ സ്ഥാപിക്കും

  • ആഗോള തലത്തിലെ കെയർ സെൻ്റർ ഹബ്ബായി കേരളത്തെ മാറ്റും

  • സംസ്ഥാന വ്യാപകമായി ലീപ് സെന്റർ സ്ഥാപിക്കാൻ 10 കോടി രൂപ

  • വിപുലമായ കൺവെൻഷൻ സെൻ്ററുകൾ വികസിപ്പിക്കാൻ പിന്തുണ നൽകും

  • എ.പി.ജെ അബ്ദുള്‍കലാം യൂണിവേഴ്‌സിറ്റിക്ക് 10 കോടി

  • സ്റ്റാർട്ടപ്പ് മിഷന് കീഴിലുള്ള സ്റ്റാർട്ടപ്പുകളുടെ എണ്ണം 5000 കവിഞ്ഞു.

  • വെഞ്ചർ ക്യാപ്പിറ്റലുകൾ വഴി 5500 കോടി രൂപ സമാഹരിക്കാൻ പറ്റി.

  •  50,000 തൊഴിലവസരങ്ങൾ സൃഷ്ടിച്ചു

  • വര്‍ക്ക് നിയര്‍ഹോം പദ്ധതിക്ക് 10 കോടി രൂപ വകയിരുത്തി.

  • കേരളത്തിന്റെ വ്യവസായ അന്തരീക്ഷം മെച്ചപ്പെട്ടു.

  •  രാജ്യാന്തര കമ്പനികള്‍ കേരളത്തില്‍ ഓഫീസുകള്‍ തുറക്കാന്‍ സജ്ജമായി എത്തുന്നു

  • സ്വകാര്യ വ്യവസായ പാര്‍ക്കുകള്‍ 16 എണ്ണം നടപ്പിലായി വരുന്നു.

  • 8 എണ്ണം പരിഗണനയില്‍. വരും വര്‍ഷം 25 പുതിയ സ്വകാര്യ

  • ഡിജിറ്റല്‍ യൂണിവേഴ്‌സിറ്റിക്ക് മൂന്ന് പ്രദേശിക കേന്ദ്രങ്ങള്‍.

  • കേരളത്തിന്റെ ഉന്നത വിദ്യാഭ്യാസ രംഗത്ത് വലിയ മാറ്റങ്ങള്‍. കാമ്പസുകളില്‍ പുതിയ ഉത്പാദന പ്രക്രിയകള്‍.

  • എ.ഐ പ്രൊസസര്‍ വികസിപ്പിച്ച ഇന്ത്യയിലെ ആദ്യ സര്‍വകലാശാലയാണ് കേരളത്തിന്റെ ഡിജിറ്റല്‍ യൂണിവേഴ്‌സിറ്റി

  • ഡിജിറ്റല്‍ യൂണിവേഴ്‌സിറ്റിയില്‍ 250 കോടി രൂപയുടെ വികസന പദ്ധതികള്‍ നടപ്പാക്കും. വായ്പ എടുക്കാനും വഴിയൊരുക്കും.

  • സര്‍വകലാശാലകളിലും കോളേജുകളിലും നിശബ്ദ വിപ്ലവം നടക്കുന്നു.

  • ഉന്നത വിദ്യാഭ്യാസത്തിന്റെ ഹബ്ബായി കേരളം മാറുന്നു.

  • സ്വകാര്യ മേഖലയുടെ സഹായത്തോടെ പുതിയ വികസന മാതൃക സൃഷ്ടിക്കണം

  • കേരളത്തിന്റെ വികസനത്തെ തള്ളിപ്പറയുന്നവര്‍ക്കുള്ള മറുമരുന്നാണ് കേരളീയം. നാടിന്റെ നന്മകളെ ആഘോഷിക്കുന്നു. 

  • കേരളീയത്തിന് 10 കോടി. പണം അടുത്ത വര്‍ഷത്തേക്ക്‌

  • മന്ത്രിമാരുടെ ചെലവ് ഉൾപ്പടെ എല്ലാവിധ ധൂർത്ത് ആരോപണങ്ങളിലും തുറന്ന ചർച്ചയ്ക്ക് തയ്യാർ

  • നാല് വർഷം കൊണ്ട് നികുതി വരുമാനം വർധിപ്പിച്ചു. സ്വപ്ന തുല്യമായ നേട്ടമാണിത്

  • കേരളം ഏറ്റവും മികച്ച തൊഴിൽ അന്തരീക്ഷമുള്ള നാട്

  • ആനുകൂല്യങ്ങള്‍ വെട്ടിക്കുറയ്ക്കുകയല്ല, ആനുകൂല്യങ്ങള്‍ കൂട്ടാനാണ് ഇടതുപക്ഷ സര്‍ക്കാര്‍ ശ്രമിക്കുന്നത്. അതാണ് ഞങ്ങളുടെ അന്തഃസത്ത

  • ബജറ്റില്‍ കേന്ദ്രത്തിനെതിരെ ആഞ്ഞടിച്ച് ധനമന്ത്രി. ക്ഷേമരാഷ്ട്ര സങ്കല്‍പ്പത്തിലധിഷ്ഠിധമായ കേരള വികസനത്തെ കേന്ദ്രം തകര്‍ക്കുന്നു. 

  • സംസ്ഥാനത്തിന് ലഭിക്കേണ്ട സഹായത്തില്‍ കേന്ദ്രം വെട്ടിക്കുറച്ചത് 57,400 കോടി

  • കേരളം 100 രൂപ തനത് വരുമാനം പിരിച്ചെടുക്കുമ്പോള്‍ കേന്ദ്രം നല്‍കുന്നത് 29 രൂപ

  • നാല് വര്‍ഷം കൊണ്ട് നികുതി വരുമാനം ഇരട്ടിയാക്കി, സ്വപ്‌നതുല്യമായ നേട്ടം. നികുതി വരുമാനം ഇനിയും ഉയര്‍ത്താനാകും

  • മെഡിക്കല്‍ ഹാബായി കേരളത്തെ ഉയര്‍ത്തും.

  • നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ റെക്കോഡ് വേഗത്തില്‍ പൂര്‍ത്തിയാക്കും

  • സംസ്ഥാനം പാപ്പരാണ്, ട്രഷറിയില്‍ പൂച്ചപെറ്റു കിടക്കുന്നു എന്നൊക്കെ പറയുന്നത് ശരിയല്ല.

  • ട്രഷറി പ്രവര്‍ത്തനങ്ങള്‍ തികച്ചും സജീവം

  • സംസ്ഥാനതിന്റെ ലക്ഷ്യം നവകേരള സൃഷ്ടിയാണ്.

  •  ടൂറിസം വിവര സാങ്കേതിക മേഖലകളിൽ പോരായ്മകൾ പരിഹരിക്കും.

  • ആഗോള രംഗത്തെ തിരിച്ചടി നേരിടാൻ നമുക്ക് ആഭ്യന്തര ഉൽപ്പാദനം വര്‍ധിപ്പിക്കണം. അതിനുള്ള ശ്രമങ്ങൾ നടത്തും.

  • വികസന ക്ഷേമ പ്രവർത്തനത്തിൽ നിന്ന് പിന്നോട്ടില്ല. എന്ത് വില കൊടുത്തും വികസന ക്ഷേമ പ്രവര്‍ത്തനങ്ങൾ തുടരും.

  • 2023-24ല്‍ കേരളത്തോടുള്ള കേന്ദ്ര അവഗണ കൂടുതല്‍ കടുത്തു. കേരളം പ്ലാന്‍ ബി ആലോചിക്കേണ്ടി വരും

  • കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡിന് 500 കോടി.

  • വന്ദേഭാരത് വന്നതോടെ അതിവേഗ റെയില്‍ പദ്ധതിയിലടക്കം സര്‍ക്കാര്‍ നിലപാട് എല്ലാവര്‍ക്കും ബോധ്യപ്പെട്ടു

  • കൊവിഡില്‍ നിന്ന് കരകയറിയ ടൂറിസം മേഖല വലിയ കുതിപ്പില്‍. ഇതാണ് ഐ.ടി, സ്റ്റാര്‍ട്ടപ്പ് രംഗങ്ങളിലും കേരളത്തില്‍ കാണുന്നത്.

  • കേന്ദ്ര ബജറ്റിൽ കേരളത്തിന്റെ റെയിൽവെയ്ക്ക് അവഗണന. കേരളത്തിന്റെ വികസനത്തിനൊപ്പം ഓടിയെത്താൻ റെയിൽവെക്ക് സാധിക്കുന്നില്ല. അതിവേഗ റെയിൽ പദ്ധതിക്ക് ശ്രമം തുടരുന്നു. കേന്ദ്രസര്‍ക്കാരുമായി കൂടിയാലോചനകൾ പുരോഗമിക്കുന്നു.

  • കെ-റെയില്‍ പദ്ധതി നടപ്പാക്കാനുള്ള ശ്രമം സര്‍ക്കാര്‍ തുടരും. കേന്ദ്രവുമായി കൂടിയാലോചന നടത്തി വരുന്നു.

  • 5,000 കോടി രൂപ - കേരളത്തിന് കേന്ദ്രത്തിന്റെ മൂലധന സഹായപായ്പയിലൂടെ 5,000 കോടി രൂപ കിട്ടുമെന്ന് പ്രതീക്ഷിക്കുന്നു

  • തിരുവനന്തപുരം മെട്രോയ്ക്ക് കേന്ദ്രാനുമതികള്‍ ഉടന്‍ കിട്ടുമെന്ന് പ്രതീക്ഷിക്കുന്നു

  • തിരുവനന്തപുരം, കോഴിക്കോട് മെട്രോ പദ്ധതികളുമായി മുന്നോട്ടു പോകും

  • വിഴിഞ്ഞത്തിന് സമഗ്ര പുനരധിവാസ പാക്കേജ്, പ്രാദേശ വാസികള്‍ക്ക് നൈപുണ്യ വികസന പദ്ധതി കൊണ്ടുവരും.

  • വിഴിഞ്ഞം പദ്ധതി മെയില്‍ തുറക്കും, ദക്ഷണേന്ത്യയുടെ വ്യാപാര ഭൂപടത്തെ മാറ്റി മറിക്കുമെന്ന് ധനമന്ത്രി.

  • വിഴിഞ്ഞം തുറമുഖം കേരളത്തിന്റെ കയറ്റുമതി സാധ്യതകള്‍ വിശാലമാക്കും. കാര്‍ഷിക മേഖല നേരിടുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കാനും ഇത് സഹായിക്കും

  • പ്രവാസികളുടെയുള്‍പ്പെടെയുള്ള സഹകരണത്തോടെ സ്‌പെഷ്യല്‍ ഡവലപ്‌മെന്റ് സോണുകള്‍ ആരംഭിക്കും.

  • കേന്ദ്രത്തില്‍ നിന്ന് നീതി കിട്ടുംവരെ കാത്തിരിക്കാനാവില്ല. കേരളത്തിന്റെ തനത് സാധ്യതകള്‍ പ്രയോജനപ്പെടുത്തി മുന്നോട്ട് പോകും.

  • വിദ്യാഭ്യാസ രംഗത്ത് മൂലധനം ആകര്‍ഷിക്കും. കേരളത്തെ മെഡിക്കല്‍ ഹബ്ബാക്കും.

  • വിഴിഞ്ഞം തുറമുഖം ദക്ഷിണേന്ത്യയുടെ തലവര മാറ്റും

  • വര്‍ക്ക് നിയര്‍ ഹോം സൗകര്യങ്ങള്‍ക്ക് മൂലധന, സബ്‌സിഡി പിന്തുണ

  • അടുത്ത മൂന്ന് വര്‍ഷത്തില്‍ മൂന്ന് ലക്ഷം കോടിയുടെ നിക്ഷേപം കൊണ്ടുവരുമെന്ന് മന്ത്രി

  • വിദേശത്ത് നിന്ന് രോഗികൾക്ക് കേരളത്തിലെ മെഡിക്കൽ കോളേജുകളിൽ ചികിത്സയ്ക്ക് സൗകര്യമൊരുക്കും.

  • കേരളത്തിലെ പുതുതലമുറ വ്യവസായങ്ങള്‍ക്ക് മൂലധന സബ്‌സിഡിയും പലിശ സബ്‌സിഡിയും നടപ്പാക്കും. ഇതിനായി പുതുതലമുറ നിക്ഷേപ മാര്‍ഗങ്ങള്‍ സ്വീകരിക്കും.

  • കഴിഞ്ഞ എട്ട് വര്‍ഷത്തില്‍ വിപ്ലവകരമായ മുന്നേറ്റണെന്ന് ധനമന്ത്രി.

  • കേന്ദ്രത്തിന്റെ സഹായങ്ങള്‍ക്കായി കാത്ത് നില്‍ക്കാതെ സംസ്ഥാനത്തിന്റെ സാധ്യതകളെ ഉപയോഗിച്ച് പൊതു സ്വകര്യ മേഖലകളെ ഉപയോഗപ്പെടുത്തി വളര്‍ച്ച നേടാന്‍ ലക്ഷ്യം.

  • കേന്ദ്രം സാമ്പത്തിക ഉപരോധം ഏര്‍പ്പെടുത്തിയിട്ടും തകരില്ല കേരളം തളരില്ല കേരളം തകര്‍ക്കാനാകില്ല കേരളത്തെ എന്നുറപ്പിച്ചാണ് മുന്നോറുന്നതെന്ന് ധനമന്ത്രി

  • സണ്‍റൈസ് മേഖലകളെ പ്രോത്സാഹിപ്പിക്കാതെ മുന്നോട്ട് പോകാനാകില്ലെന്ന് ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍

  • കേരള വിരുദ്ധരെയാകെ നിരാശപ്പെടുത്തുന്ന നേട്ടമാണ് സംസ്ഥാനം കൈവരിച്ചുകൊണ്ടിരിക്കുന്നതെന്ന് ധനമന്ത്രി

Image courtesy: Sabha TV

സംസ്ഥാന ബജറ്റ് അവതരണം ആരംഭിച്ചു

കഴിഞ്ഞ ബജറ്റ് എസ്റ്റിമേറ്റില്‍ നടപ്പു സാമ്പത്തിക വര്‍ഷത്തേക്ക് ലക്ഷ്യമിട്ടിരുന്ന ചില പ്രധാന കണക്കുകള്‍

  • സംസ്ഥാനത്തിന്റെ മൊത്ത ആഭ്യന്തര ഉത്പാദന വളര്‍ച്ച (GSDP) 11.32 ലക്ഷം കോടി രൂപ

  • മൊത്തം ചെലവ്-1.76 ലക്ഷം കോടി രൂപ

  • റവന്യു രസീപ്റ്റ്- 1.35 ലക്ഷം കോടി രൂപ

  • സംസ്ഥാനം നടപ്പു വര്‍ഷം സമാഹരിക്കാന്‍ ലക്ഷ്യമിടുന്ന പൊതുകടം- 28,553 കോടി രൂപ

  • ധനകമ്മി- 39,662 കോടി രൂപ

  • ധനകമ്മി- ജി.എസ്.ഡി.പിയുടെ 3.5%

  • സംസ്ഥാനത്തിന്റെ തനത് നികുതി വരുമാനം- 81,039 കോടി രൂപ

  • സംസ്ഥാനത്തിന്റെ നികുതി ഇതര വരുമാനം- 17,098 കോടി രൂപ

  • കേന്ദ്ര സര്‍ക്കാരില്‍ നിന്നുള്ള വിഹിതം- 37,291 കോടി രൂപ

  • സംസ്ഥാന വരുമാന കമ്മി - 2.11%

  • കേരളത്തിന്റെ മൊത്തം പൊതുകടം- 4.08 ലക്ഷം കോടി രൂപ

  • കേരളത്തിന്റെ പൊതുകടം ജി.എസ്.ഡി.പിയുടെ- 36.05%

സംസ്ഥാന ബജറ്റ് അല്‍പ സമയത്തിനകം. ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ നിയമസഭയിലെത്തി.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT